പുൽപ്പള്ളി : മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ വനം വകുപ്പിൻ്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി.മനുഷ്യ – വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനും സംശയ നിവാരണത്തിനുമാണ് ഇത് പ്രവർത്തിക്കുന്നത്.ഈ മാസം 16 മുതൽ 30 വരെയാണ് ഗ്രാമ പഞ്ചായത്ത് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നത്.വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനും ജനങ്ങളുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സർക്കാർ 45 ദിവസം നീളുന്ന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്.
Category: Wayanad
പോലീസ് മർദ്ദനത്തിൽ യുവാവിന് ഗുരുതര പരിക്ക് പറ്റിയതായി പരാതി
കൽപ്പറ്റ : ചുണ്ടേൽ എസ്റ്റേറ്റ് സ്വദേശി സതക്കത്ത് (36) നാണ് പോലീസിന്റെ മർദ്ദനത്തിന് ഇരയായത്.മേപ്പാടി സ്റ്റേഷൻ പരിധിയിൽ ഉണ്ടായ സംഭവത്തിൽ തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാതെ പോലീസ് 20 കിലോമീറ്ററിൽ അധികം ദൂരമുള്ള കൈനാട്ടി ജനറൽ ആശുപത്രിയിലാണ് മർദ്ദനമേറ്റ് അവശനായ യുവാവിനെ എത്തിച്ചത്.സംഭവത്തിൽ പോലീസിനും പരിക്കേറ്റിട്ടുണ്ട്.യുവാവിന്റെ ഭാര്യ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് വീട്ടിൽ എത്തിയതെന്നും തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനു ഇടയിൽ ഉണ്ടായ സംഘർഷത്തിലാണ് പരിക്കേറ്റതും എന്നാണ് പോലീസ് പറയുന്നത്.മർദ്ദനത്തിൽ പരിക്കേറ്റ യുവാവ്
ഉണർവ്വ്:ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള നടത്തി
പനമരം : പനമരം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട നടത്തിയ ഭിന്നശേഷി കലോത്സവം വേറിട്ട ഒരു അനുഭവമായി.പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കലാകായിക മത്സരങ്ങൾ പനമരം ഗവ:എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ മാസം പതിമൂന്നാം തീയതി നടത്തുകയുണ്ടായി.ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ സുബൈർ അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കമു റ്റം പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്രിസ്റ്റീന,വികസനകാര്യ
താലൂക്ക് ഭൂപതിവ് കമ്മിറ്റി യോഗം ചേർന്നു
മാനന്തവാടി : താലൂക്ക് ലാന്റ് അസൈൻമെൻ്റ് കമ്മറ്റി യോഗം മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്നു.താഹസിൽദാർ അഗസ്റ്റിൻ എം.ജെ അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ.വിജയൻ, മീനാക്ഷി രാമൻ,എ.എൻ സുശീല,വിവിധ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
വയനാട് ജില്ല ട്രൈനേഴ്സ് മീറ്റ് നടത്തി
കൽപ്പറ്റ : വയനാട് ജില്ലയിൽ കഴിഞ്ഞ ഒരു വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന മെക് 7 (മൾട്ടി എക്സർസൈസ് കോമ്പിനേഷൻ) ഹെൽത്ത് ക്ലബ് 40 യൂണിറ്റുകൾപ്രവർത്തിച്ചവരികയാണ്.എല്ലാ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുത്ത് സ്ഥാപകൻ ക്യാപ്റ്റൻ സലാഹുദ്ദീനിൽ നിന്ന് പരിശീലനം ലഭിച്ച അമ്പതിലധികം ആളുകൾക്ക് സർട്ടിഫിക്കറ്റ്, യൂണിഫോം വിതരണ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.പുതിയ യൂണിറ്റുകൾക്ക്പരിശീലനം നൽകുന്നത് സർട്ടിഫിക്കേറ്റ് പരിശീലകരായിരിക്കും.ജില്ലാ കോർഡിനേറ്റർ അധ്യക്ഷത വഹിച്ചു.കോഴിക്കോട് ജില്ലാ കോർഡിനേറ്റർ അഷ്റഫ് അണ്ടോണ,നിയാസ് എകരൂർ എന്നിവർ
NFPO സ്നേഹ സംഗമം 2025 കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
മീനങ്ങാടി : മറുനാടൻ കർഷക കൂട്ടായ്മയായ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (NFPO) വിപുലമായ ഓണാഘോഷവും കുടുംബ സംഗമവും മീനങ്ങാടിയിൽ സംഘടിപ്പിച്ചു.നവമാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതരായ ജാനുഏടത്തിയും കേളപ്പേട്ടനും ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.വ്യത്യസ്തവും വിനോദപ്രദവുമായ മത്സരങ്ങളിൽ കർഷക കുടുംബങ്ങളിൽ നിന്നും പ്രായഭേദമന്യേ ആളുകൾ പങ്കെടുത്തു.തൃശ്ശൂരിൽ നിന്നെത്തിയ പുലികളുടെ പുലികളി,കൈകൊട്ടി കളി,ശിങ്കാരിമേളം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളോടെ മാവേലിമന്നൻ്റെ നേതൃത്വത്തിൽ ആയിരകണക്കിന് ആളുകൾ പങ്കെടുത്ത വിളംബര ഘോഷയാത്ര മീനങ്ങാടിക്ക് വേറിട്ട ഒരു അനുഭവമായി.വിവിധ തരം പച്ചക്കറികൾ ഉപയോഗിച്ച് രൂപകല്പന ചെയ്ത
കുറുവ ദ്വീപ് മനോഹരിയായി,പ്രവേശനം പുനരാരംഭിച്ചു
കാട്ടിക്കുളം : മഴക്കാലം ശക്തമായതിനെ തുടർന്ന് നിർത്തിവച്ചിരുന്ന കുറുവ ദ്വീപ് ഇക്കോ ടൂറിസം പുനരാരംഭിച്ചു.ദ്വീപിലേക്കുളള സഞ്ചാരികളുടെ പ്രവേശനം ആണ് പുനരാംരഭിച്ചിട്ടുള്ളത്.പുഴയിലൂടെ നടത്തുന്ന ചെറു ചങ്ങാട സവാരികൾ പുഴയുടെ ഒഴുക്കിൻ്റെ ശക്തി കുറയുന്നതനുസരിച്ച് ആരംഭിക്കുന്നതാണ്.
ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
കൽപ്പറ്റ : കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ധിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഎം ക്രിമിനല്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.അടിസ്ഥാനപരമായ യാതൊരു പരാതിയും ആക്ഷേപവും എംഎല്‍എയുടെ പേരിലില്ല.ഒരു തെറ്റും ടി.സിദ്ധിഖ് എംഎല്‍എയുടെ ഭാഗത്തില്ല. എന്തുകാരണത്തിന്റെ പേരിലാണ് ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തിയതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. അണികളെ നിയന്ത്രിക്കാന്‍ സിപിഎം തയ്യാറാകണം. അതിന് തയ്യാറല്ലങ്കില്‍ അത് നേരിടുന്നതിന് കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും.പോലീസ് കൈയ്യുംകെട്ടി
സ്വീകരണം നൽകും
മേപ്പാടി : നിർദ്ധിഷ്ട മേപ്പാടി-കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനായി പദ്ധതിപ്രദേശമായ മീനാക്ഷി യിലെത്തുന്ന മിഷ്യനറി വാഹനങ്ങൾക്ക് മേപ്പാടി ടൗണിൽ വെച്ച് സ്വീകരണം നൽകുമെന്ന് തുരങ്ക പാത കർമ്മ സമിതിയുടെ ഭാരവാഹികൾ അറിയിച്ചു.തുരങ്ക പാത യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞത്ത് നിന്നും ബംഗളൂരുവിലേക്ക് ചരക്ക് ഗതാഗതത്തിനായി പുതിയ ഒരു പാത തെളിയുന്ന തോടൊപ്പം ജില്ലയുടെ യാത്രാ ക്ലേശവും പരിഹരിക്കപ്പെടുമെന്ന് കർമ്മ സമിതി ഭാരവാഹികൾ അറിയിച്ചു.സ്വീകരണത്തിന്റെ പ്രചരണാർത്ഥം മേപ്പാടി ടൗണിൽ മേപ്പാടിയിലെ കലാക്കാരൻമാരെ അണിനിരത്തി കരോക്കെ ഗാനമേള സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.കൺവീനർ-കെ.പി-ഹൈദർ
കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16-ന് വെള്ളമുണ്ടയിൽ
കൽപ്പറ്റ : യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു.ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി.കർഷകർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിനായി പ്രത്യേക ക്യാമ്പയിൻ തുടങ്ങി.എടവക,തൊണ്ടർനാട്,പടിഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളിലെ കർഷകർക്കായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വെള്ളമുണ്ട എട്ടേനാലിലെ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ മാത്രമാണ് കോഫി ബോർഡിൻറെ നേതൃത്വത്തിൽ പ്രത്യേക കർഷക രജിസ്ട്രേഷൻ
ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി
കൽപ്പറ്റ : ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി നഷ്ടപ്പെട്ട അണ്ണയ്യന്റെ കൃഷിസ്ഥലം പ്രിയങ്ക ഗാന്ധി എം.പി. സന്ദർശിച്ചു. തുടർന്ന് മുണ്ടക്കൈ മേഖലയിലും സന്ദർശനം നടത്തി. ബെയ്‌ലി പാലം തുറക്കാത്തത് കൊണ്ട് ഉണ്ടാവുന്ന തൊഴിൽ നഷ്ടത്തെ കുറിച്ച് പ്രദേശവാസികൾ പരാതിപ്പെട്ടു.അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ.യും ഒപ്പമുണ്ടായിരുന്നു. മഴ കഴിഞ്ഞാൽ നിയന്ത്രണങ്ങളോടെ ബെയ്‌ലി
പ്രിയങ്ക ഗാന്ധി എം.പി. യുടെ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് പൂഴി പൂഴിത്തോട് – -പടിഞ്ഞാറത്തറ റോഡ് കർമ്മ സമിതി
പടിഞ്ഞാറത്തറ : കോഴിക്കോട് – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് 1994ലാണ് നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞത് മാസങ്ങൾ കൊണ്ട് ജോലികൾ പൂർത്തിയായി ഗതാഗതയോഗ്യം ആവേണ്ടതായിരുന്നു.പല കാരണങ്ങൾ കൊണ്ട് നിർമ്മാണം മുടങ്ങി.റോഡിനായി നഷ്ടമാകുന്ന 52 ഏക്കർ വനഭൂമിക്ക് പകരം നാട്ടുകാർ 14 ഏക്കർ കൃഷി ഭൂമി വനംവകുപ്പിന് വിട്ടു നൽകി.കൃഷിഭൂമി പിന്നീട് വനമായി മാറി എന്നല്ലാതെ റോഡ് ഉണ്ടായില്ല. റോഡിനായി കോഴിക്കോട് ജില്ലയിലെ പൂഴിത്തോടും വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിലും നിരവധി
ജോസ് നെല്ലേടത്തിന്റെ മരണം:പ്രതിസന്ധിയിൽ കോൺഗ്രസ്
പുൽപ്പള്ളി : ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിസന്ധിയിലായി കോൺഗ്രസ്.മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലെടത്തെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിനടുത്തെ കുളത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് വിവരം.ഉടനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.രണ്ടാം വാർഡ് ഭൂതാനംകുന്ന് മെംബറായിരുന്നു അദ്ദേഹം. പെരിക്കല്ലൂർ കാനാട്ടുമലയിൽ തങ്കച്ചൻ കള്ളക്കേസിൽ കുടുങ്ങി ജയിലിലായ സംഭവത്തിൽ ആരോപണ വിധേയരിൽ ഒരാളായിരുന്നു ജോസ്. കോൺഗ്രസ് വിമതനായി മത്സരിച്ച് ഗ്രാമ
വെള്ളമുണ്ട പുളിഞ്ഞാൽ റോഡ്പണി സമരസമിതി ചർച്ച നടത്തി
വെള്ളമുണ്ട : നിർത്തിവെച്ച വെള്ളമുണ്ട പുളിഞ്ഞാൽ തോട്ടോളിപ്പടി റോഡ് പണി15/09/2025തിങ്കൾ പുനരാരംഭിക്കുമെന്നും അപകടസ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ നിർമ്മിക്കുമെന്നും അസി:എക്‌സിക്യൂട്ടീവ് എഞ്ചിനീർ രവി വാസു ഉറപ്പ്നൽകി .ചർച്ചയ്ക്ക് നേതൃത്വംനൽകി വെള്ളമുണ്ട SHO സമരസമിതിഅംഗങ്ങളായ ജബ്ബാർ ചയപ്പേരി ,സലാം PK, സാജിദ് VK ഷബീറലിപുത്തൂർ,സിദ്ധീഖ് റഹ്മാനി,മുഹമ്മദലി വെള്ളമുണ്ട,വാർഡ് മെമ്പർ ഷൈജിഷിബു എന്നിവർ പങ്കെടുത്തു.
പ്രാഫ്യൂഗോ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു
വാളേരി : വാളേരി പ്രാഫ്യൂഗോ കർഷക കൂട്ടായ്മ വാളേരി സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു മികച്ച കർഷകരായ ജോർജ്ജ് പേയ്ക്കൽ വിനീത കുനിക്കര വാർഡ് മെമ്പർ ഉഷാ വിജയൻ എന്നിവരെ ആദരിച്ചു.യോഗത്തിൽ ഷീന ഷിബി സ്വാഗതം ഷിജി ഷാജു അദ്ധൃക്ഷത വഹിച്ചു വാർഡ് മെമ്പർ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എടവക കൃഷി ഓഫീസർ സുനിൽ സർ കാർഷിക വിഷയത്തിൽ ക്ലാസ്സ് എടുത്തു.ജോർജ് പേയ്ക്കൽ ജിൽജി p k ജയചന്ദ്രൻ വാളേരി മോളി എന്നിവർ ആശംസയും ജിജി
തിരുവസന്തം@1500 ഹാദിയ ഫെസ്റ്റ് നടത്തി
പടിഞ്ഞാറത്തറ : അൽ ഹസന വിമൺസ് അക്കാദമിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച തിരുവസന്തം@1500 ഹാദിയ ഫെസ്റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.അബ്ദുള്ളക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.ഗഫൂർ അഹ്സനി, നൗഷാദ് സഖാഫി,സലീം നഈമി,തസ്നീം അഹ്മദ്,ഇസ്മാഈൽ സഖാഫി,റഫീഖ് കുപ്പാടിത്തറ,ഇബ്രാഹിം സഖാഫി,ഹൈദർ സഖാഫി,അബ്ദുള്ള സഅദി, അലി മണിമ തുടങ്ങിയവർ പ്രസംഗിച്ചു.
വാളാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേജ് ഉൽഘാടനം നിർവഹിച്ചു
വാളാട് : വാളാട് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റേജ് ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സൽമാ മോയിൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചാ യത്തിൻ്റെ 2024 .25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചിലവ് വഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത് ചടങ്ങിൽ പി.റ്റി. എ പ്രസിഡണ്ട് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാ യത്ത് മെമ്പർ മിനാക്ഷി രാമൻ, വാർഡ് മെമ്പർ ശ്രീലത കൃഷ്ണൻ, സ്റ്റാനി ഇലവുങ്ങൽ
ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 22, 23 തിയതികളില്‍
കൽപ്പറ്റ : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പൊതുജന പരാതി പരിഹാരത്തിന്റെ രണ്ടാംഘട്ടം എടവക, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ സെപ്റ്റംബര്‍ 22,23 തിയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. എടവക ഗ്രാമപഞ്ചായത്തില്‍ സെപ്റ്റംബര്‍ 22 നും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ 23 നുമാണ് അദാലത്തുകള്‍ . പരിഹാര പരിപാടിയിലേക്ക് ഇന്ന് (സെപ്റ്റംബര്‍ 11) മുതല്‍ 17 വൈകിട്ട് അഞ്ച് വരെ പരാതികള്‍ നല്‍കാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലാ കളക്ടറും
അധ്യാപക നിയമനം
കല്‍പ്പറ്റ : എന്‍.എം.എസ്.എം ഗവ കോളെജില്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. മാസ് കമ്മ്യൂണിക്കേഷന്‍/ജേര്‍ണലിസം വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി യോഗ്യത. കോഴിക്കോട് കോളെജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 12 ന് രാവിലെ 11 ന് കോളെജ് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 204569.
പതിനാറാം ധനകാര്യ കമ്മീഷൻ:ഉന്നത ഉദ്യോഗസ്ഥർ കാപ്പി കർഷകരുമായി ചർച്ച നടത്തി
കൽപ്പറ്റ : പതിനാറാം ധനകാര്യ കമ്മീഷൻ കാപ്പിക്ക് കൂടുതൽ തുക അനുവദിച്ചേക്കും. അടുത്ത വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കാപ്പി മേഖലക്കുള്ള വിഹിതവും വർദ്ധിപ്പിച്ചേക്കും. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വയനാട്ടിലെ കർഷകരുമായി കൂടി ക്കാഴ്ച നടത്തി.2027 മുതൽ 2031 വരെയുള്ള പതിനാറാം ധനകാര്യ കമ്മീഷന്റെ പദ്ധതിവിഹിതത്തിലാണ് കാപ്പിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇന്ത്യയിൽ കാപ്പി ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളിൽ ഒന്നായ വയനാടിന് ഇത് ഏറെ ഗുണം ചെയ്യും. പതിനഞ്ചാം ധനകാര്യ
മഹാ പൗരോഹിത്യത്തിന്റെ മൂന്നാംവാർഷികം:കേക്ക് മുറിച്ച് ആഘോഷിച്ചു
കോറോം : മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ മൂന്നാംവാർഷികത്തോടനുബന്ധിച്ചു കേക്ക് മുറിച്ച് ആഘോഷിച്ചു.കോറോം സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളന ചടങ്ങിൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് കേക്ക് നൽകി. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ,മലബാർ ഭദ്രാസന വൈദീക സെക്രട്ടറി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി,തൊണ്ടർനാട് പഞ്ചായത്ത് അംഗം കെ.ജെ. ഏലിയാമ്മ, വികാരി ഫാ. എൽദോ കൂരൻതാഴത്തു
ഭാരതീയ ദളിത് കോൺഗ്രസ് – വടക്കൻ മേഖല ക്യാമ്പ് 13 മുതൽ ബത്തേരിയിൽ
കൽപ്പറ്റ : ഭാരതീയ ദളിത് കോൺഗ്രസ് “ശക്തിചിന്തൻ ” വടക്കൻ മേഖല നേതൃത്വ ക്യാമ്പ് സെപ്റ്റംബർ 13,14 തീയതികളിൽ സുൽത്താൻബത്തേരി അധ്യാപക ഭവനിൽ വച്ച് നടക്കുന്നു. 13ന് ഉച്ചയ്ക്ക് 2.30 ന് എ.ഐ.സി. സി. പ്രവർത്തകസമിതി അംഗം രമേശ ചെന്നിത്തല ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡണ്ട് എ. കെ. ശശി അധ്യക്ഷ വഹിക്കും. ടി. സിദ്ധിക്ക് എംഎൽഎ, ഐസി ബാലകൃഷ്ണൻ എംഎൽഎ, വി. പി.സജീന്ദ്രൻ, പി കെ ജയലക്ഷ്മി, എം.ഡി.അപ്പച്ചൻ, എൻ.സുബ്രഹ്മണ്യം, പി. എം. നിയാസ്,
കോഫി വിത്ത് ടീച്ചേഴ്സ്
മാനന്തവാടി : അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ നടന്നു. എഴുപതോളം അധ്യാപകർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകനും നീലഗിരി ആർട്സ് & സയൻസ് കോളേജ് സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറും ഇൻറർനാഷണൽ ട്രയിനറുമായ ഡോ . റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ടും അധ്യാപികയുമായ നീതുവിൻസെൻറ് അദ്ധ്യക്ഷത വഹിച്ചു. അധ്യാപകദിന ആശംസകൾ നിറഞ്ഞ കാർഡുകൾ അധ്യാപകർക്ക്
പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബധ ൽറോഡ് യാഥാർത്ഥ്യമാക്കണം , ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി
കൽപ്പറ്റ : വയനാടിൻ്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ 30വർഷങ്ങൾക്ക് മുമ്പ് 70%പണിതീർത്ത് പാതി വഴിയിൽ നിർത്തിവെച്ച പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബധൽ റോഡ് ഒരു നാഷണൽ ഹൈവെയായി പ്രഖ്യാപിച്ച് വയനാടിൻ്റെ പിന്നോക്കാവസ്ഥയും യാത്രാ ദുരിതങ്ങളും പരിഹരിക്കണമെന്ന് ജിദ്ദ വയനാട് ജില്ലാ കെ.എം സി.സി.കേന്ദ്ര സംഥാന സർക്കാറുകളോടാവശ്യപ്പെട്ടു.വയനാടിനെ മറ്റു ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം അടക്കമുള്ള റോഡുകൾ മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ അകപ്പെടുപോൾ ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നവരും ലീവിന് നാട്ടിലേക്ക് വരുന്ന വരുമായ ആയിരക്കണക്കിന് പ്രവാസികടക്കമുള്ളവരാണ്
സി ഫോം രജിസ്‌ട്രേഷന്‍ യഥാസമയം നടത്താതെ ഇറ്റാലിയൻ പൗരന്മാരെ താമസിപ്പിച്ച റിസോര്‍ട്ട് മാനേജർക്കെതിരെയും ഉടമയ്ക്കെതിരെയും കേസെടുത്തു
മേപ്പാടി : സി ഫോം രജിസ്‌ട്രേഷന്‍ നിയമാനുസരണം സമയബന്ധിതമായി നടത്താതെ വിദേശ പൗരന്മാരെ താമസിപ്പിച്ചതിന് റിസോര്‍ട്ട് മാനേജർ ക്കെതിരെയും റിസോർട്ട് ഉടമയ്ക്കെതിരെയും കേസെടുത്തു. റിസോർട്ട് ഉടമയായ കോഴിക്കോട്, നടക്കാവ്, കുമ്പളോലിൽ വീട്ടിൽ വർക്കി ജോസഫിനെതിരെയും, റിസോർട്ട് മാനേജർ കോഴിക്കോട് തച്ചൻപൊയിൽ പുത്തൽതെരുവിൽ വീട്ടിൽ ജംഷീദ് എന്നിവർക്കെതിരെയാണ് ഫോറീനേഴസ് ആക്ട് പ്രകാരം കേസെടുത്തത്. മേപ്പാടി കുന്നംബറ്റയിലുള്ള സ്ട്രീം ഗാർഡൻ മൗണ്ടൻ എന്ന റിസോര്‍ട്ടിലാണ് യഥാസമയം സി ഫോം രെജിസ്ട്രേഷൻ നടപടിക്രമങ്ങൾ ചെയ്യാതെ വിദേശികളെ താമസിപ്പിച്ചത്. വിദേശികളെ താമസിപ്പിക്കുന്നതിന് ഓൺലൈൻ
ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി
മുത്തങ്ങ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുക യായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെള്ളയിൽ സ്വദേശി എ. പി ഹൗസിൽ മുഹമ്മദ് ഫഹാദ് . എ. പി(23 വയസ്സ്) എന്നയാൾ അറസ്റ്റിലായി. എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ മാരായ രഘു വി,
വയനാട് ഹെവൻസ് ഗ്രൂപ്പ് വീൽചെയറുകൾ നൽകി
കൽപ്പറ്റ : സമൂഹത്തിൻറെ നാനാ തുറകളിലെ രോഗികളെ ചേർത്തുപിടിക്കുക എന്ന ആശയത്തോടുകൂടി വയനാട് ഹെവൻസ് എന്ന ഗാനമേള ട്രൂപ്പ് നടത്തിവരുന്ന എക്യുപ്മെന്റ് സ് കലക്ഷന്റെ ഭാഗമായി ലഭിച്ച വീൽചെയർ കൈമാറി. പരിപാടിയിൽ വയനാട് ഹെവൻ ടീം മാനേജരായ ലുക്മാൻ വയനാട് ,ഡി യു പി എൽ അംഗമായ റഷീദ് മൈലാടി എന്നിവർ പങ്കെടുത്തു. ഒരു ഗാനമേള ട്രൂപ്പിലൂടെ ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത ബോധവൽക്കരിക്കുകയാണ് വയനാട് ഹെവൻസ് ടീമംഗങ്ങൾ വയനാട് ജില്ലയിൽ മറ്റാളുകൾ ഉപയോഗിച്ചതും മറ്റൊരാൾക്ക് ഉപയോഗിക്കാൻ
മിനി ബൈപാസ് റസിഡന്റ് അസോസിയേഷൻ ഓണാഘോഷം നടത്തി
മാനന്തവാടി : മാനന്തവാടി മിനി ബൈപാസ് റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി. അംഗണ പൂക്കള മത്സരം, കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ നടന്നു. സമീർ മഠത്തിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റജി വടക്കയിൽ അദ്ധക്ഷത വഹിച്ചു, മുനീർ പാറക്കടവത്ത്. മിനി രാധാകൃഷ്ണൻ , നോബിഷ് ജോസ്, മോഹനൻ മൊട്ടമ്മേൽ, സുമേഷ് അവന്തിക നിവാസ്. ദേവസ്യകുട്ടി പി വി, സമീർ ടി, റഷീദ് സി എച്ച്, പ്രദീപൻ അളക നിവാസ്, റംഷീദ് തോട്ടശ്ശേരി, ഗീത
അഞ്ചുകുന്നിൽ വാഹന അപകടം:ഭർത്താവ് മരണപെട്ടു;ഭാര്യക്ക് ഗുരുതര പരിക്ക്
പനമരം : അഞ്ചു കുന്ന് ഡോക്ടർ പടിയിൽ നാല് മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി . പനമരത്ത് നിന്നും കക്കട്ടിലേക്ക് പോകുന്ന ബോലോരെയും അഞ്ചു കുന്നിൽ നിന്നും കല്പറ്റക്ക് പോകുന്ന സ്‌കൂട്ടറും ആണ് അപകടത്തിൽ പെട്ടത്. മൃത ദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ➖➖➖➖➖➖➖➖➖
അഞ്ചുകുന്നിൽ ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥൻ മരിച്ചു
അഞ്ചുകുന്ന് : ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. റിപ്പൺ സ്വദേശി അരീക്കാടൻ നൂറുദ്ധീൻ ആണ് മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) നടന്ന അപകടത്തെ തുടർന്ന് ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നൂറുദ്ധീന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ്
