• admin

  • January 25 , 2022

കൽപ്പറ്റ : നൊമ്പരങ്ങൾ ഉള്ളിലൊതുക്കി മുഖം കാണാൻ കഴിയാതെ നനഞ്ഞ കണ്ണ് ചിമ്മി അഭിനവ് എന്ന മകൻ കാശ്മീരിൽ മഞ്ഞിടിഞ് വീണ് മരിച്ച സൈനികൻ ഷിജിക്ക് നൽകിയ സല്യൂട്ട് മനോരമ വായനക്കാർ ഒരിക്കലും മറന്നിട്ടുണ്ടാവില്ല.   മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ അന്തരിച്ച സി കെ ജയകൃഷ്ണൻ്റെ സ്മരണാർത്ഥം മാതൃഭൂമി ഫോട്ടോ ജേർണലിസ്റ്റ് കൂട്ടായ്മ ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോഗ്രാഫി അവാർഡ് ,ആ അച്ഛനുള്ള സ്മരണാഞ്ജലിയായി മലയാള മനോരമ വയനാട് ഫോട്ടോഗ്രാഫർ ജിതിൻ ജോയൽ ഹാരിമിന്. അവാർഡിൻ്റെ പരിഗണനക്കായി ലഭിച്ച നൂറോളം വാർത്താ ചിത്രങ്ങളിൽ നിന്നാണ് 'നെഞ്ചുലഞ്ഞാലും അച്ഛനൊരു സല്യൂട്ട്...' എന്ന തലകെട്ടോടുകൂടി കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് മരിച്ച സുബേദാര്‍ സി.പി. ഷിജിയുടെ മൃതദേഹം വയനാട് പൊഴുതനയിലെ വീട്ടിലെത്തിച്ചപ്പോള്‍ അവസാനമായി മകന്‍ അഭിനവ് സല്യൂട്ട് ചെയ്യുന്ന ചിത്രം തിരഞ്ഞെടുത്തത് .പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് .ജനുവരി 26 ന് തൃശ്ശൂരിൽ വെച്ചു നടത്തുവാനിരുന്ന അവാർഡുദാന ചടങ്ങ് കോവിഡ് വ്യാപനത്തെ തുടർന്ന് മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചു . കോട്ടയം കടുത്തുരുത്തി സ്വദേശിയായ ജിതിൻ മൂന്ന് വർഷം മുമ്പാണ് മനോരമ ഫോട്ടോ ഗ്രാഫറായി വയനാട്ടിലെത്തിയത്.