പരക്കാട് റൈസ് പാർക്ക് പൂട്ടിച്ചത് സ്വകാര്യ മില്ലുകളിൽ നിന്ന് അച്ചാരം പറ്റി : അഡ്വ കെ കെ അനീഷ്‌കുമാർ

ചേലക്കര : സ്വകാര്യ മില്ലുകളിൽ നിന്ന് സഹായം പറ്റി അവരെ സഹായിക്കാൻ വേണ്ടിയാണ് കോടികൾ മുടക്കിയ ചേലക്കര പഞ്ചായത്തിലെ പരക്കാടുള്ള റൈസ് പാർക്കിനെ സിപിഎംനോക്കുകുത്തിയാക്കി വെച്ചിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. എൽഡിഎഫ് സർക്കാരിൻ്റെ വികസന വിരുദ്ധതയുടെ പ്രതീകമാണ് റൈസ് പാർക്ക്. പണത്തിന് വേണ്ടി ചേലക്കരയിലെ കർഷകരെ വഞ്ചിച്ച സിപിഎം നേതൃത്വത്തിന് കർഷകർ ഈ തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകും. 100 ഏക്കർ സ്ഥലത്തായി തുരുമ്പ് പിടിച്ചു കിടക്കുന്ന റൈസ് പാർക്കിലെ തുരുമ്പെടുത്ത ഉപകരണങ്ങൾ ആക്രിക്കടയിൽ വിറ്റ് പണം വാങ്ങാനും സിപിഎം നേതാക്കൾ മടിക്കില്ല. നൂറ് ഏക്കറിൽ കാട് പിടിച്ചു കിടക്കുന്ന ഭൂമി ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളം ആയി മാറിയത് മൂലം പ്രദേശവാസികളുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായി മാറിയതാണ് ഇടത് സർക്കാരിൻ്റെ ഭരണ നേട്ടമെന്നും അനീഷ്കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *