പേരിയ : ചന്ദനത്തോട് വനഭാഗത്തുനിന്നും 2023 നവംബർ മാസം പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് വേട്ടയാടി കൊന്നു കാറിൽ കടത്തിക്കൊണ്ടു പോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറെയും സ്റ്റാഫിനെയും വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ആച്ചി എന്ന് വിളിപ്പേരുള്ള അബ്ദുൽ അസീസ് S/o അബ്ദുൽ റഹ്മാൻ പുതിയോട്ടിൽ പേര്യ എന്നയാൾ കോടതിയിൽ കീഴടങ്ങി. ഒരു വർഷത്തിലധികമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മൃഗവേട്ട നടത്തി പുള്ളിമാനിനെ വെടിവെച്ചുകൊന്ന് കടത്തിക്കൊണ്ടു പോകുവാൻ ഉപയോഗിച്ച
Category: Wayanad
മുണ്ടക്കൈ- ചൂരല്‍മല ദുരന്തം എഐവൈഎഫ് അതിജീവന മാര്‍ച്ച് നടത്തി
കൽപറ്റ : മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ പ്രത്യേക സഹായം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് അതിജീവന മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ 11 മണിക്ക് മേപ്പാടിയില്‍ നിന്ന് ദുരന്തത്തെ അതിജീവിച്ച ജിജേഷും പ്രദീപനും ജാഥാ ക്യാപ്റ്റല്‍ ടി ടി ജിസ്മോന് പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നാല് മണിയോടെ മാര്‍ച്ച് കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ എത്തി. തുടര്‍ന്ന് നടന്ന പോസ്റ്റ് ഓഫീസ് ധര്‍ണ സിനിമാ സംവിധായകന്‍ മനോജ് കാന
വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
മാനന്തവാടി : വയനാട് പയ്യമ്പള്ളിയിൽ വാഹനാപകടം യുവാവ് മരിച്ചു.പയ്യമ്പള്ളിയിലുണ്ടായ വാഹനാപകടത്തിലാണ് യുവാവ് മരിച്ചത്. ബൈക്കും ലോറിയും കൂട്ടിയിടിച്ച് പുതിയിടം അഭിലാഷാണ് (40) ആണ് മരിച്ചത്.അപകടം നടന്ന ഉടനെ വയനാട് മെഡിക്കൽ കോളേജിൽഎത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാത്രിയിലാണ് സംഭവം.
കേരള – കർണാടക അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
പുല്‍പ്പള്ളി : കേരള – കർണാടക അതിർത്തിയായ പുൽപ്പള്ളി പൊളന്ന കൊല്ലിവയലിനു സമീപം കാട്ടാന ആക്രമണത്തില്‍ കര്‍ണാടകസ്വദേശിയായ യുവാവ് മരിച്ചു. കുട്ട ചേരപ്പക്കവല മുള്ളന്‍കൊല്ലി ഇരുപ്പൂട് കാട്ടുനായ്ക്ക ഉന്നതിയിലെ രാജു-മഞ്ജു ദമ്പതികളുടെ മകന്‍ വിഷ്ണുവാണ്(22)മരിച്ചത്. ഇന്നു രാത്രി എട്ടരയോടെയാണ് സംഭവം. കൊല്ലിവയല്‍ ഉന്നതിയിലെ ബന്ധുവീട്ടില്‍ വന്ന വിഷ്ണു വനത്തിലൂടെ കര്‍ണാടകയിലേക്ക് മടങ്ങുന്നതിനിടെയാണ് ആനയുടെ മുന്നില്‍പ്പെട്ടത്. ആന തട്ടിയ വിഷ്ണുവിനു ഗുരുതര പരിക്കേറ്റു. പ്രദേശത്ത് രാത്രി പരിശോധന നടത്തുകയായിരുന്ന വനപാലകരാണ് വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്. വനം വകുപ്പിന്റെ
ജൻഡർ റിസോഴ്സ് സെന്റർ:തരുവണയിൽ പാരന്റ്റിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു
തരുവണ : വയനാട് ജില്ലാ പഞ്ചായത്തും – കുടുംബശ്രീ മിഷനും നടത്തുന്ന ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി “രക്ഷിതാക്കൾക്കുള്ള അവബോധ പരിപാടി “തരുവണ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ് കെ. സി. കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു.
മുഖച്ഛായ മാറിവെള്ളമുണ്ട പബ്ലിക് ലൈബ്രറി; ഉദ്ഘാടനം 24 ന്
വെള്ളമുണ്ട :1936 ൽ സ്ഥാപിതമായ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ നവീകരണാർത്ഥം ജില്ലാ പഞ്ചായത്ത് അനുവദിച്ച 18 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയായി.2025 ജനുവരി 24 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിക്കും.ഉദ്ഘാടനപരിപാടികൾ വിജയിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി ഹാളിൽ ചേർന്ന സ്വാഗതസംഘ യോഗം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് ചെയർമാനായികൊണ്ടുള്ള 51
വയനാട് പുനരധിവാസം:എല്‍സ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായി
കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടൗണ്‍ഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗവും ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും
വന്യമൃഗശല്യം.: കോൺഗ്രസ് പ്രവർത്തകർ ഡി.എഫ്.ഒ.യെ ഉപരോധിച്ചു
കൽപ്പറ്റ : കൽപ്പറ്റ നഗരസഭാ പരിധിയിൽ വർദ്ധിച്ചു വരുന്ന വന്യ മൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സൗത്ത് വയനാട് ഡി.എഫ്.ഒ.യെ ഉപരോധിച്ചു. നാല് ആവശ്യങ്ങളിൽ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്. നഗരസഭാ പരിധിയിലെ ചുഴലിയിലും പെരുന്തട്ടയിലും കടുവയും പുലിയും വിഹരിക്കുകയാണന്നും വളർത്തുമൃഗങ്ങളെ പിടികൂടുകയാണന്നും മനുഷ്യ ജീവന് ഭീഷണിയാണന്നും ആരോപിച്ചാണ് കോൺഗ്രസ് ഡി.എഫ് ഒയെ ഉപരോധിച്ചത്. കൽപ്പറ്റ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ മാരും സമരത്തിൽ പങ്കെടുത്തു. പുതിയ കൂട് സ്ഥാപിക്കുന്നതുൾപ്പടെ നാല്ആവശ്യങ്ങളിൽ തീരുമാനയതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.വനം
പൊഴുതന വാഹനാപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ ചികിൽസയിലിരിക്കെ മരിച്ചു
വടകര : കണ്ണൂക്കര സ്വദേശി റിയാസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് റിയാസിന്റെ കുടുംബം സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. പൊഴുതന ആറാം മൈലിലായിരുന്നു അപകടമുണ്ടായത്. കുടുംബത്തിലെ മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്.
സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി
കൽപ്പറ്റ : പാല സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സുസ്ഥിരമായ പ്രകൃതിയും ആരോഗ്യമുള്ള ജനതയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന അഖില കേരള സൈക്കിൾ പര്യടനത്തിന് വയനാട് കാലക്ടറേറ്റ് അങ്കണത്തിൽ സ്വീകരണം നൽകി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ടീ ക്യാപ്റ്റന് ഉപഹാരം കൈമാറി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഉഷ തമ്പി, സീത വിജയൻ,യാത്ര അംഗങ്ങളായ ഡോ. ആന്റോ
സന്തോഷ് ട്രോഫി താരത്തിന് ആദരവ് നൽകി
പനമരം : ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലമിന് പനമരം കുട്ടി പോലീസ് സ്നേഹോപഹാരം നൽകി ആദരിച്ചു. സ്നേഹോപഹാരം ജില്ലാ പഞ്ചായത് ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രിൻസിപ്പാൾ രമേഷ് കുമാർ കെ ,പിടി എ പ്രസിഡണ്ട് മുനീർ സി കെ,സീനിയർ അസിസ്റ്റൻ്റ് ബെറ്റി, സിനി കെയു നവാസ് ടി , രേഖ കെ എന്നിവർ പങ്കെടുത്തു.
റിസോർട്ടിന് പുറത്ത് രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൽപ്പറ്റ : റിസോർട്ടിന് പുറത്ത് രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് ഓൾഡ് വൈത്തിരിയിൽ പുരുഷനെയും സ്ത്രീയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.സ്വകാര്യ റിസോർട്ടിൻ്റെ പുറത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ്ഇരുവരെയും കണ്ടെത്തിയത്. കോഴിക്കോട് സ്വദേശികളായ പ്രമോദ് (54) , ബിൻസി (34) എന്നിവരാണ് മരിച്ചത്ഇന്നലെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്
സർവ്വജനയിൽ പാസ്‌വേർഡ് ക്യാമ്പ് ശ്രദ്ധേയമായി
ബത്തേരി : സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ഭരണകൂടം സുൽത്താൻ ബത്തേരി ഗവൺമെൻറ് സർവ്വജന ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പാസ്‌വേർഡ് ക്യാമ്പ് വിജയകരമായി സമാപിച്ചു. നഗരസഭാ ചെയർമാൻ ടി കെ രമേശ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളുടെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന മോട്ടിവേഷൻ, ഗോൾ സെറ്റിംഗ്, കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ ഷാനവാസ് എ കെ, ജെറീഷ് കെ എച്ച് എന്നിവർ ക്ലാസുകൾ നയിച്ചു. ഈ വിഷയങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ അറിവും അനുഭവവും വിദ്യാർത്ഥികൾക്ക് പുതിയ
സർവ്വജനയിൽ പാസ്‌വേർഡ് ക്യാമ്പ് ശ്രദ്ധേയമായി
ബത്തേരി : സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ഭരണകൂടം സുൽത്താൻ ബത്തേരി ഗവൺമെൻറ് സർവ്വജന ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പാസ്‌വേർഡ് ക്യാമ്പ് വിജയകരമായി സമാപിച്ചു. നഗരസഭാ ചെയർമാൻ ടി കെ രമേശ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളുടെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന മോട്ടിവേഷൻ, ഗോൾ സെറ്റിംഗ്, കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ ഷാനവാസ് എ കെ, ജെറീഷ് കെ എച്ച് എന്നിവർ ക്ലാസുകൾ നയിച്ചു. ഈ വിഷയങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ അറിവും അനുഭവവും വിദ്യാർത്ഥികൾക്ക് പുതിയ
സർവജനയുടെ മിന്നും പ്രകടനം; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൈമിന് എ ഗ്രേഡ്
ബത്തേരി : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സർവജന ഹയർ സെക്കണ്ടറി സ്കൂളിന്റെ മൈം ടീം ഉജ്ജ്വല വിജയം നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മത്സരിച്ച ടീം എ ഗ്രേഡ് കരസ്ഥമാക്കി.കായംകുളം കൊച്ചുണ്ണിയുടെ കഥ അവതരിപ്പിച്ച മൈം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരദ്വാജ്, എൽദോ ആൽവിൻ ജോഷി , ഡെല്ല ബെന്നി, ആദിത്യൻ, ജെനിഫർ, അഭിഷേക്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. കാണികളുടെ പ്രശംസ നേടിയ ഈ പ്രകടനം ടീമിന്റെ കഠിനാധ്വാനത്തിന്റെയും
പാസ് വേർഡ് ശില്പശാല സംഘടിപ്പിച്ചു
മീനങ്ങാടി : സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ആഭിഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പാസ് വേർഡ് ക്യാമ്പിൻ്റെ ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അസിസ്റ്റൻ്റ് കലക്ടർ എസ്. ഗൗതം രാജ് ഐ.എ എസ് നിർവ്വഹിച്ചു. ഹൈസ്കൂൾ- ഹയർ സെക്കണ്ടറിതലങ്ങളിൽ ലഭിക്കുന്ന ശരിയായ മാർഗനിർദേശം വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നതിൽ സുപ്രധാന വഴിത്തിരിവായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എസ് . ഹാജിസ് അധ്യക്ഷത വഹിച്ചു.ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, ന്യുനപക്ഷ യുവജനപരിശീലന കേന്ദ്രം
പള്ളിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടക്കുന്നുവെന്ന് മാനന്തവാടി അമലോദ്ഭവ മാതാ ദേവാലയ അധികൃതർ
മാനന്തവാടി : മലയോര ഹൈവേ വികസനത്തിന് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ പള്ളിയെ മോശമായി ചിത്രീകരിക്കുന്നതിനായുള്ള ഗൂഡാലോചനയുടെ ഭാഗം. മാനന്തവാടി അമലോത്ഭവ മാതാ വികാരി വില്യം രാജൻ.നഗരസഭ അധികൃതർ പള്ളി കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ പ്രശ്നത്തിന് പരിഹാരമായിമാസങ്ങൾക്ക് മുമ്പ് നിയോജക മണ്ഡലം എം എൽ എ കൂടിയായ മന്ത്രി ഒ ആർ കേളുവുമായി ചർച്ച നടത്തുകയും സ്ഥലം വിട്ട് നൽകുന്നതിനുള്ള പാരിഷ് കൗൺസിലിൻ്റെ സമ്മതം അറിയിക്കുകയും, ചെയ്തിരുന്നു. വിട്ട് നൽകാൻ തയ്യാറായ ഭൂമി കരാറുകാർക്ക്
സാംസ്‌കാരിക സമ്മേളനവും അനുമോദനസദസ്സും സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ : ഉമ്മുൽ ഖുറ അക്കാദമിയിൽസാംസ്‌കാരിക സമ്മേളനവും അനുമോദനസദസ്സും സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റും നടന്നു.മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ പുരസ്‌കാരം,മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്
തായമ്പകയിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് എച്ച്. എസ്. എസ് കല്ലോടി
കൽപ്പറ്റ : സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തായമ്പകയിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കല്ലോടി. നിവേദ്യ ഇ. വി, ഹരിജിത്ത് എം.എസ് അദ്വൈത് എം.എസ് എൽവിസ് ജോസ്, സിദ്ധാർത്ഥ് എസ്. സന്തോഷ്, അഭിനവ കൃഷ്ണയും ചേർന്നാണ് തായമ്പക അവതരിപ്പിച്ച് ഗ്രേഡ് നേടിയത്. കുളത്താട , കൃഷ്ണപുരം ഹരീഷ് പി.വി യാണ് തായമ്പകയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.
‘വിജ്ഞാൻ ജ്യോതി’ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട : വയനാട് ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി ഹയർ സെക്കന്ററി പരീക്ഷകളുടെ മുന്നോടിയായുള്ള ‘വിജ്ഞാൻ ജ്യോതി’ ‘ഗോത്ര ദീപ്തി’അധിക പഠന ക്യാമ്പുകളുടെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം വെള്ളമുണ്ട ഗവ.ഹയർസെക്കന്ററി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ടി. വി എൽദോസ് അധ്യക്ഷത വഹിച്ചു.മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ
കേരള ഗ്രാമീൺ ബാങ്ക് വാകേരി ശാഖയുടെ നവീകരിച്ച ബ്രാഞ്ച് പ്രവർത്തനം തുടങ്ങി
വാകേരി : കേരള ഗ്രാമീൺ ബാങ്ക് ശാഖയുടെ നവീകരിച്ച ബ്രാഞ്ചിൻ്റെ പ്രവർത്തനം വാകേരി കമലം കോംപ്ലക്സിൽ ആരംഭിച്ചു.നവീകരിച്ച ശാഖയുടെ ഉദ്ഘാടനം പൂതടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി പ്രകാശൻ നിർവ്വഹിച്ചു. ഗ്രാമീൺ ബാങ്ക് റീജിണൽ മാനേജർ ടി വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രാഞ്ച് മാനേജർ ശ്രീ ജിജു ചാക്കോ സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രഭാകരൻ, പനമരം ബ്ലോക്ക് മെമ്പർ ബാലകൃഷ്ണൻ, സി.ഡി.എസ് ചെയർ പേഴ്സൺ ഇന്ദിര, വാർഡ് മെമ്പർമാരായ സണ്ണി,
മുണ്ടക്കൈ – ചൂരൽമല പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് സിപി.ഐ. എം.എൽ. റെഡ് സ്റ്റാർ
കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് സി.പി.ഐ. എം.എൽ. റെഡ് സ്റ്റാർ കലക്ട്രേറ്റിന് മുമ്പിൽ 127 ദിവസമായി നടത്തുന്ന അനിശ്ചിത കാല സമരം 31 ന് അവസാനിപ്പിച്ചിരുന്നു. പോരാട്ടം തുടരുമെന്നും സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മുണ്ടക്കൈ-ചൂരൽമല ഉൾപ്പെടെ ദുരന്തമുഖത്തുള്ള മുഴുവൻ കുടുംബങ്ങളെയും യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കണമെന്നും പുനരധിവാസത്തിൻ്റെ മറവിൽ തോട്ടം നടത്തിപ്പുകാരെ സഹായിക്കുന്ന സർക്കാർ വിടുവേല അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദേശ കമ്പനി ഹാരിസൺസും എൽസ്റ്റണും ഉൾപ്പെടെ തോട്ടം മാഫിയകൾ കയ്യടക്കിയ
യുവ കപ്പ് സീസൺ -2 ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ : വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്‌കാമ്പിലോ യുവ കപ്പ്സീസൺ -2-ജില്ലാ സ്കൂൾസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കർ നിർവ്വഹിച്ചു.സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, ഡി.എഫ്.എ. സെക്രട്ടറി ബിനു തോമസ് ,മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സുശാന്ത് മാത്യു എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. സ്‌കാമ്പിലോ സ്പോർട്സ് മാൾ എം. ഡി
കല്ലോടി എസ്.ജെ.എച്ച്.എസ്.എസ്സിൽവർ ജൂബിലി:സ്നേഹസംഗമം സംഘടിപ്പിച്ചു
കല്ലോടി : 25 വർഷം പിന്നിടുന്നുകല്ലോടി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒരിക്കൽകൂടി സ്കൂൾഅങ്കണത്തിൽ ഒരുമിച്ചുകൂടി.പാട്ടുപാടിയും ഓർമ്മകൾ പങ്കുവെച്ചും പരസ്പരം കുശലങ്ങൾ പറഞ്ഞും വിരുന്നൊരുക്കിയും സെൽഫികൾ എടുത്തും മണിക്കൂറുകൾ ചിലവിട്ടു.
സ്‌കാമ്പിലോ യുവ കപ്പ് സീസൺ -2-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ ടൂർണമെന്റ് ഉദ്‌ഘാടനം നാളെ
കൽപ്പറ്റ : വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്‌കാമ്പിലോ യുവ കപ്പ് സീസൺ -2-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ജില്ലാ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ 5-2ന് ഇ. എം.ആർ.എസ്. പൂക്കോട് വിജയിച്ചു.നാളെ 4 മണിക്ക് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കർ നിർവ്വഹിക്കും,മുനിസിപ്പൽ ചെയർമാൻ അഡ്വ: ടി.ജെ.ഐസക്,സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്. എം. മധു, ഡി.എഫ്.എ. പ്രസിഡന്റ്
വയനാട് പുനരധിവാസം;രാവും പകലും അവധിയുമില്ലാതെലക്ഷ്യം പൂര്‍ത്തിയാക്കി സര്‍വ്വേ സംഘം
കല്‍പ്പറ്റ : വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സര്‍വേ വിഭാഗം പൂര്‍ത്തിയാക്കിയത്. അത്യന്താധുനിക സര്‍വേ ഉപകരണമായ ആര്‍ ടി കെ ഉപയോഗിച്ചാണ് 48 മണിക്കൂറിനുള്ളില്‍ ഏകദേശം 160 ഏക്കറിനുള്ളിലെ ടൗണ്‍ഷിപ്പിന് ഉപയോഗിക്കാന്‍ പറ്റുന്ന 100 ഏക്കറോളം വേര്‍തിരിച്ചെടുത്തത്. പാറക്കെട്ട്, വനഭൂമി, വനഭൂമിയുടെ ബഫര്‍ സോണ്‍, ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിന്റെ ബഫര്‍ സോണ്‍, കുത്തനെ ചരിവുള്ള സ്ഥലങ്ങള്‍, നിലവിലുള്ള റോഡുകള്‍, ചതുപ്പ് സ്ഥലങ്ങള്‍, പൊതുജനങ്ങള്‍ കൈവശം വെക്കുന്ന
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കെല്ലൂർ : വയനാട് ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും എഫ്. പി.എ ഐ യുമായി സഹകരിച്ച് തവക്കൽ ഗ്രുപ്പിന്റെ ആഭിമുഖ്യത്തിൽ കെല്ലൂർ കൊമ്മയാട് സ്റ്റോപ്പിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് പൈനാടത്ത്, റംല മുഹമ്മദ്, തവക്കൽ ഡയറക്ടർ ബദ്രു കാറാട്ട്ക്കുന്നു, ഷമീം വെട്ടൻ, കാസിം പി, നജുമുദ്ധീൻ കെ.സി. കെ ഡോ.അശ്വതി, അനില വി എബ്രഹാം, നിസാർ മണിമ തുടങ്ങിയവർ
പത്രപ്രവർത്തക പുരസ്കാര ജേതാവ് അരവിന്ദ് സി പ്രസാദിനെ അനുമോദിച്ച് പെരിക്കല്ലൂർ പൗരസമിതി
പുൽപ്പള്ളി : “ക്വാറികൾ വിഴുങ്ങുന്ന മുള്ളൻകൊല്ലി” എന്ന മാത്യഭൂമി വാർത്താ പരമ്പരയിലൂടെ പി രമേഷ് സ്മാരക പത്രപ്രവർത്തക പുരസ്കാരം നേടിയ മാതൃഭൂമി പുൽപ്പള്ളി ലേഖകൻ അരവിന്ദ് സി പ്രസാദിന് പെരിക്കല്ലൂർ പൗരസമിതി അനുമോദിച്ചു. പൗരസമിതി ചെയർമാൻ ജോസ് നെല്ലേടം ഉപഹാരം നൽകി ആദരിച്ചു. അന്വക്ഷണാത്മക പത്രപ്രവർത്തനത്തിലൂടെ സാമൂഷിക നന്മ ഉറപ്പുവരുത്തിയ വ്യക്തിയാണ് അരവിന്ദ് സി പ്രസാദ് എന്ന് യോഗം വിലയിരുത്തി. സെക്രട്ടറി ജി.ജി ഗിരീഷ് കുമാർ, ട്രഷറർ സാമിൻ ജോസഫ്, അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.
സന്നദ്ധ സേവകരായ വനിതാലീഗ് ടീമിനെ നാടിന് സമർപ്പണവും വാർഡിൽ ബൈത്തുറഹ്മ പ്രഖ്യാപനവും നടത്തി
വാരാമ്പറ്റ : മയ്യത്ത് പരിപാലനത്തിനും മറ്റ് സന്നദ്ധ സേവനത്തിനും തയ്യാറായ വനിതകൾക്ക് പരിശീലനം നൽകി വനിതാലീഗ് വനിതാ ടീമിനെ നാടിന് സമർപ്പിച്ചു. സുനീറ ഉസ്മാൻ സ്വാഗതം പറഞ്ഞു ഫാത്തിമ അസീസിന്റെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സിപി മൊയ്‌ദു ഹാജി ഉത്ഘാടനം ചെയ്തു..മുതിർന്ന നേതാവ് AC മായൻ ഹാജി ബൈത്തുറഹ്മ പ്രഖ്യാപനവും അസീസ് കോറോം മുഖ്യ പ്രഭാഷണവും നടത്തി വനിതാ ലീഗ് ജില്ല സെക്രട്ടറി കെകെകെസി മൈമൂന,മണ്ഡലം വനിതാലീഗ് പ്രസിഡന്റ് ആമിന സത്താർ, പഞ്ചായത്ത് മുസ്ലിം
ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യം.ചെറുവയൽ രാമൻ.മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു
മാനന്തവാടി : മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും പദ്മശ്രീ ചെറുവയൽ രാമൻ ഉദ്‌ഘാടനം ചെയ്തു.ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചേരുവയിൽ രാമൻ പറഞ്ഞു. ചെറുവയൽ രാമനെ പൊന്നാട അണിയിച്ച് ആദരിച്ചു.പ്രദേശത്തെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ ഡിവിഷൻ കൗസിലർ ശാരദാ സജീവൻ ആദരിച്ചു. മാനന്തവാടി ജന മൈത്രി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി ആർ ബാബുരാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. അസോസിയേഷൻ പുറത്തിറക്കിയ കലണ്ടർ ഷാജൻ ജോസ്