മാനന്തവാടി : ടൗണിലും വള്ളിയൂർകാവിലും ഗതാഗത നിയന്ത്രണം .വള്ളിയുർകാവ് ആറാട്ട് മഹോത്സവം അവസാന ദിവസങ്ങളായ 27.03.2025,28.03.2025 തിയ്യതികളിൽ മാനന്തവാടി ടൗണിലും വള്ളിയുർകാവിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി * തലശ്ശേരി ഭാഗത്ത് നിന്നും മൈസൂർ ഭാഗത്ത് നിന്നും കൽപ്പറ്റ ഭാത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും നാലാം മൈൽ വഴി പോകേണ്ടതാണ്.* മൈസൂർ ഭാഗത്ത് നിന്നും വരുന്ന ചരക്കു വാഹനങ്ങൾ കാട്ടിക്കുളം 54 വഴി കോയിലേരി വഴി പോകേണ്ടതാണ് * കൽപ്പറ്റ ഭാഗത്ത് നിന്നു വരുന്ന ചരക്ക് വാഹനങ്ങൾ കോയിലേരിയിൽ നിന്നും തിരിഞ്ഞു 54 വഴി മൈസൂർ ഭാഗത്തേക്ക് പോകേണ്ടതാണ് മാനന്തവാടി ടൗൺ മുതൽ തനിക്കൽ വരെ റോഡിന്റെ ഇരു ഭാഗത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
കൽപ്പറ്റ യിൽ നിന്നും മാനന്തവാടിയിലേക്ക് വരുന്ന വാഹനങ്ങൾ നല്ലാം മൈൽ വഴി പോകേണ്ടതാണ് മാനന്തവാടി ടൗണിൽ നിന്നും വള്ളിയൂർ ക്കാവിലേക്കുള്ള വാഹനങ്ങൾ വൺ വെ പ്രകാരം ചെറ്റപ്പാലം ബൈപാസ് ലൂടെ കാവിൽ എത്തി ആളുകളെ ഇറക്കി ശാന്തി നഗർ വഴി മാനന്തവാടിയിലേക്ക് വരേണ്ടതാണ്* മാനന്തവാടി ബീവറേജ് പരിസരത്ത് ( 500 മീറ്ററിനുള്ളിൽ ) പാർക്ക് ചെയ്യുന്ന വാഹനങ്ങക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്* ചെറ്റപ്പാലം ബൈപാസ്, മേലെകാവ് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു * പനമരം ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ക്ക് കൊയിലേരി കമ്മന പെരുവക വഴിയും മാനന്തവാടിയില്‍ എത്തിച്ചേരാവുന്നതുമാണ്.പനമരം കൈതക്കല്‍ ഭാഗത്തുനിന്നും വള്ളിയൂര്‍ക്കാവ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നവരുടെ വാഹനങ്ങള്‍ വള്ളിയൂര്‍ക്കാവ് താന്നിക്കല്‍ കണ്ണിവയല്‍ ഭാഗത്ത് നിര്‍ദ്ധിഷ്ട ഇടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാര്‍ കാവിലേക്ക് എത്തിച്ചേരേണ്ടതുമാണ്* വൈകിട്ട് ആറുമണി മുതല്‍ യാതൊരു വാഹനങ്ങളും അടിവാരം മുതല്‍ കണ്ണിവയല്‍ വരെയുള്ള ഭാഗത്തേക്കോ, കണ്ണിവയല്‍ മുതല്‍ അടിവാരം ഭാഗത്തേക്കോ പോകാന്‍ അനുവദിക്കുന്നതല്ല.കൊയിലേരി പയ്യമ്പള്ളി പുല്‍പ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചെറ്റപ്പാലം ബൈപ്പാസ് വഴി ചെറിയ വാഹനങ്ങള്‍ കാവുകുന്ന് റോഡ് വഴി പയ്യപള്ളിയില് പ്രവേശിക്കേണ്ടതുമാണ് വാഹനങ്ങൾ വശങ്ങൾ ചേർന്ന് മാത്രം പോകുക ഗതാഗത തടസം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.