കണിയാമ്പറ്റ : കണിയാമ്പറ്റ ഗോൾഡൻ ജൂബിലി (കെ.ജി.എഫ് 2026) ആഘോഷങ്ങളുടെ ഭാഗമായി കണിയാമ്പറ്റ ഗവ ഹയർ സെക്കണ്ടറി സ്കൂളും കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപക പരിശീലന കേന്ദ്രവും സംയുക്തമായി ഗോത്ര ജനതയും വിദ്യാഭ്യാസ ഉത്കണ്ഠയും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഡി പി.ഒ രാജേഷ് കെ.ആർ മോഡറേറ്ററായ സംവാദത്തിൽ.ഡയറ്റ് പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ എം,വയനാട് ഡി ഇ ഒ മൻമോഹൻ സി വി,കെ എസ്,ആക്ടിവിസ്റ്റുകളായ മണിക്കുട്ടൻ പണിയൻ,എഴുത്തുകാരനായ സുഗുമാരൻ ചാലി ഗദ്ദ,പൂർവ്വ വിദ്യാർത്ഥി ഡോക്ടർ കെ പി നിതീഷ്
Category: Education
കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷൻ ഇൻട്രാക്ഷൻ സെല്ലിന്റെ ആദ്യ യൂണിറ്റ് നടവയൽ ഡി.എം കോളേജിൽ ആരംഭിച്ചു
നടവയൽ : കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷൻ ഇൻട്രാക്ഷൻ സെല്ലിന്റെ ആദ്യ യൂണിറ്റ് നടവയൽ ഡി.എം കോളേജിൽ ആരംഭിച്ചു.സെൻ്ററിൻ്റെ ഉദ്ഘാടനം വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി സരിൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാനകേരള മിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം കെൽട്രോൺ നടപ്പിലാക്കുന്ന ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൻട്രാക്ഷൻ സെല്ലിന്റെ കോഴ്സുകാളാണ് കോളേജിൽ ആരംഭിക്കുന്നത്.സെന്റർ ആരംക്കുന്നതിലൂടെ വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് നൂതനമായ കോഴ്സുകൾ കുറഞ്ഞ ചിലവിൽ പഠിക്കാനും സർക്കാർ സർട്ടിഫിക്കറ്റ് ലഭിക്കാനും വഴിയൊരുക്കും.പരിപാടിയിൽ കോളേജ്
12-ാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു
മേപ്പാടി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 – 26 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന്റെയും ഓറിയന്റേഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ പദ്മശ്രീ.ഡോ.ആസാദ് മൂപ്പൻ നിർവ്വഹിച്ചു.പ്രിൻസിപ്പാൾ പ്രൊ.ഡോ.എലിസബത് ജോസഫിന്റെ അധ്യക്ഷതയിൽ ക്യാമ്പസ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്‌ടറുമായ യു.ബഷീർ,ട്രസ്റ്റി ശ്രീമതി നസീറ ആസാദ്,ആസ്റ്റർ
ഇഗ്നോ കോഴ്സുകൾക്ക് അപേക്ഷിക്കാം
സുൽത്താൻ ബത്തേരി : ഇഗ്നോ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായ സുൽത്താൻ ബത്തേരി സെൻറ് മേരിസ് കോളേജിൽ ബിരുദം,ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനും റീ രജിസ്ട്രേഷനും ഉള്ള തീയതി ഒക്ടോബർ 15 വരെ നീട്ടിയിരിക്കുന്നു.ഇഗ്നോ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക്. 9847100270
നെൻമേനി വനിതാ ഐ.ടി.ഐ-യിൽ കോൺവൊക്കേഷൻ നടത്തി
കൽപ്പറ്റ : ജൂലൈ മാസത്തിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ച നെൻമേനി ഗവ.വനിതാ ഐ.ടി.ഐ-യിലെ ട്രെയിനികളുടെ കോൺവൊക്കേഷൻ ചടങ്ങ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.അസൈനാർ ഉദ്ഘാടനം ചെയ്തു.നെൻമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അനന്തൻ സർട്ടിഫിക്കറ്റുകളും മികച്ച വിജയം നേടിയവർക്കുള്ള അനുമോദന പത്രവും വിതരണം ചെയ്തു.വിജ്ഞാന കേരളം ജില്ലാ കോ-ഓർഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി.പി.ടി.എ ഭാരവാഹികളായ എം.സലിം,വാസന്തി,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി മക്ബൂലത്ത്,സ്റ്റാഫ് സെക്രട്ടറി അതുല്യ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ ജീവൻ
അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം:സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം : അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ആഭിമുഖ്യത്തിൽ, എൽ.കെ.ജി.യിലും ഒന്നാം ക്ലാസിലും പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പഠനധന സഹായ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി. പഠനത്തിന്റെ ആദ്യപടികളിലെത്തുന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പോലും മികച്ച
