കല്‍പ്പറ്റ : കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാമുദായിക – രാഷ്ട്രീയ നേതൃരംഗത്ത് കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ബഹുമുഖപ്രതിഭയും ശക്തനായ ഭരണാധികാരിയുമായിരുന്നു ആര്‍. ശങ്കര്‍. ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും എസ്.എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയിലും സമാനതകളില്ലാത്ത തലയെടുപ്പോടെ ധീരമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. കെ.പി.സി.സി. അദ്ധ്യക്ഷ പദവി വഹിച്ചിരുന്ന അദ്ദേഹം കോണ്‍ഗ്രസിനെ ക്രിയാത്മകമായി നയിക്കുന്നതില്‍ ഏറെ പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലഘട്ടം മികവാര്‍ന്ന നിരവധി നേട്ടങ്ങളുടെ കാലമാണ്. വിധവ പെന്‍ഷന്‍, വിദ്യാഭ്യാസ പരിഷ്‌കരണം, വ്യവസായവത്കരണം, വൈദ്യുതോത്പാദനം തുടങ്ങി നിരവധി ക്ഷേമ വികസന പദ്ധതികള്‍ ആര്‍. ശങ്കര്‍ എന്ന ഭരണാധികാരിയുടെ ഇഛാശക്തിയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും ബാക്കിപത്രങ്ങളാണ്. ജാതീയ അധീശത്വങ്ങള്‍ക്കെതിരെ പോരാടിയ ആര്‍. ശങ്കര്‍ പിന്നാക്ക-അവശജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി നിസ്തൂല സേവനമാണ് അനുഷ്ഠിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ആണിക്കല്ലായിരുന്നു ആര്‍. ശങ്കര്‍. യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അദ്ധ്യക്ഷനായിരുന്നു. ഡീന്‍ കുര്യാക്കോസ് എം.പി, ഹൈബി ഈഡന്‍ എം.പി, സണ്ണി ജോസഫ് എം.എല്‍.എ, പി.കെ. ജയലക്ഷ്മി, കാസര്‍ഗോഡ് ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പി.ടി. ഗോപാലകുറുപ്, വി.എ. മജീദ്, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, ജി. വിജയമ്മ, പി. ശോഭനകുമാരി, പോള്‍സണ്‍ കൂവക്കല്‍, ഇ.വി. അബ്രഹാം, ആര്‍. രാജന്‍ എന്നിവര്‍ സംസാരിച്ചു.CAPജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിന്റെ അനുസ്മരണ യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു.