കാലിഫോര്‍ണിയ :
അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാനയും മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു . പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.
മകള്‍ ജിയാനയെ ബാസ്‌കറ്റ് പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബി ബ്രയാന്റിന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും ആരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
എക്കാലത്തെയും മികച്ച ബാസ്‌കറ്റ് ബോള്‍ കളിക്കാരനെന്നാണ് കോബി ബ്രയാന്റ് അറിയപ്പെടുന്നത്. തന്റെ 20 വര്‍ഷം നീണ്ട കായിക ജീവിതം മുഴുവന്‍ കോബി ബ്രയാന്റ് ചിലവഴിച്ചത് ലോസ് ആഞ്ചലസ് ലേക്കേഴ്‌സ് എന്ന ടീമിനൊപ്പമായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി