പനമരം, കൽപ്പറ്റ ജാഥകൾക്ക്‌ തുടക്കം

പനമരം, കൽപ്പറ്റ ജാഥകൾക്ക്‌ തുടക്കം

കൽപ്പറ്റ : കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യവുമായി, കേന്ദ്ര അവഗണനക്കെതിരെ നാടിനെ സമരസജ്ജമാക്കി മുന്നേറുന്ന സിപിഐ എം ഏരിയാ കാൽനട ജാഥകൾക്ക്‌ ജില്ലയിലാകെ ഉജ്വല വരവേൽപ്പുകൾ. ബുധനാഴ്‌ച കൽപ്പറ്റ, പനമരം ജാഥകളുടെ പര്യടനത്തിന്‌ തുടക്കമായി. രണ്ടുദിവസത്തെ പര്യടനം പൂർത്തിയാക്കി കോട്ടത്തറ ജാഥ ഉജ്വലമായി സമാപിച്ചു. ചൊവ്വാഴ്‌ച ആരംഭിച്ച മാനന്തവാടി ഏരിയാ ജാഥ പര്യടനം തുടരുകയാണ്‌.

ബത്തേരി, മീനങ്ങാടി, വൈത്തിരി ഏരിയാ ജാഥകൾ വ്യാഴാഴ്‌ച തുടങ്ങും. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സമർപ്പിച്ച രണ്ടായിരം കോടി രൂപയുടെ പാക്കേജ്‌ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ മാർച്ച്‌ നാലിന്‌ നടത്തുന്ന കൽപ്പറ്റ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ ഉപരോധത്തിന്‌ മുന്നോടിയായാണ്‌ കാൽനട ജാഥകൾ. പനമരം ജാഥ കോറോത്ത് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. കെ ഇസ്മായിൽ അധ്യക്ഷനായി. മക്കിയാട്, വെള്ളമുണ്ട, പത്താം മൈൽ, വെള്ളമുണ്ട എട്ടേനാൽ, തരുവണ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എ ജോണി, വൈസ് ക്യാപ്റ്റൻ പി സി വത്സല, മാനേജർ സി ജി പ്രത്യുഷ്, എ എൻ പ്രഭാകരൻ, പി കെ സുരേഷ്, പി എ അസീസ്, പി എം ആസ്യ, ആർ രവീന്ദ്രൻ, നജീബ് മണ്ണാർ എന്നിവർ സംസാരിച്ചു. കൽപ്പറ്റ ഏരിയ ജാഥ നെടുങ്കരണയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പി സി ഹരിദാസൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ വി ഹാരിസ്, വൈസ് ക്യാപ്റ്റൻ കെ എം ഫ്രാൻസിസ്, ജാഥ മാനേജർ പി എം സന്തോഷ് കുമാർ, കെ സുഗതൻ, കെ അബ്ദുറഹിമാൻ, യു കരുണൻ, കെ വിനോദ്, കെ കെ സഹദ്, വി ബാവ, പി വിശ്വനാഥൻ, സി എച്ച് റഹിയാനത്ത്, പി വി മാത്യു എന്നിവർ സംസാരിച്ചു. കെ ശിവദാസൻ സ്വാഗതവും മുഹമ്മദാലി നന്ദിയും പറഞ്ഞു.ബത്തേരി ജാഥ രാവിലെ ഒമ്പതിന്‌ തൊവരിമലയിൽ സംസ്ഥാന കമ്മിറ്റി അംഗം പി ഗഗാറിൻ, മീനങ്ങാടി ജാഥ പകൽ രണ്ടിന്‌ തോമാട്ടുചാലിൽ ജില്ലാ കമ്മിറ്റി അംഗം പി വി സഹദേവൻ, വൈത്തിരി ജാഥ തരിയോട്‌ വൈകിട്ട്‌ 5.30ന്‌ ജില്ലാ സെക്രട്ടറി കെ റഫീഖ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്യും.കോട്ടത്തറ ജാഥക്ക്‌ ഉജ്വല സമാപനംപടിഞ്ഞാറത്തറരണ്ടുദിവസത്തെ ആവേശകരമായ പര്യടനം പൂർത്തിയാക്കി കോട്ടത്തറ ഏരിയാ ജാഥ പടിഞ്ഞാറത്തറയിൽ സമാപിച്ചു. സമാപന യോഗം പി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. കെ രവീന്ദ്രൻ അധ്യക്ഷനായി. എൻ ടി അനിൽ കുമാർ സ്വാഗതം പറഞ്ഞു.

കരണിയിൽനിന്ന്‌ ആരംഭിച്ച്‌ കാരാറ്റപ്പടി, വെണ്ണിയോട്, കുപ്പാടിത്തറ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ്‌ പടിഞ്ഞാറത്തറയിൽ ജാഥ സമാപിച്ചത്‌. കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എം മധു, വൈസ്‌ ക്യാപ്‌റ്റൻ പി എം നാസർ, മാനേജർ കെ ഗീതാ വിജയൻ, കെ സന്തോഷ് കുമാർ, എ എൻ സുരേഷ്, ഷെജിൻ ജോസ്, എം എം ഷൈജൽ, കെ സി ജോസഫ്, ടി എസ് സുരേഷ്, പി ഒ പ്രദീപൻ, എം ജി സതീഷ് കുമാർ എന്നിവർ സംസാരിച്ചു.മാനന്തവാടി ജാഥമാനന്തവാടി ഏരിയ ജാഥ വാളാടുനിന്ന്‌ ആരംഭിച്ച്‌ കാട്ടിമൂല, വെൺമണി, കണ്ണോത്ത്മല, തവിഞ്ഞാൽ 44, തലപ്പുഴ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എം റെജീഷ്, വൈസ് ക്യാപ്റ്റൻ കെ ആർ ജിതിൻ, മാനേജർ പി ടി ബിജു, കെ എം വർക്കി, എ ഉണ്ണികൃഷ്ണൻ, കെ ടി വിനു, എൻ എം ആന്റണി, കെ എം അബ്ദുൽ ആസിഫ്, സി ടി പ്രേംജിത്ത്, വി ആർ വിനോദ്, പി ആർ ഷിബു, എ കെ റൈഷാദ്, അമൽ ജയിൻ, വി എ ഗിരിജ എന്നിവർ സംസാരിച്ചു.ജാഥകൾ ഇന്ന്‌മാനന്തവാടിപകൽ 9ന്‌ പയ്യമ്പള്ളി, 10ന്‌ താന്നിക്കൽ, 11ന്‌ വള്ളിയൂർകാവ്, 3ന്‌ മാനന്തവാടി ബസ് സ്റ്റാന്റ്‌, 4ന്‌ എരുമത്തെരുവ്, 5ന്‌ കുഴിനിലം(സമാപനം).കൽപ്പറ്റരാവിലെ 9ന് അരപ്പറ്റ, 10ന് മുക്കംകുന്ന്, 12ന് വാഴവറ്റ, 3ന് കാക്കവയൽ, വൈകിട്ട് 5ന് മുട്ടിലിൽ സമാപനം.പനമരംരാവിലെ 9ന് പനമരം, 11.30ന്‌ അഞ്ചുകുന്ന്, 3.30ന്‌ തോണിച്ചാൽ, 5.30ന്‌ പാണ്ടിക്കടവ് (സമാപനം).ബത്തേരി രാവിലെ 9ന് തൊവരിമല, 10ന്‌ ചുള്ളിയോട്‌, 11ന്‌ മാടക്കര, 12ന്‌ പുളിഞ്ചാൽ, 3ന്‌ ചീരാൽ, 4ന്‌ കാക്കമല, 5ന്‌ കല്ലൂർ (സമാപനം).മീനങ്ങാടിരാവിലെ 9ന്‌ തോമാട്ടുചാൽ, 3.30ന്‌ ആണ്ടൂർ, 4.30ന്‌ ഒന്നേയാർ, 5.00ന്‌ മഞ്ഞപ്പാറ, 5.30ന്‌ അമ്പലവയൽ (സമാപനം).

Leave a Reply

Your email address will not be published. Required fields are marked *