കോഴിക്കോട് :
തമിഴ്നാട് അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷയ്ക്ക് കര്‍ശന നടപടി ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. കണ്ടെയ്നര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അവിനാശിയിലെ അപകടകാരണം. കണ്ടെയ്നര്‍ ലോറികളില്‍ രണ്ടു ഡ്രൈവര്‍മാരെ ഉറപ്പാക്കുന്നതു പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അവിനാശി അപകടത്തില്‍ മോട്ടര്‍വാഹന വകുപ്പ് ഗതാഗത കമ്മിഷണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.ശിവകുമാറിനായിരുന്നു അന്വേഷണചുമതല. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണു കണ്ടെത്തല്‍. റിപ്പോര്‍ട്ട് കിട്ടിയശേഷം ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടിയെടുക്കും. കെഎസ്ആര്‍ടിസി എംഡി എം.പി. ദിനേശ് ഗതാഗതമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ യോഗം 25നു 3 മണിക്കു തിരുവനന്തപുരത്തു ചേരും. തമിഴ്നാട്ടിലെ അവിനാശിയിൽ കെഎസ്ആർടിസി ബസിൽ കണ്ടെയ്നർ ലോറി ഇടിച്ച് 19 പേർ മരിച്ച ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തിലാണു യോഗം. അതോറിറ്റി അധ്യക്ഷൻ കൂടിയായ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണു യോഗം വിളിച്ചത്.
രാത്രികാലത്തു കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ചരക്കു വാഹനങ്ങളുടെ യാത്രാസുരക്ഷയാകും യോഗത്തിലെ പ്രധാന അജൻഡകളിലൊന്ന്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ചർച്ച ചെയ്യും. പൊതുമരാമത്ത് മന്ത്രി, ഡിജിപി, ട്രാൻസ്പോർട് കമ്മിഷണർ, ഗതാഗത, മരാമത്ത്, വിദ്യാഭ്യാസ വകുപ്പുകളിലെ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി