ലഖ്നൗ : അലിഗഢ് സര്‍വകലാശാലയില്‍ കഴിഞ്ഞ ഡിസംബറിലുണ്ടായ സംഘര്‍ഷത്തിനിടെ ക്യാമ്പസിന് പുറത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ തകര്‍ത്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അലിഗഢിലും പ്രതിഷേധം നടന്നത്. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് പൊലീസുകാര്‍ ബൈക്കുകള്‍ തകര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുകയും ചെയ്തിരുന്നു. ദൃശ്യത്തിലുള്ള പൊലീസുകാരെ തിരിച്ചറിഞ്ഞ് നടപടി എടുക്കണമെന്നാണ് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണം നടത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ബൈക്കുകള്‍ തകര്‍ക്കുകയും വിദ്യാര്‍ത്ഥികളെ അനാവശ്യമായി തടയുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുപി ഡിജിപിക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളുമായി മികച്ച ആശവിനിമയം സാധ്യമാക്കാനും സര്‍വകലാശാല അധികൃതരോട് കോടതി ആവശ്യപ്പെട്ടു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി