വെള്ളമുണ്ട : സബ് രജിസ്ട്രാർ ഓഫീസിൽ രൂപീകൃതമായ ജനകീയ സമിതിയുടെ പ്രഥമ യോഗം നടന്നു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് മെമ്പർ ബാലൻ വെള്ളരിമ്മൽ, സബ് രജിസ്ട്രാർ പ്രമോദ് കുമാർ,പി. കെ. മൊയ്തു സാഹിബ്,സി യൂസുഫ്,ടി. കെ മമ്മൂട്ടി,വി.കെ സുരേഷ്,പി.ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.ഉദ്യോഗസ്ഥരായ വിനോദ് കുമാർ, ഉമേഷ് ടി. യു, നിഷ കെ. സി, ജിജി
Category: Wayanad
സംസ്ഥാനത്ത് ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് ക്യാന്‍സര്‍ വാക്സിന്‍ വികസിപ്പിക്കും:മന്ത്രി വീണാ ജോര്‍ജ്
മാനന്തവാടി : സംസ്ഥാനത്ത് ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് ക്യാന്‍സറിനുള്ള വാക്സിന്‍ വികസിപ്പിക്കുമെന്നും ക്യാന്‍സര്‍ ചികിത്സയ്ക്കായി 24 ആശുപത്രികള്‍ വികേന്ദ്രീകരിച്ചതായും ആരോഗ്യ-വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ സ്ഥാപിച്ച സി.ടി സിമുലേറ്റര്‍ സ്‌കാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നല്ലൂര്‍നാട് ക്യാന്‍സര്‍ കെയര്‍ സെന്ററിലെത്തുന്ന രോഗികള്‍ക്ക് ഒരു വര്‍ഷം 5500 കീമോതെറാപ്പിയും 600 റേഡിയേഷനുമാണ് ചെയ്യുന്നത്. കര്‍ണ്ണാടക, തമിഴ്നാട് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന 150 ലേറെ രോഗികള്‍ക്കും ചികിത്സാ സൗകര്യം ഒരുക്കുന്നുണ്ട്.
വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍പ്പന;സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി:പിടിയിലായത് പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി
മേപ്പാടി : വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി(24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ കവര്‍ച്ച കേസിലും, മേപ്പാടി സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലും, മോഷഷണ കേസിലും, പോക്‌സോ കേസിലും പ്രതിയാണ്. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്്. 21.03.2025 തീയതി രാത്രി വിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം
ഇ.എം.എസ്-എ.കെ.ജി ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിൽ സി.പി.ഐ.എം സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിക്ക് തുടക്കമായി
കൽപ്പറ്റ : എട്ട് കേന്ദ്രങ്ങളിലാണ് പരിപാടി. കൽപ്പറ്റ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വെച്ച് നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ വെച്ച് നടത്തിയ പരിപാടി കെ ഇ എൻ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊഴുതനയിൽ വെച്ച് നടത്തിയ പരിപാടി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.
ദേശീയ ഗോത്ര കലാ സംഗമത്തിന് മാനന്തവാടി വള്ളിയൂർക്കാവിൽ തുടക്കം
മാനന്തവാടി : വിവിധ ഗോത്ര സംഘടനകളുടെ ആഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവില്‍ നടക്കുന്ന ഗോത്രപര്‍വ്വം ഗോത്ര കലാസംഗമത്തിന് തുടക്കം. വയനാട്ടില്‍ ആദ്യമായാണ് ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങളുടെ കലാ സംഗമം നടക്കുന്നത്.ഇന്നലെയും ഇന്നുമായി (20,21)നടക്കുന്ന കലാസംഗമത്തില്‍ വിവിധ സംസ്ഥനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്. ഇന്നലെ കണ്ണൂരില്‍ നിന്നുള്ള കുറിച്ച്യ ഗോത്രവിഭാഗത്തിന്റെ കോല്‍ക്കളി, കാസർഗോഡ് മാവിലൻ ഗോത്ര വിഭാഗത്തിൻറെ മംഗലംകളി,വയനാട് പണിയ ഗോത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന വട്ടക്കളി, കമ്പളനാട്ടി, അടിയ വിഭാഗത്തിന്റെ ഗദ്ദിക എന്നിവ നടന്നു സംഗമത്തില്‍ കാണികളെ
ഇരട്ട അവാർഡുകളുടെ തിളക്കത്തിൽ കല്ലോടി എസ്.ജെ.യു.പി.സ്കൂൾ
കല്ലോടി : മാനന്തവാടി ബി.ആർ.സിയുടെ നേതൃത്വത്തിൽ പാഠ്യ – പാഠ്യേതര മികവുകൾക്ക് ഏർപ്പെടുത്തിയ അവാർഡുകളിൽ രണ്ടെണ്ണം കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂൾ കരസ്ഥമാക്കി.പഠന പരിപോഷണ പദ്ധതിയായ ഹെൽപിംഗ് ഹാന്റ്, ലഹരി വിരുദ്ധ പരിപാടികൾ ഉൾപ്പെടുന്ന ഉജ്ജ്വലം പദ്ധതി എന്നിവയിലാണ് വിദ്യാലയം ഒന്നാം സ്ഥാനം നേടിയത്. ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്, പ്രോജക്ട് കൺവീനർമാരായ ആഷ്ന ജോസ്, ബിജിത ജോസ്, സീനിയർ അസിസ്റ്റന്റ് കാതറൈൻ സി.തോമസ്, പി.ടി.എ പ്രസിഡണ്ട് സിബി ആശാരിയോട്ട്
കൽപ്പറ്റ നേതി ഫിലിം സൊസൈറ്റി കൽപ്പറ്റ ഗവ:കോളേജിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിച്ചുനേതി ഫിലിം സൊസൈറ്റി
കൽപ്പറ്റ : എൻ എം എസ് എം ഗവ. കോളേജിലെ ഫിലിം ഡ്രാമ ആൻ്റ് ഡിബേറ്റ് ക്ലബ്ബ് സഹകരണത്തോടെ കോളേജ് വൈഖരി ഹാളിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തി. ഫിലിം ഡ്രാമ ആൻഡ് ഡിബേറ്റ് ക്ലബ് കോർഡിനേറ്റർ ഷീജ കെ.എസ് ഉദ്ഘാടനം ചെയ്തു . കെ.വി സെയ്തലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ അശ്വിൻ നാഥ് കെ.പി., ഇ.എൻ രവീന്ദ്രൻ, സി.ആർ രാധാകൃഷ്ണൻ , കെ.പി.ജയരാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അൽവാരോ ബ്രെച്ചനർ സംവിധാനം
വയനാട് ഉൾപ്പെടുന്ന വിദർഭ പാക്കേജിന്റെ പ്രവർത്തനം എന്തായെന്നും റബറിനെ താങ്ങുവില പട്ടികയിൽ പെടുത്തുമോ എന്നും പ്രിയങ്ക;മുളക് ഉൾപ്പെടുത്തിയെന്ന് മന്ത്രി;ലോകസഭയിൽ ബഹളം
ന്യൂഡൽഹി : റബറിനെ താങ്ങുവിളകളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ സംബന്ധിച്ച് പ്രിയങ്ക ഗാന്ധിയുടെ ചോദ്യത്തിന് മുളകിനെ ഉൾപ്പെടുത്തി എന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മറുപടിയിൽ പ്രതിപക്ഷ എം.പി.മാർ പാർലമെന്റിൽ പ്രതിഷേധിച്ചു. സർക്കാർ നേരത്തെ പ്രഖ്യാപിച്ച വിദർഭ പാക്കേജിൽ കേരളത്തിലെ വയനാട്, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്നുണ്ടെന്നും ഈ മൂന്നു ജില്ലകളിലെ പുരോഗതി വിലയിരുത്താൻചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകമായ യോഗം വിളിക്കുമോ എന്നും പ്രിയങ്ക ഗാന്ധി എം.പി. പാർലമെന്റിൽ ചോദ്യോത്തരവേളയിൽ ചോദ്യമുന്നയിച്ചു. കേരളത്തിലെ റബ്ബർ കർഷകർ അനുഭവിക്കുന്ന
പോക്സോ ; അദ്ധ്യാപകൻ അറസ്റ്റിൽ
ബത്തേരി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി കോക്കാമറ്റം വീട്ടിൽ കെ.കെ ജയേഷിനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2024 സെപ്റ്റംബർ മുതൽ കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തി വരികയായിരുന്നു.
ജെ.എസ്.വി.ബി.എസ് ഉത്തരമേഖലാ അധ്യാപക പരിശീലനക്യാമ്പ് നടത്തി
ചീയമ്പം : യാക്കോബായ സിറിയൻ സണ്ടേസ്കൂൾ അസോസിയേഷൻ്റെ ഉത്തരമേഖലാ ജെ. എസ് വീ ബി എസ് അധ്യാപക പരിശീലന ക്യാമ്പ് നടത്തി. ചീയമ്പം മാർ ബസേലിയോസ് തീർത്ഥാടന കേന്ദ്രത്തിൽ നടന്ന പരിപാടി മലബാർ ഭദ്രാസനാധിപൻഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഫാ. ജെയിംസ് കുര്യൻ അധ്യക്ഷത വഹിച്ചു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ട് കുടി പതാക ഉയർത്തി. ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാദർ പീ സി പൗലോസ് ജനറൽ സെക്രട്ടറി പി.വി
ലഹരിക്കെതിരെ ഓൾഇന്ത്യ തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാകമ്മിറ്റി നടത്തുന്ന കലക്ടറേറ്റ് ധർണ ഇന്ന്
കൽപ്പറ്റ : കേരളത്തെ ലഹരിമാഫിയയുടെ പറുദീസയാക്കി മാറ്റിയ പിണറായി സർക്കിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണം എന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു നാളെ കലക്ടറേറ്റ് ധർണ്ണ (17.3. 2025 തിങ്കളാഴ്ച) നടത്തും. ജില്ലാ കൺവീനർ ടി എ ജോർജ് ഉദ്ഘാടനം നിർവ്വഹിക്കും. പുൽപ്പള്ളി ഇടവക വികാരി ഫാദർ ജെയിംസ് പുത്തൻപറമ്പിൽ മുഖ്യപ്രഭാഷണവും നടത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ ഷൗക്കത്ത് പള്ളിയാൽ, ജില്ലാ കോഡിനേറ്ററും പനമരം ഗ്രാമപഞ്ചായത്ത് മെമ്പറുമായ ബെന്നി തുടങ്ങിയവർ പ്രസംഗിക്കും.
ഒ.പി നിർത്തിയത് സ്വകാര്യ ആസ്പത്രികളെ സഹായിക്കാൻ.ബിജെ.പി
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ 1.30 ന് ഒ.പി പ്രവർത്തനം അവസാനിപ്പിച്ചത്. സ്വകാര്യ ആസ്പത്രികളെ സഹായി നാണെന്ന് ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.അനുദിനം നൂറു കണക്കിന് രോഗികൾക്ക് ആശ്രമായിരുന്ന വയനാട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ പ്രവർത്തനം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്..ആദിവാസികൾ അടക്കമുള്ള നിർധനാരായ നൂറുകണക്കിന് രോഗികളുടെ ഏക ആശ്ര കേന്ദ്രമായിരുന്ന മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഇപ്പോൾ ഒ. പി 1.30 ന് അവസാനിക്കുന്നതോടെ വരുന്നവർക്ക് എല്ലാം അത്യാഹിത വിഭാഗത്തെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ്.. അത്യാഹിത വിഭാഗത്തിൽആവശ്യത്തിന്
ലഹരിമാഫിയക്കെതിരെയും സാമൂഹ്യവിരുദ്ധർ ക്കെതിരെയും കർശന നടപടികളുമായി വയനാട് പോലീസ്
കൽപ്പറ്റ : ജില്ലയിൽ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടപ്പിലാക്കിയ സ്പെഷ്യൽ ഡ്രൈവിൽ ഇന്നലെ (15.03.2025) മാത്രം പിടികിട്ടാപുള്ളികളായ (എൽ.പി വാറണ്ട് ) 23 പേരെയും വാറണ്ട് കേസിൽ പ്രതികളായ 77 പേരെയും പിടികൂടി. കൂടാതെ 29 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും 42 പേർക്കെതിരെ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ് ആക്ട് ) പ്രകാരവും 65 പേർക്കെതിരെ അബ്കാരി ആക്ട് പ്രകാരവും, മദ്യലഹരിയിൽ വാഹനമോടിച്ച 45 പേർക്കെതിരെയും കേസെടുത്തു. ജില്ലയിൽ ഇന്നലെ
ലഹരിക്കണ്ണികളെ പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്-93.84 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിലാണ് അറസ്റ്റ്- ടാന്‍സാനിയന്‍ സ്വദേശിയെ കഴിഞ്ഞ ദിവസം വയനാട് പോലീസ് പിടികൂടിയിരുന്നു
ബത്തേരി : ലഹരിക്കണ്ണികളെ പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. നൈജീരിയൻ സ്വദേശിയായ ചിക്കാ അബാജുവോ(40), ത്രിപുര അഗാർത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബത്തേരി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇരുവരും ബാംഗ്ലൂരിലെ മൊത്ത വ്യാപാര സംഘത്തിൽപെട്ടവരാണ്. ബാംഗളൂരിൽ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എന്‍.പി. രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കൂട്ടു പ്രതിയായിരുന്ന ടാന്‍സാനിയൻ സ്വദേശി പ്രിന്‍സ് സാംസണ്‍(25) ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതോടെ
വ്യവസായങ്ങളെക്കുറിച്ചും വിപണിസാധ്യതകളെക്കുറിച്ചും പഠിച്ച് വേണം സംരംഭങ്ങൾ തുടങ്ങാൻ:ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ.
കൽപ്പറ്റ : വ്യവസായങ്ങളെക്കുറിച്ചും വിപണിസാധ്യതകളെപ്പറ്റിയും പഠിച്ചും സാങ്കേതിക വശങ്ങൾ മനസ്സിലാക്കിയും വേണം സംരംഭങ്ങൾ തുടങ്ങാനെന്ന് സുൽത്താൻബത്തേരി എം.എൽ.എ. ഐ. സി. ബാലകൃഷ്ണൻ. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്റ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേത്യത്വത്തിൽ സുൽത്താൻബത്തേരി സപ്ത റിസോർട്ടിൽ സംഘടിപ്പിച്ച ബാങ്കേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ചക്കയിൽ നിന്നും
വർദ്ധിച്ചുവരുന്ന വന്യ മൃഗ ആക്രമണത്തിൽ നിന്ന് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ്
കൽപ്പറ്റ : കൽപ്പറ്റ സോണിൻ്റെ നേതൃത്വത്തിൽ ,കൽപ്പറ്റ കളക്ടറേറ്റിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി. വന്യജീവികളെ വനത്തിൽ സംരക്ഷിക്കുക. വനത്തോട് ചേർന്ന് താമസിക്കുന്നവർക്ക് ഒരു കോടി രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക. വന്യമൃഗം നശിപ്പിക്കുന്ന കാർഷികവിളകൾക്ക് മാർക്കറ്റ് വിലക്ക് തുല്യമായ ഇൻഷുറൻസ് ഏർപ്പെടുത്തുക .യുദ്ധകാല അടിസ്ഥാനത്തിലുള്ള ഫെൻസിംഗ് നിർമ്മാണവും സംരക്ഷണവും. പ്രാദേശിക വന്യ മൃഗ അക്രമണ പ്രതിരോധ സേന രൂപീകരിക്കുക .വനം വകുപ്പ് നിർമ്മാണ പ്രവർത്തികളിൽ സോഷ്യൽ ഓഡിറ്റ് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസ്
ഉരുൾ ദുരന്ത മുന്നറിയിപ്പ് നൽകി രക്തസാക്ഷിയായരാമസ്വാമിയുടെ മക്കളും പുനരധിവാസ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്ത്
കൽപ്പറ്റ : ഉരുൾ ദുരന്തത്തിൽ ഇരകളായവരിൽ പലരും സർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് കാത്ത് കഴിയുകയാണ്. അക്കൂട്ടത്തിലാണ് പുഞ്ചിരിമട്ടത്തെ രാമസ്വാമിയുടെ പെൺമക്കളും . അച്ചനും അമ്മയുമടക്കം സർവ്വതും നഷ്ടപ്പെട്ടിട്ടും വീടിനുള്ള ഗുണഭോക്തൃ ലിസ്റ്റിൽ ഇവരില്ല. മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്നാണാവശ്യം. മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിൽ പുനരാധിവാസവുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഇപ്പോഴും നിലനിൽക്കുന്നത്. പരിഷ്കരിച്ച ലിസ്റ്റിൽ ആറുപേരെ കൂടി ഉൾപ്പെടുത്തിയിട്ടും പലരും ലിസ്റ്റിൽ പുറത്താണ് . സർക്കാർ നിശ്ചയിച്ച മാനദണ്ഡമാണ് പലർക്കും വിനയായത്. മരിച്ചവരുടെ അവകാശികൾ പെൺകുട്ടികൾ ആണെങ്കിൽ
ജെ.എസ് .വി .ബി. എസ്ഉത്തരമേഖല അധ്യാപക പരിശീലന ക്യാമ്പ് വയനാട്ടിൽ
കൽപ്പറ്റ : ജാക്കബൈറ്റ്സ് വെക്കേഷൻ ബൈബിൾ സ്കൂളിൻ്റെ ഉത്തരമേഖല അധ്യാപക പരിശീലന ക്യാമ്പ് വയനാട്ടിൽ നടക്കുമെന്ന് സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. പി സി പൗലോസ് ,ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. മാർച്ച് 16ന് ചീയമ്പം മോർ ബസേലിയോസ് തീർത്ഥാടന കേന്ദ്രത്തിലാണ് പരിശീലനം .200ലധികം അധ്യാപകർ പങ്കെടുക്കും. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട് കുടി പതാക
എം.ഡി.എം.എയും കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പിടിയില്‍
ബത്തേരി : എം.ഡി.എം.എയും കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പിടിയില്‍. മുല്ലശ്ശേരി, കുമ്പഴ, വൈശാഖം വീട്ടില്‍ ഹരികൃഷ്ണനെ(31)യാണ് ലഹരിവിരുദ്ധ സക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികിൂടിയത്. 13.03.2025 തീയതി മുത്തങ്ങയില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. കാറില്‍ ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു. പാന്‍ിന്റെ പോക്കറ്റില്‍ നിന്ന് 0.46 ഗ്രാം എം.ഡി.എം.എയും 2.38 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
ലഹരിക്കെതിരെ നാടൊരുമിക്കുന്നു. തരിയോട് പഞ്ചായത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി
കാവുംമന്ദം : നാട്ടിൽ പിടിമുറുക്കുന്ന ലഹരി വിപത്തിനെതിരെ വലിയ കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് തരിയോട് ഗ്രാമപഞ്ചായത്ത്. കാമ്പയിൻ്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടിയുടെ അധ്യക്ഷതയീൽ ചേർന്ന യോഗത്തിൽ തരിയോട് ഗ്രാമപഞ്ചായത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, മതസംഘടനാ നേതാക്കൾ, മാധ്യമപ്രവർത്തകർ, കുടുംബശ്രീ, ക്ലബ്ബ് സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ പരിപാടികളിലൂടെ
വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിക്കവെ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
കൽപ്പറ്റ : സ്കൂൾ വിദ്യാർത്ഥി ഓട്ടോ റിക്ഷക്ക് മുന്നിലൂടെ ഓടിയപ്പോൾ അപകടം ഒഴിവാക്കാനായി ശ്രമിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.മേപ്പാടിയിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞാണ് ഡ്രൈവർ നെല്ലിമുണ്ട സ്വദേശി ചീരങ്ങൽ ഫൈസൽ (42) മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ മേപ്പാടി സെൻറ് ജോസഫ് സ്കൂളിന് സമീപം ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും നിസാര പരിക്കുകളോടെ കുട്ടികൾ രക്ഷപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ദുരന്തം കൈകാര്യം ചെയ്തത് ക്രൂര മനസോടെ; കെ പി രാജേന്ദ്രന്‍
മേപ്പാടി : എഐടിയുസി തൊഴിലാളി പുനരധിവാസ സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്തി. പുനരധിവാസ പ്രവര്‍ത്തന നയരേഖ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അവതരിപ്പിച്ചു. മുണ്ടക്കൈ- ചൂരല്‍ല ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ക്രൂര മനസോടെയെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ പി രാജേന്ദ്രന്‍ പറഞ്ഞു. മേപ്പാടിയില്‍ നടന്ന എഐടിയുസി തൊഴിലാളി കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു സഹായവും നല്‍കിയില്ലെന്ന് മാത്രമല്ല പരമാവധി കേരളത്തെ പ്രതിസന്ധിയിലാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളെ
സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി
പുൽപ്പള്ളി : സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി. നടവയൽ, പായ്ക്കമൂല ഉന്നതിയിലെ മഹേഷ്(21)നെയാണ് പുൽപ്പള്ളി പോലീസും ലഹരിവിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്. 12.03.2025 തിയതി വൈകീട്ട് പുൽപ്പള്ളി വിജയ സ്കൂളിന് മുൻവശം വച്ചാണ് 45 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. എസ്.ഐ കെ. സുകുമാരൻ, സി.പി.ഒമാരായ അനീഷ്, ജിഷ്ണു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
ബെവ്‌കോയില്‍ ആര്‍ത്തവ അവധി അനുവദിക്കണം
കൽപ്പറ്റ : ബെവ്‌കോയില്‍ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക്ആര്‍ത്തവ അവധി അനുവദിക്കണമെന്ന്ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്‍ (ഐഎൻടിയുസി)വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.നിലവില്‍ ജോലി ചെയ്യുന്നവരില്‍ 60 ശതമാനവും സ്ത്രീ ജീവനക്കാരാണ്. രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ ഷോപ്പില്‍ ജോലി ചെയ്യുന്നവരും, വെയര്‍ ഹൗസുകളില്‍ ജോലി ചെയ്യുന്നവരും പ്രയാസം അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് മാസത്തില്‍ ഒരു ദിവസമെങ്കിലും വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്നും, ജോലി ചെയ്യുന്ന ഇടങ്ങളില്‍ വൃത്തിയുള്ള ശുചിമുറി സംവിധാനം ഏര്‍പ്പാടാക്കണമെന്നും വനിതാ ദിനത്തില്‍ ചേര്‍ന്ന യൂണിയന്‍
ആശാ വർക്കർമാരുടെ സമരം: സി പി എം മുതലാളികളുടെ പാർട്ടിയെന്ന് വ്യക്തം പി.പി.ആലി
സുൽത്താൻ ബത്തേരി : ആശാ വർക്കർമാർ ഉന്നയിക്കുന്ന ശമ്പള വർധന ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരമവസാനിപ്പിക്കാതെ ഈ സർക്കാരിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് ഐ എൻ ടി യു സി ജില്ല പ്രസിഡന്റ് പി പി ആലി പറഞ്ഞു.ആശാ വർക്കർമാരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഐ എൻ ടി യു സി നെന്മേനി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പി എസ് സി അംഗങ്ങളുടെ ലക്ഷം ശമ്പള
ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിന് സംസ്ഥാന പുരസ്‌കാരം
മേപ്പാടി : ധനം മാഗസിനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകവും സംയുക്തമായി ഏർപ്പെടുത്തിയ ധനം ഹെല്‍ത്ത് കെയര്‍ സമ്മിറ്റ് 2025 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിനുള്ള പുരസ്കാരം ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിന് ലഭിച്ചു. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇവിടെ ചികിത്സ തേടിയ 400 ൽ പരം രോഗികൾക്ക് ഏറ്റവും
കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
മാനന്തവാടി : കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിബേഗുർ സെക്ഷൻ പരിധിയിലെ ആലത്തൂർ റിസർവിലെ 1977 ടി.പി.വനഭാഗത്തെ പായൽകുളത്തിന് സമീപമാണ് കുട്ടികൊമ്പൻ ചരിഞ്ഞത്. ഏകദേശം ഒരു ‘വയസ്സ് പ്രായമുണ്ട് ‘
ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി
വൈത്തിരി : വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സുഗന്ധഗിരി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി എട്ടു ടീമുകള്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ ചെമ്പട്ടി ഫുട്‌ബോള്‍ ക്ലബ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സുഗസഗിരി ഫുട്‌ബോള്‍ ക്ലബിനെ പരാജയപ്പെടുത്തി വിജയ കിരീടം ചൂടി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ സി.ആര്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐമാരായ കെ.എം. സന്തോഷ് മോന്‍ സ്വാഗതവും കെ.വി. ഷിയാസ് നന്ദിയും പറഞ്ഞു.ഫൈനല്‍
പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടുപോകാന്‍ ശ്രമം
ബത്തേരി : പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടുപോകാന്‍ ശ്രമം. പോലീസിന്റെ സമയോചിത ഇടപെടലില്‍ ഇരുവരെയും രക്ഷപ്പെടുത്തി. എട്ട് പേരെ അറസ്റ്റ് ചെയ്തു. എറണാംകുളം സ്വദേശികളായ വണ്ടിപ്പേട്ട മാന്നുള്ളിയില്‍ പുത്തല്‍പുരയില്‍ വീട്ടില്‍ ശ്രീഹരി(25), എടക്കാട്ടുവയല്‍, മനേപറമ്പില്‍ വീട്ടില്‍ എം.ആര്‍. അനൂപ്(31), തിരുവാണിയൂര്‍, ആനിക്കുടിയില്‍ വീട്ടില്‍, എല്‍ദോ വില്‍സണ്‍(27), പെരീക്കാട്, വലിയവീട്ടില്‍, വി.ജെ. വിന്‍സെന്റ്്(54), തിരുവാണീയൂര്‍, പൂപ്പളളി വീട്ടില്‍ പി.ജെ. ജോസഫ്, ചോറ്റാനിക്കര, മൊതാലിന്‍ വീട്ടില്‍ സനല്‍ സത്യന്‍(27), കൊല്ലം, കുണ്ടറ സ്വദേശി രശ്മി നിവാസ്, രാഹുല്‍(26), തിരുവന്തപുരം,
സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം : പി.പി.ആലി
എടവക : ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. ആശാവർക്കർമാരുടെ സമരത്തിന് നേരെ മുഖം തിരിഞ്ഞു നിൽക്കുകയും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരത്തെ അനാവശ്യ സമരമെന്ന് മുദ്രകുത്തുകയും ചെയ്യുന്ന സർക്കാർ നടപടി പ്രതിഷേധാർഹം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആശ വർക്കർമാരുടെ പ്രവർത്തിയെ സംബന്ധിച്ച് കൃത്യമായ സർക്കുലർ ഇറക്കുക, അമിത ജോലി ഭാരംഅടിച്ചേൽപ്പിക്കാതിരിക്കുക, പെൻഷൻ നൽകുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക,