എഴുത്തുകളരി സംഘടിപ്പിച്ചു

മീനങ്ങാടി : സർഗാത്മക രചനകളിൽ തൽപരരായ വിദ്യാർത്ഥികൾക്കായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എഴുത്തുകളരി – രചനാശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.ഒ സുമിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എഴുത്തുകാരായ പ്രീത ജെ. പ്രിയദർശിനി , ജോയ് പാലക്കമൂല , ഡോ. ബാവ കെ പാലുകുന്ന് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു. സി.കെ. പ്രതിഭ, കെ. അനിൽ കുമാർ, ടെൽമ സെബാസ്റ്റ്യൻ, കെ. സുനിൽകുമാർ, പി.കെസരിത എന്നിവർ നേതൃത്വം നൽകി. യു.പി., ഹൈസ്കൂൾ,

Read More

വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ഫ്ലെയർ 2.0

ബത്തേരി: ഫ്ലെയർ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ തുടർച്ചയായി 2024 25 അധ്യായന വർഷത്തെ വിദ്യാഭ്യാസ പദ്ധതിയായ ഫ്ലെയർ 2.0 ഉദ്ഘാടനം ആഗസ്റ്റ് 31 ന് രാവിലെ 10 മണിയ്ക്ക് മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നു.ബത്തേരി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്നതിനും ,അവരുടെ അഭിരുചിക്കനുസൃതമായി വിദ്യാഭ്യാസ- തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി നിയോജകമണ്ഡല നിയമസഭാ സാമാജികൻ ശ്രീ ഐ സി ബാലകൃഷ്ണൻ എംഎൽഎ

Read More

വയനാട് ജില്ല വികസന സമിതി യോഗം ഇന്ന്

കൽപ്പറ്റ : ജില്ലാ വികസന സമിതി യോഗം ഇന്ന് (ഓഗസ്റ്റ് 31) രാവിലെ 11 ന് കളക്ടറേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. ടെന്‍ഡര്‍ ക്ഷണിച്ചു പനമരം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് അഞ്ച് സീറ്റര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 11 ന് വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോണ്‍ 04936 240062

Read More

സഹായഹസ്തം : അപേക്ഷ ക്ഷണിച്ചു

വയനാട് : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വനിത ശിശുവികസന വകുപ്പ് സഹായഹസ്തം ധനസഹായം നല്‍കുന്നു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം. ഒറ്റത്തവണയായി 30000 രൂപ ധനസഹായം ലഭിക്കും. ചുരുങ്ങിയത് അഞ്ച് വര്‍ഷം തൊഴില്‍ സംരംഭം നടപ്പിലായിരിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ ഒന്ന് വരെ സമര്‍പ്പിക്കാം. അങ്കണവാടികളില്‍ നിന്നും ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ജില്ലാ വനിതാ ശിശുവികസന

Read More

മാരക മയക്കുമരുന്നായ മെത്ത ഫിറ്റമിൻ പിടികൂടി : രണ്ടുപേർ അറസ്റ്റിൽ

മുത്തങ്ങ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന KL11CA 0065 നമ്പർ സ്വിഫ്റ്റ് കാറിൽ നിന്നും1.880 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ ഷാൻ അബൂബക്കർ( 29), കോഴിക്കോട് ബേപ്പൂർ നെടുങ്ങോട്ടുശ്ശേരി പറമ്പ് ഭാഗത്ത് ലുബ്നാ വീട്ടിൽ മിസ്ഫർ സാലിഹ് ( 32) എന്നിവരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്

Read More

പതിനഞ്ചുകാരി പെൺ കുഞ്ഞിന് ജന്മം നൽകി ഗർഭിണിയാക്കിയ പിതാവ് ജയിലിൽ : പീഡന വീരനായ അയൽവാസിക്ക് നാല്പതു വർഷം തടവ് ശിക്ഷ

കൽപ്പറ്റ: പതിനഞ്ച് കാരി ഗർഭിണിയായി പ്രസവിച്ച കേസിൽ പിതാവിനെതിരെ കോടതിയുടെ വിചാരണ തുടങ്ങാനിരിക്കെ അയൽവാസിയും പീഡിപ്പിച്ചതായി കണ്ടെത്തൽ. പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 56 കാരന് കോടതി 40 വർഷവും തടവും വിവിധ വകുപ്പുകളിലായി ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എസ്.എസ്.എൽ.സി. വിദ്യാർത്ഥിനിയായ പെൺകുട്ടി 2023 ഒക്ടോബർ 12നാണ് മാനന്തവാടി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ 56 കാരൻ കുട്ടിയെ ബലാത്സംഗം

Read More

മുണ്ടകയ്ക്ക് ശേഷം വയനാട് :പാഠങ്ങൾ -സമീപനങ്ങൾ :സെമിനാർ സെപ്റ്റംബർ 9 ന്

കൽപ്പറ്റ: ശാസ്ത്ര സെമിനാർ സപ്റ്റമ്പർ 9 ൹ തിങ്കളാഴ്ച രാവിലെ 9 മണി മുതൽകൽപ്പറ്റ – സ്വാമിനാഥൻ ഫൌണ്ടേഷനിൽ നടക്കും.മുണ്ടക്കൈ ഒറ്റപ്പെട്ട ദുരന്തമല്ല. ഇത്തരം ദുരന്തങ്ങൾ സമീപകാലത്തായി വയനാടിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ദുരന്തം വയനാടിൻ്റെ സമസ്തമേഖലകളെയും ഗ്രസിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൃഷിയെയും ജീവിതോപാധികളെയും ഗുതതരമായി ബാധിച്ചിട്ടുണ്ട് . ഈ പ്രശ്നകൾക്കുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ളതും യുക്തിഭദ്രവും ശാസ്ത്രീയവുമായ പരിഹാരങ്ങൾ അന്വേഷിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. അതിൻ്റെ ഭാഗമായി കാലാവസ്ഥാ ശാസ്ത്രം , ദുരന്ത നിവാരണ ശാസ്ത്രം, ജലവിഭവ ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ഭൗമ

Read More

വീണ്ടെടുക്കാം മാഞ്ഞുപോയ ചിരികൾ : 136 കുടുംബങ്ങൾ സന്ദർശിച്ച് കരുതലായി വയനാട് പോലീസ്

മേപ്പാടി: ‘ഒപ്പം ചിരിക്കാം’ പദ്ധതിയുടെ ഭാഗമായി ആറു ദിവസത്തിനുള്ളില്‍ 136 കുടുംബങ്ങള്‍ സന്ദര്‍ശിച്ച് വയനാട് പോലീസ്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനുശേഷം ബന്ധുവീടുകളിലും, മറ്റു വാടകവീടുകളിലും താമസിക്കുന്ന കുടുംബങ്ങളെയാണ് പോലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരുമടങ്ങുന്ന സംഘം സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരാകാത്ത കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് ലക്ഷ്യം. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം ഡി ക്യാപ്പ് പദ്ധതിയുടെ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, ജനമൈത്രി

Read More

കനാൽ പുനർനിർമാണത്തിന് റോഡ് പൊളിച്ചിട്ടു : തുടർനടപടികളില്ലാത്തതിൽ പ്രതിഷേധം

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ മാന്തോട്ടം കവല പ്രദേശത്തിലെ കനാലിന്റെ പുനർനിർമ്മാണത്തിനായി റോഡ് പൊളിച്ചിടുകയും ആറുമാസത്തിനുള്ളിൽ റോഡ് പുതുക്കി പണിയാമെന്ന് വാഗ്ദാനം നൽകിയിട്ടും രണ്ട് വർഷം കഴിഞ്ഞിട്ടും മാറ്റങ്ങളില്ല. തുടർന്ന് നിലവിലുള്ള ഇരുമ്പുപാലം സമീപവാസികൾക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർ ജോസ് പുളിയംകുന്നത്ത് മുഖ്യമന്ത്രിക്കും, മന്ത്രി റോഷി അഗസ്റ്റിനും നിവേദനം കൊടുത്തെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. ഈ പ്രശ്നത്തെ മുൻനിർത്തി കെ.സി.വൈ.എം തരിയോട് മേഖല ഭാരവാഹികളും യുവജനങ്ങളും സമീപവാസികളും ചേർന്ന്

Read More

വനത്തിനുള്ളിൽ ക്യാമറ സ്ഥാപിച്ച ജംഗിൽ റിസോർട് മാനേജർ മനു റിമാന്റിൽ

തിരുനെല്ലി : വനത്തിൽ അതിക്രമിച്ചു കയറി മൂന്ന് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് വന്യ ജീവികളെയും വനപാലകരെയും നിരീക്ഷിക്കുന്നതിനും വന്യ ജീവികളുടെ ഫോട്ടോ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്ന മണിയുടെ മകൻ ജംഗിൾ റിട്രീറ്റ് എന്ന റിസോർട്ടിലെ മാനേജർ എം. കെ.മനു എന്ന മാനേജർ രജണയുടെ മകൻ ഭാസ്കർ റിസോർട്ടിലെ നാച്ചുറലിസ്റ്റ് എന്നിവരെ അറസ്റ്റു ചെയ്തു.നിരദ്ധരമായി നാട്ടുകാർ ഇവർക്കെതിരെ പരാതി നൽകിയിരുന്നു.രാത്രി സഫാരി നടത്തിയും, മൃഗങ്ങൾക്ക് തീറ്റ നൽകി അവയെ ആകർഷിച്ച് അപായപ്പെടുത്തുന്നത് ഉൾപ്പടെ ഉന്നയിച്ചുകൊണ്ട് നാട്ടുകാർ ഡി. എഫ്.

Read More

ബാണാസുരസാഗറിൽ കരിമീൻ വിത്ത് നിക്ഷേപിച്ചു

പടിഞ്ഞാറത്തറ : കേന്ദ്ര ഉൾനാടൻ മത്സ്യ ഗവേഷണ കേന്ദ്രത്തിൻ്റെ പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപെടുത്തി ബാണാസുരസാഗർ പട്ടികവർഗ മത്സ്യസഹകരണ സംഘത്തിന് 12 രൂപ വിലയുള്ള 12,000 കരിമീൻ വിത്തും 100 കിലോ മത്സ്യ തീറ്റയും നൽകി. നിലവിൽ കൂടുകളിൽ ഗിഫ്റ്റ് തിലാപ്പിയയാണ് കൃഷി ചെയ്യുന്നത്. മൂല്യവർധിത മത്സ്യ ഇനമായി കരിമീനിനെ വിപണനം ചെയ്‌ത് സംഘത്തിന് അധിക- വരുമാനം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ കേന്ദ്രം ബാംഗ്ലൂർ ഉപകേന്ദ്രം മേധാവി ഡോ. പ്രീത പണിക്കാർ അധ്യക്ഷയായിരുന്ന പരിപാടിയിൽ

Read More

മുണ്ടക്കൈ, ചൂരൽമല സ്കൂൾ പ്രവേശനോത്സവം : സ്വാഗതസംഘം രൂപവത്കരിച്ചു

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപവത്കരിച്ചു. സെപ്റ്റംബർ രണ്ടിനു മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് പ്രവേശനോത്സവം. വെള്ളാർമല ജി.വി.എച്ച്.എസ്.എസിൽനിന്നു 544 കുട്ടികളും മുണ്ടക്കൈ ഗവ. എൽ.പി. സ്കൂളിൽനിന്നു 61 കുട്ടികളും വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരും പങ്കെടുക്കും. വിവിധ സ്ഥലങ്ങളിലുള്ള കുട്ടികളെ സ്കൂളിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി.യുടെ സഹായം തേടിയിട്ടുണ്ട്.മന്ത്രിമാരായ വി. ശിവൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. രാജൻ, ഒ.ആർ. കേളു, പി.എ. മുഹമ്മദ് റിയാസ് എന്നിവർ മുഖ്യരക്ഷാധികാരികളായും എം.എൽ.എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ

Read More

എം ഡി എം എ യുമായി ബാംഗ്ലൂർ സ്വദേശി പിടിയിൽ

ബത്തേരി : എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍. കെമ്പപുര, ധീരജ് ഗോപാല്‍(43)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.08.2024 തീയതി ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് 0.89 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുന്നത്. എസ്.ഐ അജീഷ് കുമാര്‍, എ.എസ്.ഐ അശോകന്‍, എസ്.സി.പി.ഒ ഷൈജു, സി.പി.ഒമാരായ സജീവന്‍, സീത എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Read More

കോൺഗ്രസ് കളക്ടറേറ്റ് ധർണ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കെതിരെയും മുഖം നോക്കാതെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആറ് പേജുകള്‍ കാണാതാവുകയും ആറ് പാരഗ്രാഫുകള്‍ മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ പേരിലുണ്ടായ

Read More

ഓപ്പറേഷൻ ഡീ ഹണ്ട്10 ദിവസത്തിനുള്ളിൽ 93 കേസുകൾ 95 പേർ പിടിയിൽ

കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള ‘ഓപ്പറേഷന്‍ ഡി ഹണ്ടി’ന്റെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 93 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വില്‍പ്പനക്കായി എം.ഡി.എം.എ, കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കം 95 പേരെയാണ് ഇതുവരെ പിടികൂടിയത്. 14.72 ഗ്രാം എം.ഡി.എം.എയും, 670.84 ഗ്രാം കഞ്ചാവും, 67 കഞ്ചാവ് നിറച്ച ബീഡികളുമാണ് ഇതുവരെ പിടിച്ചെടുത്തത്.

Read More

പോക്സോ കേസ് : യുവാവ് അറസ്റ്റ്

വെള്ളമുണ്ട : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളമുണ്ട പുളിഞ്ഞാൽ വള്ളുവശ്ശേരി വീട്ടിൽ വി ഷൗക്കത്തലി(39)യെയാണ് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എൽ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Read More

ഉരുൾപൊട്ടൽ ദുരിതബാധിതരിൽ 110 കുടുംബങ്ങൾക്ക് തമിഴ്നാട് തൗഹീദ് ജമാഅത്ത്5,000 രൂപ വീതം നൽകി.

കൽപ്പറ്റ : ചെന്നൈ ആസ്ഥാനമായി 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനമാണ് തമിഴ്‌നാട് തൗഹീദ് ജമാഅത്ത് എന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രസ്ഥാനത്തിനു ഘടകങ്ങളുണ്ട്.gഉരുള്‍പൊട്ടലിനെക്കുറിച്ച അറിഞ്ഞയുടന്‍ സേവന-സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ദുരന്തത്തിന്റെ ആദ്യ ദിനങ്ങളില്‍ ബന്ധുവീടുകളിലേക്കു താത്കാലികമായി താമസം മാറ്റിയതടക്കം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ഒന്നര ടണ്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. ദിവസങ്ങളോളം സേവന രംഗത്ത് പ്രവര്‍ത്തകര്‍ സജീവമായിരുന്നു. കൊവിഡ്, പ്രളയ കാലത്തും സംഘടന വയനാട്ടില്‍ സഹായം എത്തിച്ചിരുന്നു.

Read More

അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ : ഏകദിന പരിശീലനം നാളെ ഓഗസ്റ്റ് 30ന് മേപ്പാടിയിൽ

കൽപ്പറ്റ : വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകുന്നതിനുള്ള ഏകദിന പരിശീലനം നാളെ (ഓഗസ്റ്റ് 30)ന് മേപ്പാടിയിൽ നടക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ രേഖപ്പെടുത്താത്ത രീതിയിലാണ് വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. രണ്ട് സ്‌കൂളുകൾ പൂർണമായും തകർന്ന് വിദ്യാലയ സ്വപ്നങ്ങളും തുടർപഠനവും ഒരു നിമിഷം കൊണ്ട് അറ്റുപോയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ചേർത്തു

Read More

എല്ലാ ജപ്തി നടപടികളും നിർത്തിവയ്ക്കണം : സ്വാതന്ത്ര കർഷകസംഘം

മാനന്തവാടി: വയനാടിന്റെ നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളും മറ്റും നടത്തുന്ന എല്ലാ ജപ്തി നടപടികളും നിർത്തിവെക്കണമെന്ന് സ്വാതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പേമാരിയും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണം കർഷകരുൾപ്പെടെ എല്ലാ വിഭാഗവും സാമ്പത്തിക പ്രയാസം അനുഭവിക്കുകയാന്നെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മായൻ മുതിര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മേപ്പാടി ദുരന്ത ബാധിതരുടെ പുനരധിവാസം സംബന്ധിച്ച സർക്കാറിന്റെ അവ്യക്തതക്കെതിരെ ജില്ലാ കമ്മറ്റി

Read More

ഡിഗ്രി കോഴ്സുകളിൽ സീറ്റുകൾ ഒഴിവ്

മാനന്തവാടി : മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി-കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി-കോം കോ-ഓപറേഷന്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. വിദ്യാര്‍ത്ഥികള്‍ കോളേജില്‍നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. പൊതുവിഭാഗത്തിന് 750 രൂപയും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്. ഫോണ്‍- 9387288283

Read More

കോഫി ബോർഡിൽ നിന്നും കർഷകർക്കായി പുതിയ സബ്സിഡി പദ്ധതികൾ പ്രഖ്യാപിച്ചു

കൽപ്പറ്റ : സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി പ്രഖ്യാപിച്ചു. വിവിധ പദ്ധതികൾക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 30 വരെ ഓൺ ലൈനായി സമർപ്പിക്കാമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കറുത്ത മണി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി (Replantation), കാപ്പി ഗോഡൗൺ നിർമ്മാണം, കാപ്പിക്കളം നിർമ്മാണം, യന്ത്രവത്കൃത ഡ്രയറുകൾ സ്ഥാപിക്കൽ, പൾപ്പിംഗ് യുണിറ്റ് സ്ഥാപിക്കൽ എന്നിവയ്ക്കായാണ്

Read More

പഠനോപകരണ കിറ്റ് വിതരണം ചെയ്തു

മാനന്തവാടി : മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സമഗ്ര യജ്ഞം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേയും ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നൽക്കുന്ന സൗജന്യ പഠനോപകരണ കിറ്റ് ഗവ: യുപി: സ്ക്കൂളിൽ വെച്ച് നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ കുട്ടികൾക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥര സമിതി അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ, ഹെഡ്മാസ്റ്റർ വർക്കി മാസ്റ്റർ, അജയൻമാഷ്,ജോസ് മാത്യു എന്നിവർ സംസാരിച്ചു. നഗരസഭയിലെ അഞ്ഞൂറോളം കുട്ടികൾക്കാണ്

Read More

104 പിന്നിട്ട തോലൻ കുഞ്ഞബ്ദുള്ള അബ്ദുള്ള ഹാജിയെ ‘ആയുഷ്’ ആദരിച്ചു

വെള്ളമുണ്ട : നൂറ്റിനാല് വയസ്സ് പിന്നിട്ട വെള്ളമുണ്ട എട്ടേനാല് തോലൻ കുഞ്ഞബ്ദുള്ള ഹാജിയെ വെള്ളമുണ്ട ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ദീർഘകാലം കട്ടയാട് സിറ്റി മഹല്ല് ഭാരവാഹിയായി പൊതു രംഗത്തുണ്ടായിരുന്ന ഹാജി ഇന്നും ആരോഗ്യ ദൃഡ ഗാത്രതയോടെ നാട്ടിലും കുടുംബത്തിലും നിറ സാന്നിധ്യമായി തുടരുന്നു.മൂന്ന് ഭാര്യമാരുള്ള കുഞ്ഞബ്ദുള്ള ഹാജിക്ക് 21 മക്കളാണ്.പേരമക്കളും മരുമക്കളുമായിനൂറ്റി എഴുപതോളം പേരും നിലവിലുണ്ട്.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാട അണിയിക്കുകയും സ്നേഹോപഹാരം

Read More

കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കൊച്ചി : കാന്‍സര്‍ ചികിത്സ രംഗത്തെ കേരള സര്‍ക്കാര്‍ മാതൃക. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. 14 ജില്ലകളിലും 14 കൗണ്ടറുകള്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( വ്യാഴാഴ്ച ) മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ

Read More

മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രിസ്ത്യാനോ പോൾ വിൻസെന്റ്

പുൽപ്പള്ളി : മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം ഒന്നാംസ്ഥാനം ക്രിസ്ത്യാനോ പോൾ വിൻസെന്റിന്.ഇരിങ്ങാലക്കുടയിൽ വച്ച് നടന്ന മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ക്രിസ്ത്യാനോ പോൾ വിൻസെന്റ്.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ക്രിസ്റ്റ്യാനോ.പുൽപ്പള്ളി , ചെറ്റപ്പാലം ചെങ്ങനാമഠത്തിൽ സി.പി വിൻസന്റിന്റെയും ശാ ന്ദിനിയുടെയും മകനാണ് ക്രിസ്ത്യാനോ.പുൽപ്പള്ളി ജാഗ്വർ ജിംനേഷ്യത്തിലെ അശ്വിനും, റിയാസു മാണ് ക്രിസ്ത്യാനോയുടെ പരിശീലകർ.

Read More

മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ഡോക്ടർ സ്വീകൃതി ഒഡീഷ്യയിലേക്ക് മടങ്ങി

മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽനിന്നും രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര മലയാളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സ്വന്തം നാടായ ഒഡീഷയിലേക്ക് മടങ്ങി. കൂട്ടുകാരായ മൂന്നുപേരുമൊത്ത് അവധി ആഘോഷിക്കാൻ വയനാട്ടിൽ എത്തിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ കുത്തൊഴുക്കിൽ നാടും നാട്ടുകാരും മൺമറഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും സ്വീകൃതിക്ക് നഷ്ടമായി. അതിൽ ഒരാൾ ഇന്നും കാണാമറയത്തുതന്നെ.മാരക പരിക്കുകളോടെ ജൂലൈ 30 നായിരുന്നു ഡോ.സ്വീകൃതിയെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്നേ ദിവസം തന്നെ ഐസിയുവിൽ അഡ്മിറ്റാക്കുകയും തുടർന്ന്

Read More

നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീപ്പ് നഷ്ടമായ യുവാവിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജീപ്പ് വാങ്ങി നൽകി. മുണ്ടക്കൈ സ്വദേശി നിയാസിനാണ് ജീപ്പ് ലഭിച്ചത്. മേപ്പാടിയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽമാങ്കൂട്ടത്തിൽ വാഹനം കൈമാറി. നിയാസിന്റെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.വിനോദസഞ്ചാര കേന്ദ്രമായ കള്ളാടി തൊള്ളായിരം കണ്ടിയിൽ ജീപ്പ് സർവീസ് നടത്തി ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന ആളാണ് നിയാസ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ തന്റെ ഉപജീവനമാർഗ്ഗമായ ജീപ്പ് തകർന്നതോടെ വലിയ മാനസിക

Read More

പുൽപ്പള്ളിയിൽ മോഷണം : മോഷ്ടാവിനെ തൃശ്ശൂരിൽ നിന്നും പിടികൂടി.

തിരുനെല്ലി : പള്ളിയിൽ മോഷണം നടത്തി കടന്നു കളഞ്ഞ യുവാവിനെ തൃശൂർ കൊരട്ടിയിൽ നിന്ന് പിടികൂടി. മുള്ളൻകൊല്ലി എടമല കിഴക്കനേത്ത് വീട്ടിൽ റോമിയോ (27)യെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂലൈ മാസം 18 ന് കാട്ടിക്കുളം സെന്റ് പീറ്റേഴ്സ് മലങ്കര പള്ളിയിലെ ഓഫീസിൽ അതിക്രമിച്ചു കയറി 14000 രൂപ വില മതിക്കുന്ന സി.സി.ടി.വി ഡി.വി.ആറും ഹാർഡ് ഡിസ്‌കും മോഷ്ടിച്ചു കടന്നു കളഞ്ഞ കേസിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ 2023 നവംബർ

Read More

ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം ദീപ്തി ഗിരി ക്ഷീര സംഘം.

മാനന്തവാടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ ക്ഷീര കർഷകരേയും ഉൾപ്പെടുത്തും വിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം ഭേദഗതി ചെയ്യണമെന്ന് ദീപ്തി ഗിരി ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എച്ച്. ബി.പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ എം.കെ. ജോർജ് മാസ്റ്റർ (മികച്ച ക്ഷീര കർഷകൻ), പി വിനയൻ (ഉയർന്ന പാൽ ഗുണനിലവാരം), തോമസ് കടുക്കാം തൊട്ടിയിൽ ( യുവ ക്ഷീര കർഷകൻ), മത്തായി ഇല്ലിക്കൽ ( മുതിർന്ന ക്ഷീര

Read More

മൃതദേഹവും ശരീര ഭാഗങ്ങളും വിട്ട് നൽകും.

മേപ്പാടി : ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ അപേക്ഷ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കളക്ടര്‍ക്ക് (ഫോണ്‍ 04935 240222) നല്‍കിയാല്‍ അവ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അധികാരം നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ഭൗതിക വസ്തുക്കള്‍ സംബന്ധിച്ചും ആവശ്യമായ ഉത്തരവുകള്‍ എസ്.ഡി.എം ന് പുറപ്പെടുവിക്കാം. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്ത് തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റ്

Read More