കൽപ്പറ്റ : അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് പിന്നിട്ട അഡ്വ. പി. ചാത്തുക്കുട്ടിയെ കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയവും പ്രകൃതിസംരക്ഷണ സമിതിയും ചേർന്ന് ആദരിച്ചു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും നിറസാന്നിധ്യമായ അഡ്വ. പി. ചാത്തുക്കുട്ടി കല്പറ്റ നഗരസഭാ ചെയർമാൻ, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീനാരായണ എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാനുമാണ് അദ്ദേഹം. സത്യത്തിന് വേണ്ടി നിലകൊണ്ട അഭിഭാഷകനും സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകനുമാണ് അഡ്വ. പി. ചാത്തുക്കുട്ടിയെന്ന് യോഗം അഭിപ്രായപ്പെട്ടു. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളുമായി ഇടപഴകുന്ന അദ്ദേഹം രസികനും
Category: Wayanad
വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി കേന്ദ്രം
മേപ്പാടി : വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ. 2219 കോടി രൂപയുടെ പാക്കേജ് അന്തർ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചാകും സഹായ ധനത്തിൽ തീരുമാനം. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം (Disaster of a severe nature) എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉൾപ്പെടുത്തിയത്. വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽ പെടുത്താൻ ആയിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാൽ കേരളം ആവശ്യപ്പെട്ടത് പോലെ ലെവൽ 3 വിഭാഗത്തിൽ വയനാട് ദുരന്തത്തെ
ഷാജി ജേക്കബ് വീണ്ടും വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്
വെള്ളമുണ്ട : ഷാജി ജേക്കബ് വീണ്ടും വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്.കഴിഞ്ഞ ആഗസ്റ്റിൽ താൽകാലികമായി മണ്ഡലം പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ഒഴിവായ ഷാജി ജേക്കബിന് വീണ്ടും മണ്ഡലം പ്രസിഡണ്ടായി ഡി.സി.സി പ്രസിഡണ്ട് ശ്രീ.എൻ.ഡി.അപ്പച്ചൻ നിയമിച്ചു.
ലീസ് പ്രശ്നത്തിൽ സുപ്രധാന തീരുമാനം: 20 വർഷങ്ങൾക്ക് ശേഷം ലീസവകാശം പുനസ്ഥാപിക്കുന്നു
സുൽത്താൻ ബത്തേരി : വനം വകുപ്പ് ഭൂമിയിലെ ലീസ് കർഷകരുടെ ലീസവകാശം പുനസ്ഥാപിക്കാൻ മന്ത്രി തല തീരുമാനം. ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ ഒക്ടോബർ 11 ലെ നിയമസഭാ സബ്മിഷനെ തുടർന്ന് റവന്യൂ മന്ത്രി കെ രാജൻ തിരുവനന്തപുരത്ത് നിയമ സഭാ മന്ദിരത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ജില്ലയിലെ 1200 ലധികം കുടുംബങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടായത്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ,പട്ടിക വർഗ വകുപ്പ് മന്ത്രി ഒ ആർ
കേരള എൻ ജി ഒ അസോസിയേഷൻ ശ്രുതിയുടെ വീട് സന്ദർശിച്ചു
കല്പറ്റ : ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതിയുടെ വീട് സന്ദർശിച്ചു. ശ്രുതിക്ക് സർക്കാർ റവന്യൂ വകുപ്പിൽ നിയമനം നൽകി ഉത്തരവ് ആയിരുന്നു, എൻ ജി ഒ അസോസിയേഷൻ നേതാക്കന്മാർ അവരുടെ വീട് സന്ദർശിക്കുകയും അംഗത്വം നൽകുകയും ചെയ്തു. അവർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ജോലി ചെയ്യുന്നതിന് വേണ്ടിയുള്ള ഇടപെടലുകളും,സഹായവും ഉണ്ടാകുമെന്നും ഉറപ്പു കൊടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജി എസ് ഉമാശങ്കർ, സെക്രട്ടറിയേറ്റ് മെമ്പർ കെ എ മുജീബ്, ജില്ലാ സെക്രട്ടറി പി ജെ
വയനാട് ചുണ്ടേലിലേത് കൊലപാതകം
കൽപ്പറ്റ : ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ നവാസ് മരിച്ചത് ആസൂത്രിത കൊലപാതകം കേസിൽ സഹോദരങ്ങൾ പ്രതികൾ പുത്തൂർ വയൽ കോഴി കാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവർ കസ്റ്റഡിയിൽ. നവാസിന്റെ സ്റ്റേഷനറി കടയും സുൽഫിക്കറിന്റെ ഹോട്ടലും ചുണ്ടേൽ റോഡിൻറെ ഇരുവശത്ത് ഇരുകൂട്ടരും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന നിഗമനത്തിൽ പൊലീസ് ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ സുമിൽഷാദ് ബോധപൂർവ്വം നവാസിന്റെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു ഇരുവർക്കും എതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ പോലീസ്
ഹാരിസൺ മലയാളം പ്ലാന്റേഷൻ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ കേസ് ഫയലാക്കി
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നെൻമേനി വില്ലേജിൽപ്പെട്ട ഹാരിസൺ മലയാളം പ്ലാന്റേഷൻ അനധികൃതമായി കൈവശം വരുത്തിവെച്ചുവരുന്ന 491.72 ഏക്കർ ഭൂമി തിരിച്ചുപിടിക്കുന്നതിനുംവൈത്തിരി താലൂക്ക് മുട്ടിൽ സൗത്ത് വില്ലേജിൽപ്പെട്ട ചെമ്പ്ര പീക്ക് എസ്റ്റേറ്റ് അനതകൃതമായി കൈവശം വെച്ചുവരുന്ന 392.89 ഏക്കർ ഭൂമിയും തിരിച്ചുപിടിക്കുന്നതിനായി കേരള സർക്കാർ സുൽത്താൻ ബത്തേരി സബ് കോടതിയിൽ കേസുകൾ ഫയൽ ആക്കി പാട്ട കരാർ വ്യവസ്ഥയിൽ നൽകിയ ഭൂമി പാട്ട കാലാവധി കഴിഞ്ഞിട്ടും സർക്കാരിനു തിരിച്ചു ഏൽപ്പിക്കാത്തതും ടി വസ്തു അനധികൃതമായി കൈവശം
മേപ്പാടിയിൽ നടന്ന സഞ്ചരിക്കുന്ന ദന്താശുപത്രി ശ്രദ്ധേയമായി
മേപ്പാടി : ഇന്ത്യൻ ഡെന്റൽ അസോസിയേഷനുംഗവ: ഡെന്റൽ കോളേജ് തൃശൂരും, മേപ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് മേപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ഡെന്റൽ ചികിത്സ ക്യാമ്പ് ശ്രദ്ധേയമായി.ഗവ:ഡെന്റൽ കോളേജിലെ പബ്ലിക്ക് ഹെൽത് ഡന്റിസ്ട്രി ഡിപ്പാർട്ട്മെന്റ് കീഴിലുള്ള അത്യാധുനിക സൗകര്യം ഉള്ള ബസ്സിൽ ആണ് ദന്താശുപത്രി സജ്ജീകരിച്ചിരുന്നത് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു രണ്ടു ദിവസ്സങ്ങളിലായി നടത്തിയ ക്യമ്പിൽ ആദ്യ ദിവസം വെള്ളാർമല, സ്കൂളിലേയും, മേപ്പാടിസ്കൂളിലേയും കുട്ടികൾക്ക് വേണ്ടി ആയിരുന്നു.
ന്യൂനമർദം ശക്തം: കോഴിക്കോട് റെഡ് അലർട്ട്; കടലിൽ പോകരുത്, തീരങ്ങളിൽ ജാഗ്രത വേണം
കോഴിക്കോട് : വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തതിരുന്ന ന്യൂനമർദം കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ജാഗ്രത പാലിക്കണമെന്നറിയിച്ച് എലത്തൂർ കോസ്റ്റൽ പൊലീസ് വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി. ഡിസംബർ അഞ്ച് വരെ മീൻപിടിത്തം നിരോധിച്ചു. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിലെ
കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എൻ.യു. ഇമ്മാനുവേലിന്
പുൽപ്പള്ളി : ആധുനിക പുൽപ്പള്ളിയുടെ ശില്പിയും നവോഥാന നായകനുമായിരുന്ന കുപ്പത്തോട് മാധവൻ നായരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്കാരത്തിന് പാലിയേറ്റീവ് രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച എൻ.യു. ഇമ്മാനുവേൽ തെരഞ്ഞെടുക്കപ്പെട്ടതായി അനുസ്മരണ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20,000 രൂപയും, പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കുപ്പത്തോട് മാധവൻ നായരുടെ ചരമദിനമായ ഡിസംബർ – 6 – വെള്ളിയാഴ്ച രാവിലെ 10 -നു് വിജയ ഹയർ സെക്കണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ഡോ.വി. ഷക്കീല
പുഷ് പോത്സവത്തിൽ പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾക്ക് തുടക്കം
കൽപ്പറ്റ : ബൈപാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന വയനാട് പുഷ് പോത്സവത്തിൽ പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ തുടങ്ങി.ഒരു മാസത്തോളം ദിവസവും വിവിധ കലാപരിപാടികൾ ഉണ്ടാകും. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ഈ മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം.വയനാട് ടൂറിസം മേഖലയിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷമുണ്ടായ പ്രതിസന്ധി പ്രാദേശിക കലാകാരൻമാരെയും സാരമായി ബാധിച്ചിരുന്നു. ഈ പ്രശ്നം മറികടക്കാനായാണ് കൽപ്പറ്റയിൽ നടക്കുന്ന വയനാട് പുഷ്പോത്സവത്തിൽ ഡിസംബർ 31 വരെ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വയനാട്ടിലെ കലാകാരൻമാരുടെ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ധനസഹായം വിതരണം ചെയ്തു
കൽപറ്റ : മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ട നാൽപ്പത് കുടുംബങ്ങളിലേക്ക് കേരളത്തിലെ ഡന്റിസ്റ്റുമാരുടെ സംഘടന ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ (ഐ.ഡി.എ.) കേരള ബ്രാഞ്ച് ധനസഹായം നൽകി. അസോസിയേഷൻ്റെ കേരളത്തിലെ അംഗങ്ങൾ സ്വരൂപിച്ച തുക അവരുടെ ജീവനോപാദികൾ കണ്ടെത്തുന്നതിനു ‘കൈത്താങ്ങ്’ എന്ന പദ്ധതി യിലൂടെയാണ് വിതരണം ചെയ്തത്. ദുരിതബാധിതരുടെ ഉപജീവനത്തിൻ്റെ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തീരെഞ്ഞെടുത്തത്. കുടുംബത്തിലെ വിവിധ രോഗാവസ്ഥ ഉള്ളവർക്ക് പ്രധമ പരിഗണന നൽകിയിരുന്നു. കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്ത പരിപാടി ഐ.ഡി.എ കേരള പ്രസിഡൻറ് ഡോ.ടെറി തോമസ്
കല്പറ്റ ബാർ അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൽപ്പറ്റ : ബാർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് :അഡ്വ.സുന്ദർ റാം ടി ജെ,വൈസ് പ്രസിഡണ്ട് അഡ്വ.ഷൈജു മാണിശ്ശേരിൽ,സെക്രട്ടറി അഡ്വ:കിഷോർ ലാൽ പി എസ്.ജോയിന്റ് സെക്രട്ടറിഅഡ്വ:പ്രഭ മത്തായി ട്രഷറർ അഡ്വ:ബിജോയ് ആനന്ദ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിൽ നടന്ന അസോസിയേഷൻ്റെ വാർഷിക പൊതുയോഗത്തിലാണ് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.അഡ്വ. ഷേർളി റിട്ടേണിംഗ് ഓഫീസറുംഅഡ്വ. ബഷീർ അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസറും ആയിരുന്നു.
കൈകൂപ്പി, നന്ദി പറഞ്ഞ് പ്രിയങ്ക; ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി-ആദ്യത്തെ ഉദ്യമം മലയാളം പഠിക്കുകയെന്നത്: പ്രിയങ്ക ഗാന്ധി
മാനന്തവാടി : ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി. കന്നിയങ്കത്തിൽ തന്നെ ഉജ്വല വിജയം നൽകിയ വോട്ടർമാരോട് കൈകൂപ്പി നന്ദി പറഞ്ഞ പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ മാനന്തവാടിയിൽ ഒഴുകിയെത്തിയ ആയിരങ്ങൾ നെഞ്ചിലേറ്റി. വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ജനപ്രതിനിധിയായി തെരഞ്ഞെടുത്തതിനും നന്ദി പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന് വേണ്ടി കഠിനപ്രയത്നം ചെയ്ത യു.ഡി.എഫ്. പ്രവർത്തകർക്ക് നന്ദി. നിങ്ങളുടെ കഠിനാധ്വാനം ഇല്ലായിരുന്നുവെങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷം സാധ്യമല്ലായിരുന്നു. തന്റെ
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി വേണം:പി.കെ.ജയലക്ഷ്മി
കൽപ്പറ്റ : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന് മുൻ മന്ത്രി പി.കെ.ജയലക്ഷ്മിആവശ്യപ്പെട്ടു. മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മുണ്ടക്കൈ ചൂരൽ മല പുനരധിവാസത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാർ നീതിക്കായി സമരം ചെയ്തവരെ തല്ലി ചതച്ചതിൽ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്നും പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. പ്രവർത്തകരെ തിരഞു പിടിച്ചാണ് ചില പോലീസുകാർ മർദ്ദിച്ചത്. പലരുടെയും പരിക്ക് ഗുരുതരമുള്ളതാണ്.
ലാത്തിച്ചാർജിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി
കൽപ്പറ്റ : മുണ്ടക്കൈ- ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ പോലീസ് ക്രൂരമായി മർദ്ദിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഫോണിൽ സംസാരിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. ജില്ലാ പ്രസിഡൻ്റ് അമൽ ജോയിയെ ഫോണിൽ വിളിച്ച പ്രിയങ്ക ഗാന്ധി പോലീസിൽ നിന്നേറ്റ പരുക്കുകളെ കുറിച്ച് ചോദിക്കുകയും യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വയനാട്ടിൽ തിരിച്ചെത്തുമ്പോൾ
പുഷ്പോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രദർശന വിപണന മേള തുടങ്ങി
കൽപ്പറ്റ : ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന വയനാട് പുഷ്പോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രദർശന വിപണന മേള തുടങ്ങി. കൺസ്യൂമർ സ്റ്റാളുകളുടെ ഉദ്ഘാടനം കൽപ്പറ്റ എം.എൽ. എ. അഡ്വ.ടി. സിദ്ദീഖ് നിർവഹിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ- സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ഉരുൾ ദുരന്തത്തിന് ശേഷം വയനാടിന്റെ ടൂറിസത്തിന് കരുത്തുപകരുന്നതിന് ഫ്ളവർ ഷോ ഏറെ ഗുണം ചെയ്യുമെന്ന് എം.എൽ.എ. പറഞ്ഞു.
ഐ ഐ എ ദക്ഷിണ മേഖല സമ്മേളനത്തിന് വൈത്തിരിയിൽ തുടക്കം: ഇന്ന് സമാപിക്കും
കൽപ്പറ്റ : പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഡിസൈനുകൾക്ക് ഊന്നൽ നൽകി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് ദക്ഷിണ മേഖല സമ്മേളനത്തിന് വൈത്തിരിയിൽ തുടക്കം. കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നായി 700ഓളം ആർക്കിടെക്ടുകളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വൈത്തിരി വില്ലേജ് റിസോർട്ടിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിച്ചു. വയനാടിൻ്റെ പുതുനിർമിതിക്കായി ഐഐഎ ഉൾപ്പെടെ നൽകുന്ന സേവനങ്ങൾ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയോടെ “നിർമ്മാണങ്ങൾ
വയനാട് പുഷ്പോത്സവത്തിന് വർണ്ണാഭമായ തുടക്കം: ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ
കൽപ്പറ്റ : വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവത്തിന് വർണ്ണാഭമായ തുടക്കം. കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ഡിസംബർ 31 വരെയാണ് കേരളത്തിലെ ഏറ്റവും വലിയ പുഷ്പമേള നടക്കുന്നത്. പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ് മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി കേരളത്തിലെ ഏറ്റവും വലിയ പുഷ്പോത്സവമാണ് നടക്കുന്നത്. . വ്യത്യസ്ത ഇനത്തിലും നിറത്തിലുമുള്ള ഒരു ലക്ഷം പൂച്ചെടികൾ ആകർഷണീയമായി ഒരുക്കിയിട്ടുണ്ട്. അമ്പതിനായിരം ചതുരശ്ര
‘എരിവും പുളിയും’ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
പനമരം : കരിമ്പുമ്മൽ യൂണിറ്റി ഇൻസ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് സംഘടിപ്പിച്ച ‘എരിവും പുളിയും’ ഫുഡ് ഫെസ്റ്റിവൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പണി ഉദ്ഘാടനം നിർവഹിച്ചു. സാജൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റി ഇൻസ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൻ്റെ മാനേജിംഗ് ഡയറക്ടർമാരായ ശ്രീഹരി കടേങ്ങര, സബിൻ ഇടവലത്, റോണിയ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
യു.ഡി.എഫ്. ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
കൽപ്പറ്റ : ഭരണഘടന സംരക്ഷണ ദിന ആചരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഭരണ ഘടന സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.ഭരണ ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ പ്രതിഷേധര്‍ഹമാണെന്ന് സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി എ മുഹമ്മദ് പറഞ്ഞു.യു.ഡി.എഫ്. ജില്ലാ ചെയര്മാന് പി ടി ഗോപാലകുറുപ്പ് അധ്യക്ഷനായിരുന്നു..യു.ഡി.എഫ്. കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വീനര്‍ പി പി ആലി, മുൻ മന്ത്രി പി
കേരള ബാങ്കിന്റെ മികച്ച ശാഖക്കുള്ള മിനിസ്റ്റേഴ്സ് ട്രോഫി മീനങ്ങാടി ശാഖയ്ക്ക്
കല്‍പ്പറ്റ : മികച്ച പ്രവര്‍ത്തനത്തിന് കേരള ബാങ്ക് ഏര്‍പ്പെടുത്തിയ മൂന്ന് വിഭാഗം അവാര്‍ഡുകളും കരസ്ഥമാക്കി കേരള ബാങ്ക് കോഴിക്കോട് റീജിയണ്‍. 2023-24 വര്‍ഷത്തെ കേരള ബാങ്കിന്റെ മികച്ച ശാഖക്കുള്ള മിനിസ്റ്റേഴ്സ് ട്രോഫി കോഴിക്കോട് റീജിയന്റെ ഭാഗമായ വയനാട് സി.പി.സിയിലെ മീനങ്ങാടി ശാഖയ്ക്കും മികച്ച രണ്ടാമത്തെ സി.പി.സിക്കുള്ള ട്രോഫി വയനാട് സ.പി.സിക്കും മികച്ച മൂന്നാമത്തെ റീജിയണല്‍ ഓഫീസിനുള്ള ട്രോഫി കോഴിക്കോട് റീജിയണല്‍ ഓഫീസിനും ലഭിച്ചു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മീനങ്ങാടി ശാഖക്ക് വേണ്ടി ശാഖാ മാനേജര്‍
മുറ്റത്തെ നെല്ല് കൃഷിയുമായി യോഹന്നാൻ
പുൽപ്പള്ളി : പുൽപ്പള്ളി താന്നിതെരുവ് തുറപ്പുറത്ത് യോഹന്നാൻ മികച്ച ഒരു കർഷകനാണ്. വീട്ടുമുറ്റത്ത് നെൽകൃഷി നടത്തിയാണ് യോഹന്നാൻ കൗതുക കാഴ്ച ഒരുക്കിയിരിക്കുന്നത്. ഇന്ന് വന്യമൃഗ ശല്യവും, പല കാരണങ്ങളും കൊണ്ട് നെൽകൃഷി ചെയ്യാൻ കർഷകർ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് യോഹന്നാൻ വീട്ടുമുറ്റത്ത് നെൽകൃഷി ചെയ്ത് നിറയെ കതിരുകൾ വി ളയിച്ചിരിക്കുന്നത്. വീടിന്റെ മുൻഭാഗത്തുള്ള 5 സെന്റ് സ്ഥലത്താണ്നെൽ കൃഷി ഇറക്കിയിരിക്കുന്നത്. രണ്ട് ടിപ്പർ നിറയെ മണ്ണ് കൊണ്ടുവന്ന മുറ്റത്ത് നിരത്തി, വരമ്പുകളായി തിരിച്ചാണ് കൃഷി നടത്തിയിരിക്കുന്നത്. പരമ്പരാഗതമായ
തുരങ്കപാതക്കെതിരെ പ്രക്ഷോഭമെന്ന് തുരങ്ക പാത വിരുദ്ധ സമിതി
കൽപ്പറ്റ : ആനക്കാംപൊയിൽ കള്ളാടി – തുരങ്ക പാത പദ്ധതി ഉപേക്ഷിക്കുന്നതു വരെ പോരാട്ടം നടത്തുമെന്ന് തുരങ്ക പാത വിരുദ്ധ സമിതി. ചിപ്പി ലിത്തോട് – മരുതി ലാവ് – തളിപ്പുഴ റോഡ് യാഥാർ ത്ഥ്യമാക്കണമെന്നും ചുരം റോഡിൽ തകരപ്പാടി ഒമ്പതാം വളവിൽ എല്ലാ ഭാഗത്തും രണ്ടു വരി പാതയാക്കണമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനവിരുദ്ധ പദ്ധതിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനും പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാനും ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുരങ്ക പാതക്കെതിരെ
43 മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ നടവയലിൽ പതാക ഉയരും-ഔദ്യോഗിക ഉദ്ഘാടനം മറ്റന്നാൾ നടക്കും
നടവയൽ : ഒരുക്കങ്ങൾ പൂർത്തിയയാതായി സംഘാടക സമിതി അംഗങ്ങൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ മുതൽ നവംബർ 29 വരെ നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആതിഥേയത്വത്തിലാണ് കലോത്സവം നടക്കുന്നത്. ഒമ്പത് വേദികളിലായാണ് മത്സരം നടക്കുന്നത്. 240 ഇനങ്ങളിൽ ഏഴായിരത്തോളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ നിന്നുളള പതിനയ്യായിരത്തോളം പേർ കലാമാമാങ്കത്തിൽ പങ്കാളികളാകും. നാളെ രാവിലെ 9.30 ന്റ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ് പതാക ഉയർത്തും.
ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ നശിച്ച 20 വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പുനരുദ്ധീകരിക്കാൻ പദ്ധതി തയ്യാറാക്കി
മേപ്പാടി: ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ നശിച്ച 20 വ്യാപാര -വ്യവസായ സ്ഥാപനങ്ങൾ പുനരുദ്ധീകരിക്കാൻ പീപ്പിൾസ് ഫൗണ്ടേഷനും ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഹ്ബാർ ഫൗണ്ടേഷനും ചേർന്നു പദ്ധതി തയ്യാറാക്കി. ഫിനാൻഷ്യൽ സർവീസ് കമ്പനിയായ റഹ്ബാർ ഫിൻ സർവീസിന്റെ സേവന വിഭാഗമാണു റഹ്ബാർ ഫൌണ്ടേഷൻ. ഇതിനാവശ്യമായ ഫണ്ട് റഹ്ബാർ ഫൌണ്ടേഷൻ വഹിക്കും. ആദ്യ ഘട്ടമായി 14 സ്ഥാപ നങ്ങൾക്കുള്ള ഫണ്ട് അനുവദിച്ചു. ഇതിനുള്ള ചെക്ക് പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് ജില്ലാ കോർഡിനേറ്റർ സി. കെ. സമീറിന്
പീപ്പിൾസ് ഫൗണ്ടേഷൻ മുണ്ടക്കൈ – ചുരൽമല പുനരധിവാസ പദ്ധതി പ്രഖ്യാപനം നവംബർ 27 ന്
കൽപറ്റ : മുണ്ടക്കൈയിലും ചൂരൽമലയിലുമണ്ടായ ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്കരിച്ച സമഗ്ര പുനരധിവാസ പദ്ധതി ‘എറൈസ് മേപ്പാടി – Arise Meppadi’ പ്രഖ്യാപനം നവംബർ 27ന് മേപ്പാടിയിൽ നടക്കും. ഇരുപത് കോടി രൂപ ചെലവ് വരുന്ന വിവിധ പദ്ധതികളാണ് പീപ്പിൾസ് ഫൌണ്ടേഷൻ ചെയ്തിട്ടുള്ളത്. വിഭാവനംദുരന്തം സംഭവിച്ച ദിവസം മുതൽ പീപ്പിൾസ് ഫൗണ്ടേഷൻ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും മേപ്പാടിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ടായിരുന്നു. ദുരന്തബാധിതരുടെ സമഗ്ര പുനരധിവാസത്തിനാണ് പീപ്പിൾസ് ഫൗണ്ടേഷൻ അടുത്ത ഘട്ടത്തിൽ
മുണ്ടക്കൈ ദുരന്തം : കേന്ദ്രസർക്കാർ ദുരന്തബാധിതരോട് നീതി പുലർത്തണം. വെൽഫെയർ പാർട്ടി’
കൽപ്പറ്റ : രാജ്യത്തെ നടുക്കിയ സമാനതകളില്ലാത്ത ദുരന്തമായ മുണ്ടക്കെ – ചൂരൽമല ഉരുൾ ദുരന്തത്തിലെ ഇരകൾകളോട് നീതി പുലർത്തണമെന്നു വെൽഫെയർ പാർട്ടി. മുണ്ടക്കൈ ഉരുൾ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിപിക്കുക, ഇരകളുടെ പുനരിധിവാസം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര സർക്കാറിൻ്റെ നിലവിലെ നിലപാടിനെതിരെ കൽപ്പറ്റ ഹെഡ് പോസ്റ്റാഫിസിലേക്ക് ഫെൽഫെയർ പാർട്ടി മാർച്ച് ചെയ്തു. കൽപറ്റ പുതിയ ബസ്സ്റ്റാൻ്റിൽ നിന്നു ആരംഭിച്ച മാർച്ച് മുണ്ടേരി ജംഗ്ഷനിൽ നിന്ന് തിരിച്ച് പോസ്റ്റ് ഓഫിസിനു മുന്നിലാണു മാർച്ച് അവസാനിച്ചത്
വയനാട് പുഷ് പോത്സവം 29-ന് തുടങ്ങും.ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ
കൽപ്പറ്റ : ഉരുൾ ദുരന്തത്തിന് ശേഷമുള്ള വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം 2024 കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ 29-ന് തുടങ്ങും. പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ് മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി കേരളത്തിലെ ഏറ്റവും വലിയ പുഷ്പോത്സവമാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലത്ത് ഡിസംബർ 31 വരെയാണ് വയനാട് പുഷ്പോത്സവം നടത്തുന്നത്.
വീണ്ടും ചിട്ടികമ്പനി പൊട്ടി: വരിക്കാർക്ക് കിട്ടാനുളത് ലക്ഷങ്ങൾ
കൽപ്പറ്റ : വയനാട്ടിൽ വീണ്ടും ചിട്ടി കമ്പനി പൊട്ടി. വരിക്കാർക്ക് കിട്ടാൻ ലക്ഷങ്ങൾ. പങ്കാളികൾ മുങ്ങിയതിനെ തുടർന്ന് അടച്ചുപൂട്ടിയ മലപ്പുറം വേങ്ങര കേന്ദ്രമായി പ്രവ ർത്തിച്ചുവരുന്ന കാരാട്ട് കുറീസ് പ്രൈവറ്റ് ലിമിറ്റ ഡ് എന്ന സ്ഥാപനത്തിൻ്റെ ജില്ലയിലെ ശാഖകളിൽ 1500ലധികം വരിക്കാരാണുള്ളത്.ഇവരിൽ ഭൂരിഭാഗം പേർക്കും പണം നഷ്ടമായി. വയനാട്ടിൽ ചിട്ടിക്കമ്പനികൾ ലക്ഷങ്ങളുമായി മുങ്ങുന്നത് പതിവാണ്. ചില കമ്പനികളുടെ ഉടമകൾ ഇപ്പോഴും ജയിലിലാണ്. വരിക്കാർ അടക്കുന്ന തുക ഉടമകൾ വകമാറ്റി ചിലവഴിക്കുന്നതും ധൂർത്തടിക്കുന്നതുമാണത്രെ അടിത്തറയിളകാൻ കാരണം. വയനാട്ടിൽ നിലവിൽ