ബംഗ്ളൂരു : പ്രഥമ കർണാടക നിയമസഭ പുസ്‌തകോത്സവം ബംഗ്ളൂരൂവിൽ തുടങ്ങി.മാർച്ച് 3 വരെ നടക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് പൊതു ജനങ്ങൾക്ക് നിയമസഭ സന്ദർശിക്കാനും അവസരമുണ്ട്.തെക്കേഇന്ത്യയിലെ സാഹിത്യ- സാംസ്കാരിക മേഖലയിൽ പുതിയ ചരിത്രം രചിച്ചാണ് കർണാടക നിയമ സഭയുടെ പ്രഥമ പുസ്തകോത്സവത്തിന് തുടക്കമായത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലുളള മുഖ്യമന്ത്രി സിദ്ധരാമയ്യ പുസ്‌തക പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം വീൽചെയറിലിരുന്നാണ് സ്റ്റാളുകൾ സന്ദർശിച്ചത്.തുടർന്ന് നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ജ്ഞാനപീഠ പുരസ്കാര ജേതാക്കളായ ഡോ.ചന്ദ്രശേഖർ
Category: World
കർണാടക നിയമ സഭ പ്രഥമ പുസ്തകോത്സവം 27-മുതൽ: ഒരുക്കങ്ങൾ പൂർത്തിയായെന്ന് സ്പീക്കർ
ബംഗ്ളൂരു : കർണ്ണാടക നിയമസഭാ പുസ്തകോത്സവം ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നടക്കുമെന്ന് സ്പീക്കർ യു.ടി.ഖാദർ . രാജ്യത്തെ പ്രമുഖ പുസ്തക പ്രസാധകർ പങ്കെടുക്കും. കർണ്ണാടക നിയമസഭ നടത്തുന്ന പ്രഥമ പുസ്തകോസവം ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നടക്കുമെന്ന് കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു.കേരളത്തിലെ നിയമ സഭാ പു സ്തകോൽ സവത്തിൽ പങ്കെടുക്കാൻ മുഖ്യാതിഥിയായി എത്തിയപ്പോൾ ഈ സർഗ്ഗാത്മക മാതൃക കർണ്ണാടകയിലും സംഘടിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.150 ഓളം പുസ്തക
വിശാല്‍ പേഴ്‌സണല്‍ കെയറിനെ ഏറ്റെടുത്ത് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ഏറ്റെടുക്കല്‍ 120 കോടിയുടേത്
മുംബൈ : ദക്ഷിണേന്ത്യയിലെ പ്രമുഖ ചര്‍മ്മ,കേശ സംരക്ഷണ ഉത്പന്ന നിര്‍മ്മാതാക്കളായ വിശാല്‍ പേഴ്‌സണല്‍ കെയറിനെ ഏറ്റെടുത്ത് രാജ്യത്തെ പ്രമുഖ വ്യക്തിഗത പരിചരണ ബ്രാന്‍ഡ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍. 120 കോടിയുടേതാണ് ഏറ്റെടുക്കലെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുക, ആദ്യഘട്ടമായി 49 ശതമാനം ഓഹരിയും പിന്നീട് ശേഷിക്കുന്ന 51 ശതമാനം ഓഹരിയും ബജാജ് ഏറ്റെടുക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ചര്‍മ്മ,കേശ സംരക്ഷണ ഉത്പന്ന നിര്‍മ്മാതാക്കളായ വിശാല്‍, ബഞ്ചാറസ് എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ബഞ്ചാറസിന്റെ
മോഹന്‍ലാല്‍ തിരിതെളിച്ചു,മലയാളത്തിന്റെവമ്പന്‍സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കം
ശ്രീലങ്ക : മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരുമുണ്ട്. മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു. മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന
പ്രവാസികൾ നാടിന്റെ നട്ടെല്ല്: ജുനൈദ് കൈപ്പാണി
ദുബൈ : പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നുംവിദേശത്ത് അധ്വാനിക്കുന്ന പണം അയച്ച് നാടിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ പിന്തുണ നൽകുന്ന പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്നും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. നടുവണ്ണൂരകം യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ദുബൈ കറാമയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം രൂപവത്കരിച്ച് 68 വർഷം പിന്നിട്ടു. ഇന്നും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ളതും പ്രത്യേകിച്ച് ഗ്രാമീണ സമ്പദ് ഘടനക്കും പിന്തുണ നൽകുന്നത് പ്രധാനമായും പ്രവാസികൾ അയക്കുന്ന പണം തന്നെയാണ്.
ഷാർജ പുസ്തകമേള മാനവികതയുടെ ആഗോള ഹബ്ബ്: ജുനൈദ് കൈപ്പാണി
ഷാർജ : ലോകത്തിന് അക്ഷരവെളിച്ചവും മഹത്തായ മാനവിക സന്ദേശവും കൈമാറുന്ന കൂട്ടായ്മയാണ് 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയെന്ന് ഗ്രന്ഥകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.ഹാംലെറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഷാഹിദ് എളവള്ളിയുടെ കഥാസമാഹാരം ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിൽ വച്ച് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോ.അമ്മാനുള്ള വടക്കാങ്ങര ആദ്യ പ്രതി ഏറ്റുവാങ്ങി.പ്രതാപൻ തായാട്ട്, മുംതാസ് ആസാദ്, സജിദ് ഖാൻ പി. ഷബീന നജീബ്, ഫൗസിയ മമ്മു, കെ തസ്നിഫ്, കെ
കാർസൺ കിച്ചൻ ബഹിരാകാശത്തിന്റെ അതിരായ കർമാൻ രേഖ കടന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത
ടെക്സസ് : ബഹിരാകാശത്തിന്റെ അതിരായ കർമാൻ രേഖ കടന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നേട്ടം സ്വന്തമാക്കി 21 വയസ്സുള്ള കാർസെൻ കിച്ചൻ. സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ്റെ എട്ടാം ബഹിരാകാശദൗത്യമായ എൻ.എസ്-26- ൻ്റെ ഭാഗമായാണ് മറ്റ് അഞ്ചുപേരോടൊപ്പം കാർസെൻ കർമാൻ രേഖ കടന്നത്. വ്യാഴാഴ്ച ടെക്‌സസിലെ കമ്പനിയുടെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നു പറന്നുയർന്ന ‘ന്യൂ ഷെപ്പേർഡ്’ റോക്കറ്റിലാണ് സംഘം ബഹിരാകാശത്തെത്തിയത്. പത്തുമുതൽ 11 മിനിറ്റുവരെ നീണ്ടുനിൽക്കുന്നതായിരുന്നു യാത്ര. ഭൂമിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള
28 അഫ്ഗാൻ പൗരരെ ജർമ്മനി നാടുകടത്തി
ബെർലിൻ : വിവിധ ക്രിമിനൽ കേസുകളിലായി ജയിലിൽ കഴിഞ്ഞിരുന്ന 28 അഫ്ഗാനിസ്താൻ പൗരരെ വെള്ളിയാഴ്ച ജർമ്മനി നാ ടുകടത്തി. 2021-ൽ താലിബാൻ അഫ്‌ഗാനിസ്താൻ്റെ അധികാരം ഏറ്റെടുത്ത ശേഷമുള്ള ജർമ്മനിയുടെ ആദ്യ നാടുകടത്തലാണിത്. സുരക്ഷാപ്രശ്നം കണക്കിലെടുത്താണ് നാടുകടത്തലെന്ന് ജർമൻ ആഭ്യന്തരമന്ത്രി നാൻസി ഫീസർ പറഞ്ഞു. താലിബാനുമായി ജർമ്മനിക്ക് നയതന്ത്രബന്ധമില്ല. അതിനാൽത്തന്നെ കുറ്റവാ ളികളെ നാടുകടത്താൻ മറ്റുവഴികൾ തേടുകയായിരുന്നു. ജർമ്മൻ നഗരമായ സോളിങ്കനിൽ ഭീകരാക്രമണം നടന്ന് ഏതാനും ദിവസ ങ്ങൾക്കകമാണ് നടപടി.
കാലാവസ്ഥ കേസിൽ സുപ്രധാന വിധിയുമായി ദക്ഷിണകൊറിയൻ ഭരണഘടന കോടതി
സോൾ : ദക്ഷിണകൊറിയൻ സർക്കാരിന്റെ കാലാവസ്ഥാലക്ഷ്യങ്ങളിൽ ഭൂരിഭാഗവും ഭരണഘടനാ വിരുദ്ധമാണെന്ന സുപ്ര ധാന വിധി പുറപ്പെടുവിച്ച് ഭരണഘടനാകോടതി. രാജ്യത്തെ യുവ പരിസ്ഥിതിപ്രവർത്തകർ ഒരു ഭ്രൂണത്തെ പ്രധാന വാദിയാക്കി നൽകിയ കേ സിലാണ് ചരിത്രവിധി. ഭ്രൂണം പ്രധാനവാദിയും കുട്ടികളും കൗമാരക്കാരും വാദിസ്ഥാനങ്ങളിലുമുള്ള ഏഷ്യയിലെത്തന്നെ ആദ്യത്തെ കേസാണ് ‘വുഡ്‌പെക്കർ V/S ദക്ഷിണകൊറിയ’. സർക്കാരിന്റെ കാലാ വസ്ഥാ പ്രതിബദ്ധത അപര്യാപ്തമാണെന്നു കാട്ടിയാണ് “മരംകൊത്തി’ എന്ന നാമത്തിൽ ഒരു ഭ്രൂണവും മറ്റ് നാലു കുട്ടികളും സർക്കാരിന്റെ പേരിൽ കേസുകൊടുത്തത്. വാദംകേട്ട കോടതി കാലാവ
പെരുമാറ്റച്ചട്ടം കർക്കശമാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി
ബെയ്‌ജിങ്: പെരുമാറ്റച്ചട്ടം കർക്കശമാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി.പ്രവർ ത്തനമികവിലും വിശ്വാസ്യതയിലും പി ന്നാക്കം നിൽക്കുന്ന പാർട്ടി അംഗങ്ങളെ പുറത്താക്കാനുള്ള പുതിയ ചട്ടം ചൈനയി ലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി (സി.പി.സി.) പുറത്തിറക്കി.പത്തുകോടിയോളം അംഗങ്ങ ളുള്ള പാർട്ടിയുടെ അടിത്തറ കൂ 200 ടുതൽ സുദൃഢമാക്കാൻ ലക്ഷ്യമി ട്ടാണ് നീക്കം. യോഗ്യതക്കുറവു ള്ള, മോശം പ്രകടനം കാഴ്ചവെക്കു ന്ന പാർട്ടി അംഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതു സം ബന്ധിച്ച പെരുമാറ്റച്ചട്ടം വ്യാഴാ ഴ്ച പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയാ ണ് പുറത്തിറക്കിയത്. പാർട്ടിക്ക്
ടെലിഗ്രാം വിവാദത്തിൽ ദുറോവിന് എതിരെ കുറ്റം ചുമത്തി
പാരീസ് : ലോകപ്രശസ്തമായ മെസ്സേജിംഗ് ആപ്ലിക്കേഷൻ ആയ ടെലിഗ്രാമിന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ പാവേൽ ദുറോവിനെതിരെ ഫ്രാൻസ് പ്രാഥമിക കുറ്റം ചുമത്തി. സംഘടിത കുറ്റകൃത്യങ്ങളും അനധികൃത ഇടപാടുകളും നടത്താൻ ടെലിഗ്രാമിനെ അനുവദിച്ചു എന്നാണ് ചുമത്തിയ പ്രാഥമിക കുറ്റം. കേസിൽ അന്വേഷണം നേരിടണമെന്നും രാജ്യം വിടാൻ പാടില്ലെന്നും ഫ്രഞ്ച് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. അൻപത് ലക്ഷം യൂറോ ജാമ്യ തുകയ്ക്ക് ഉപാധികളുടെ ദുറോവിനെ പിന്നീട് വിട്ടയച്ചു. ആഴ്ചയിൽ രണ്ടുതവണ സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം. കുറ്റം തെളിഞ്ഞാൽ പത്തുവർഷം വരെ
വെസ്റ്റ് ബാങ്കിൽ ഏഴ് പേരെ കൂടി ഇസ്രയേൽ വധിച്ചു
തുൽക്കറെം: ഇസ്രയേൽ – പലസ്തീൻ ഏറ്റുമുട്ടൽ തുടരുന്ന വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ഏഴ് പേരെ കൂടി വധിച്ചു. ഗാസക്കൊപ്പം വെസ്റ്റ് ബാങ്കിലും ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. സൈനിക നടപടിയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച തുൽകാറെമിൽ ഏഴ് ഫലസ്തീൻകാരെ കൂടിയാണ് ഇസ്രയേൽ വധിച്ചത് ഇതോടെ ആകെ മരണം പതിനാറ് ആയിട്ടുണ്ട്. നൂർഷാംസ് അഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിച്ചിരുന്ന ഇസ്ലാമിക് ജിഹാദിന്റെ കമാൻഡർ അബു ഷുജായും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. രണ്ട് ദിവസത്തിനിടെ നാല്പത്തി അഞ്ച് ഫലസ്തീൻകാരെ ഇസ്രായേൽ സൈന്യം
ചൈനയിൽ മുൻ കമ്മ്യൂണിസ്റ്റ് നേതാവിന് വധശിക്ഷ
ബെയ്ജിംഗ്: ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി കേസിൽ ഉൾപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി മുൻ നേതാവ് ലി ജിയാൻ പിംങിന് ഇന്നർ മംഗോളിയ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 42. 1 കോടി ഡോളറിന്റെ അഴിമതി നടത്തിയതിനാണ് ശിക്ഷ. അഴിമതി, കൈക്കൂലി, വെട്ടിപ്പ് ,സംഘടിത കുറ്റകൃത്യം എന്നിവയ്ക്ക് 2022 സെപ്റ്റംബറിൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീൽ ഇന്നർ മംഗോളിയയിലെ ഹയർ പീപ്പിൾസ് കോടതി ബുധനാഴ്ച തള്ളുകയായിരുന്നു. വിധി അന്തിമ പരിശോധനയ്ക്കും അനുമതിക്കുമായി ചൈനയിലെ പരമോന്നത കോടതിയായ സുപ്രീം
ബംഗ്ലാദേശ് ജമാഅത്ത് ഇസ്ലാമിയുടെ നിരോധനം നീക്കി
ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമി പാർട്ടിക്ക് ഏർപ്പെടുത്തിയ നിരോധനം ഇടക്കാല സർക്കാർ ബുധനാഴ്ച നീക്കി. തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടിക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാം. പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമിക് ചത്ര ശിബറിന്റെ നിരോധനവും നീക്കി. ഭീകരസംഘടനയാണെന്ന് പ്രഖ്യാപിച്ച് ആഗസ്റ്റ് ഒന്നിനാണ് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്. സംവരണ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഇസ്‌ലാമി ഛത്ര ശിബിറാണെന്നും മുൻ സർക്കാർ പറഞ്ഞിരുന്നു ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക്
ഗാസയിൽ 34 പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ 10 പേരെ വധിച്ചു
നബ്ലൂസ്: വെസ്റ്റ് ബാങ്കിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാനായി ചൊവ്വാഴ്ച രാത്രി മുതൽ അക്രമണം നടത്തുകയാണ് ഇസ്രായേൽ. ആക്രമണം തുടരുമെന്ന് വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.ഗാസയിൽ യുദ്ധം തുടരുന്നതിനിടെ അധിനിവേശഭൂമിയായ വെസ്റ്റ് ബാങ്കിൽ ബുധനാഴ്ച ഇസ്രയേൽ വലിയ സൈനിക നടപടിയാണ് നടത്തിയത് ജെനിൻ ഡബിൾസ് തൂബാസ് എന്നിവിടങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ പത്തുപേർ മരിച്ചു 15 പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇസ്രായേൽ നടത്തിയത്. പാലസ്തീൻ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് സൗദി അറേബ്യയിൽ നടത്തിയ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി. ഭീകരവിരുദ്ധ
ഡിജിറ്റൽ മാർക്കറ്റിംഗ് ക്യാമ്പയിനുള്ള പാറ്റ ഗോൾഡ് അവാർഡ് കേരള ടൂറിസം ഏറ്റുവാങ്ങി.ബാങ്കോക്കിൽ നടന്ന ചടങ്ങിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പുരസ്കാരം സ്വീകരിച്ചു.
ബാങ്കോക്ക്: : നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2024 ലെ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവല്‍ മാര്‍ട്ട് 2024 ന്‍റെ ഭാഗമായി തായ് ലന്‍റിലെ ബാങ്കോക്ക് ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പുരസ്കാരം ഏറ്റുവാങ്ങി. മക്കാവു ഗവ. ടൂറിസം ഓഫീസ് ഡയറക്ടര്‍ മരിയ ഹെലീന ഡി സെന്ന ഫെര്‍ണാണ്ടസ്, പാറ്റ സിഇഒ നൂര്‍ അഹമ്മദ്