ഹയർസെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്ക് : ഡിഗ്രി പഠനത്തിന് അവസരം ഒരുക്കി വയനാട് ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതി

കൽപ്പറ്റ : സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് അവസരമായി നൂതന പദ്ധതി നടപ്പിലാക്കുകയാണ് ജില്ലാ പഞ്ചായത്ത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്ക് സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തരുത് എന്ന ലക്ഷ്യത്തോടെയാണ് നൂതന പദ്ധതിയായി ജില്ലാ പഞ്ചായത്ത് ബിരുദ പഠനം നടപ്പിലാക്കുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍

Read More

വയനാട് ജില്ലയിലെ മനുഷ്യ വന്യജീവി സംഘർഷം കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുൽത്താൻ ബത്തേരിയിൽ

സുൽത്താൻ ബത്തേരി : ജില്ലയിലെ വനംവകുപ്പുദ്യോഗസ്ഥരുമായി അവലോകനം ചെയ്തു. വയനാട് ജില്ലയിലെ മനുഷ്യ വന്യജീവി സംഘർഷം സംബന്ധിച്ച് കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ. പ്രമോദ്.ജി.കൃഷ്ണൻ സുൽത്താൻ ബത്തേരിയിൽ 10.01.2025 ന് ജില്ലയിലെ വനംവകുപ്പുദ്യോഗസ്ഥരുമായി യോഗം ചേർന്ന് അവലോകനം ചെയ്തു. വയനാട് ജില്ലയിലെ നോർത്ത് വയനാട്, സൌത്ത് വയനാട്, വയനാട് വൈൽഡ് ലൈഫ് എന്നീ മൂന്ന് വനം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർ, ഫീൽഡ്തല ഉദ്യോഗസ്ഥർ എന്നിവരുമായി സുൽത്താൻ ബത്തേരി ഗജ ഫോറസ്റ്റ് എൈ.ബി കോൺഫറൻസ് ഹാളിൽവച്ച്

Read More

ഐ.എസ്.ഡി.സിയും അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസും ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി : ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി), അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസുമായി ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റിയിലെ ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് എസിസിഎ അംഗീകൃത ബിരുദം നേടുവാൻ അവസരം ഒരുക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. അമൃത യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ഡി.സി സോണല്‍ മേധാവി ജിഷ രാജ്, അമൃത യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. യു. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്. ബി.കോം പഠനത്തോട് ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരമുള്ള എസിസിഎ യോഗ്യത കരസ്ഥമാക്കുവാനും അതുവഴി ലോകത്തെ മികച്ച

Read More

വയനാട് സോണൽ കലോത്സവം; സംഘാടക സമിതി യോഗം ചേർന്നു

പുൽപ്പള്ളി : കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലെ വയനാട് ജില്ല എഫ്-സോൺ കലോത്സവത്തോടനുബന്ധിച്ച് സംഘാടകസമിതി യോഗം ചേർന്നു. പഴശ്ശിരാജ കോളേജിൽ വെച്ച് നടന്ന സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽബാരി കെ കെ അധ്യക്ഷത വഹിച്ചു. സംഘാടകസമിതിയുടെ ചെയർമാനായി സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനെയും വർക്കിംഗ് ചെയർമാനായി കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ബാരിയും തിരഞ്ഞെടുത്തു. ജനുവരി 27 മുതൽ 31വരെ പുൽപ്പള്ളി പഴശ്ശിരാജ ആർട്സ് ആൻഡ്

Read More

തിരുനാളിന് കൊടിയേറി

മാനന്തവാടി : മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, നൊവേനയും സെമിത്തേരി സന്ദര്‍ശനവുമുണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് കണിയാരം കത്തീഡ്രൽ വികാരി റവ.ഫാദർ സോണി വാഴക്കാട്ട് കാര്‍മികനായി. നാളെ ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും റവ.ഫാ. ജെയ്സൺ കാഞ്ഞിരംപാറയിലും, തുടർന്ന് ലൂർദ് നഗറിലേക്ക് തിരുനാൾ പ്രദക്ഷിണവും സന്ദേശവും റവ.ഫാ. 

Read More

ജീവനക്കാരും അധ്യാപകരും നിലനിൽപ്പിനായി പണിമുടക്കുന്നു; സെറ്റോ

കൽപ്പറ്റ : ജീവനക്കാരും അധ്യാപകരും ജനുവരി 22-ന് പണിമുടക്കും. പണിമുടക്ക് നോട്ടീസ് എ.ഡി.എം ന് സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ നേതൃത്വത്തിൽ കൈമാറി. ജീവനക്കാരെയും അധ്യാപകരേയും സർക്കാർ പണിമുടക്കിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും, അവകാശ നിഷേധങ്ങൾക്കെതിരെ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ജീവനക്കാരെന്നും അദ്ദേഹം പറഞ്ഞു.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, ക്ഷാമബത്ത, ലീവ് സറണ്ടർ, പേറിവിഷൻ കുടിശ്ശികകൾ അനുവദിക്കുക തുടങ്ങി പതിനൊന്നോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് സെറ്റോയുടെ നേതൃത്തിൽ ജനുവരി 22 -ന് പണിമുടക്കുന്നത്. കഴിഞ്ഞ

Read More

‘സ്പെല്ലിങ്ങ് ബീ ‘ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം സംഘടിപ്പിച്ചു

നെല്ലൂർനാട് : വയനാട് ജില്ലയിലെ എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ ‘ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം നെല്ലൂർനാട് അംബേദ്കർ സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ്‌ എം രാജു അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബാലൻ വി,എ. എം.എം. ആർ. ജി.എച്ച്.എസ്.എസ്പ്രിൻസിപ്പൽ സ്വർഗിണി എ,ഹെഡ്മാസ്റ്റർ സതീശൻ എൻ, സ്കൂൾ സീനിയർ സുപ്രണ്ട് ടി.പി ശ്രീകല,ടി. ഡി. ഒ അയ്യപ്പൻ ബി

Read More

സംസ്ഥാന സ്കൂൾ കലോത്സവംഎം.ജി. എമ്മിന്മാനന്തവാടി നഗരസഭയുടെ ആദരം

മാനന്തവാടി : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോയിൻറ് നേടി കിരീടം ചൂടിയ മാനന്തവാടി എംജിഎം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനന്തവാടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകി സ്കൂളിൽ നിന്ന് വാദ്യമേളങ്ങളോടെ മാനന്തവാടി ഗാന്ധി പാർക്കിലേക്ക് വിദ്യാർത്ഥികളെയും അധ്യാപകരെയും ആനയിച്ചു ഗാന്ധി പാർക്കിൽ ചേർന്ന സ്വീകരണ പൊതുയോഗത്തിൽ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി സ്വീകരണ ചടങ്ങ്

Read More

വയനാട് വിത്തുത്സവം 2025 കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു

വയനാട് : ആദിവാസി വികസന പ്രവർത്തക സമിതി എം എസ് സ്വാമിനാഥൻ ഗവേഷണനിലയം കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി നൽകിവരുന്ന ആദിവാസി കർഷക കുടുംബത്തിനുള്ള കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനു അപേക്ഷ ക്ഷണിക്കുന്നു. കൃഷിയിടത്തിലെ കാർഷിക, വൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസി കർഷക കുടുംബത്തിനെയായിരിക്കും അവാർഡിനായി തിരഞ്ഞെടുക്കുക. മുൻ വർഷങ്ങളിൽ അവാർഡിന് അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല . അവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ്യരായവരുടെ കൃഷിയിടം സന്ദർശിച്ചു വിലയിരുത്തിയതിനുശേഷം മാത്രമേ അവാർഡിനായി പരിഗണിക്കൂ . അവാർഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. അവസാനതീയതി

Read More

ചന്ദനത്തോട് മൃഗവേട്ട നാലാം പ്രതിയും റിമാൻഡിൽ

പേരിയ : ചന്ദനത്തോട് വനഭാഗത്തുനിന്നും 2023 നവംബർ മാസം പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് വേട്ടയാടി കൊന്നു കാറിൽ കടത്തിക്കൊണ്ടു പോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറെയും സ്റ്റാഫിനെയും വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ആച്ചി എന്ന് വിളിപ്പേരുള്ള അബ്ദുൽ അസീസ് S/o അബ്ദുൽ റഹ്മാൻ പുതിയോട്ടിൽ പേര്യ എന്നയാൾ കോടതിയിൽ കീഴടങ്ങി. ഒരു വർഷത്തിലധികമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മൃഗവേട്ട നടത്തി പുള്ളിമാനിനെ വെടിവെച്ചുകൊന്ന് കടത്തിക്കൊണ്ടു പോകുവാൻ ഉപയോഗിച്ച

Read More

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം എഐവൈഎഫ് അതിജീവന മാര്‍ച്ച് നടത്തി

കൽപറ്റ : മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ പ്രത്യേക സഹായം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് അതിജീവന മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ 11 മണിക്ക് മേപ്പാടിയില്‍ നിന്ന് ദുരന്തത്തെ അതിജീവിച്ച ജിജേഷും പ്രദീപനും ജാഥാ ക്യാപ്റ്റല്‍ ടി ടി ജിസ്മോന് പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നാല് മണിയോടെ മാര്‍ച്ച് കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ എത്തി. തുടര്‍ന്ന് നടന്ന പോസ്റ്റ് ഓഫീസ് ധര്‍ണ സിനിമാ സംവിധായകന്‍ മനോജ് കാന

Read More

വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

മാനന്തവാടി : വയനാട് പയ്യമ്പള്ളിയിൽ വാഹനാപകടം യുവാവ് മരിച്ചു.പയ്യമ്പള്ളിയിലുണ്ടായ വാഹനാപകടത്തിലാണ് യുവാവ് മരിച്ചത്. ബൈക്കും ലോറിയും കൂട്ടിയിടിച്ച് പുതിയിടം അഭിലാഷാണ് (40) ആണ് മരിച്ചത്.അപകടം നടന്ന ഉടനെ വയനാട് മെഡിക്കൽ കോളേജിൽഎത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാത്രിയിലാണ് സംഭവം.

Read More

കേരള – കർണാടക അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

പുല്‍പ്പള്ളി : കേരള – കർണാടക അതിർത്തിയായ പുൽപ്പള്ളി പൊളന്ന കൊല്ലിവയലിനു സമീപം കാട്ടാന ആക്രമണത്തില്‍ കര്‍ണാടകസ്വദേശിയായ യുവാവ് മരിച്ചു. കുട്ട ചേരപ്പക്കവല മുള്ളന്‍കൊല്ലി ഇരുപ്പൂട് കാട്ടുനായ്ക്ക ഉന്നതിയിലെ രാജു-മഞ്ജു ദമ്പതികളുടെ മകന്‍ വിഷ്ണുവാണ്(22)മരിച്ചത്. ഇന്നു രാത്രി എട്ടരയോടെയാണ് സംഭവം. കൊല്ലിവയല്‍ ഉന്നതിയിലെ ബന്ധുവീട്ടില്‍ വന്ന വിഷ്ണു വനത്തിലൂടെ കര്‍ണാടകയിലേക്ക് മടങ്ങുന്നതിനിടെയാണ് ആനയുടെ മുന്നില്‍പ്പെട്ടത്. ആന തട്ടിയ വിഷ്ണുവിനു ഗുരുതര പരിക്കേറ്റു. പ്രദേശത്ത് രാത്രി പരിശോധന നടത്തുകയായിരുന്ന വനപാലകരാണ് വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്. വനം വകുപ്പിന്റെ

Read More

ജൻഡർ റിസോഴ്സ് സെന്റർ:തരുവണയിൽ പാരന്റ്റിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

തരുവണ : വയനാട് ജില്ലാ പഞ്ചായത്തും – കുടുംബശ്രീ മിഷനും നടത്തുന്ന ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി “രക്ഷിതാക്കൾക്കുള്ള അവബോധ പരിപാടി “തരുവണ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ്‌ കെ. സി. കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു.

Read More

മുഖച്ഛായ മാറിവെള്ളമുണ്ട പബ്ലിക്‌ ലൈബ്രറി; ഉദ്ഘാടനം 24 ന്

വെള്ളമുണ്ട :1936 ൽ സ്ഥാപിതമായ വെള്ളമുണ്ട പബ്ലിക്‌ ലൈബ്രറിയുടെ നവീകരണാർത്ഥം ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച 18 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയായി.2025 ജനുവരി 24 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിക്കും.ഉദ്ഘാടനപരിപാടികൾ വിജയിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി ഹാളിൽ ചേർന്ന സ്വാഗതസംഘ യോഗം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത് ചെയർമാനായികൊണ്ടുള്ള 51

Read More

വയനാട് പുനരധിവാസം:എല്‍സ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായി

കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടൗണ്‍ഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗവും ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും

Read More

വന്യമൃഗശല്യം.: കോൺഗ്രസ് പ്രവർത്തകർ ഡി.എഫ്.ഒ.യെ ഉപരോധിച്ചു

കൽപ്പറ്റ : കൽപ്പറ്റ നഗരസഭാ പരിധിയിൽ വർദ്ധിച്ചു വരുന്ന വന്യ മൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സൗത്ത് വയനാട് ഡി.എഫ്.ഒ.യെ ഉപരോധിച്ചു. നാല് ആവശ്യങ്ങളിൽ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്. നഗരസഭാ പരിധിയിലെ ചുഴലിയിലും പെരുന്തട്ടയിലും കടുവയും പുലിയും വിഹരിക്കുകയാണന്നും വളർത്തുമൃഗങ്ങളെ പിടികൂടുകയാണന്നും മനുഷ്യ ജീവന് ഭീഷണിയാണന്നും ആരോപിച്ചാണ് കോൺഗ്രസ് ഡി.എഫ് ഒയെ ഉപരോധിച്ചത്. കൽപ്പറ്റ നഗരസഭയിലെ കോൺഗ്രസ്‌ കൗൺസിലർ മാരും സമരത്തിൽ പങ്കെടുത്തു. പുതിയ കൂട് സ്ഥാപിക്കുന്നതുൾപ്പടെ നാല്ആവശ്യങ്ങളിൽ തീരുമാനയതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.വനം

Read More

പൊഴുതന വാഹനാപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ ചികിൽസയിലിരിക്കെ മരിച്ചു

വടകര : കണ്ണൂക്കര സ്വദേശി റിയാസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് റിയാസിന്റെ കുടുംബം സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. പൊഴുതന ആറാം മൈലിലായിരുന്നു അപകടമുണ്ടായത്. കുടുംബത്തിലെ മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്.

Read More

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

കൽപ്പറ്റ : പാല സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സുസ്ഥിരമായ പ്രകൃതിയും ആരോഗ്യമുള്ള ജനതയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന അഖില കേരള സൈക്കിൾ പര്യടനത്തിന് വയനാട് കാലക്ടറേറ്റ് അങ്കണത്തിൽ സ്വീകരണം നൽകി.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ടീ ക്യാപ്റ്റന് ഉപഹാരം കൈമാറി.ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഉഷ തമ്പി, സീത വിജയൻ,യാത്ര അംഗങ്ങളായ ഡോ. ആന്റോ

Read More

സന്തോഷ് ട്രോഫി താരത്തിന് ആദരവ് നൽകി

പനമരം : ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലമിന് പനമരം കുട്ടി പോലീസ് സ്നേഹോപഹാരം നൽകി ആദരിച്ചു. സ്നേഹോപഹാരം ജില്ലാ പഞ്ചായത് ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രിൻസിപ്പാൾ രമേഷ് കുമാർ കെ ,പിടി എ പ്രസിഡണ്ട് മുനീർ സി കെ,സീനിയർ അസിസ്റ്റൻ്റ് ബെറ്റി, സിനി കെയു നവാസ് ടി , രേഖ കെ എന്നിവർ പങ്കെടുത്തു.

Read More

റിസോർട്ടിന് പുറത്ത് രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ : റിസോർട്ടിന് പുറത്ത് രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് ഓൾഡ് വൈത്തിരിയിൽ പുരുഷനെയും സ്ത്രീയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.സ്വകാര്യ റിസോർട്ടിൻ്റെ പുറത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ്ഇരുവരെയും കണ്ടെത്തിയത്. കോഴിക്കോട് സ്വദേശികളായ പ്രമോദ് (54) , ബിൻസി (34) എന്നിവരാണ് മരിച്ചത്ഇന്നലെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്

Read More

സർവ്വജനയിൽ പാസ്‌വേർഡ് ക്യാമ്പ് ശ്രദ്ധേയമായി

ബത്തേരി : സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ഭരണകൂടം സുൽത്താൻ ബത്തേരി ഗവൺമെൻറ് സർവ്വജന ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പാസ്‌വേർഡ് ക്യാമ്പ് വിജയകരമായി സമാപിച്ചു. നഗരസഭാ ചെയർമാൻ ടി കെ രമേശ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളുടെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന മോട്ടിവേഷൻ, ഗോൾ സെറ്റിംഗ്, കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ ഷാനവാസ് എ കെ, ജെറീഷ് കെ എച്ച് എന്നിവർ ക്ലാസുകൾ നയിച്ചു. ഈ വിഷയങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ അറിവും അനുഭവവും വിദ്യാർത്ഥികൾക്ക് പുതിയ

Read More

സർവ്വജനയിൽ പാസ്‌വേർഡ് ക്യാമ്പ് ശ്രദ്ധേയമായി

ബത്തേരി : സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ഭരണകൂടം സുൽത്താൻ ബത്തേരി ഗവൺമെൻറ് സർവ്വജന ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പാസ്‌വേർഡ് ക്യാമ്പ് വിജയകരമായി സമാപിച്ചു. നഗരസഭാ ചെയർമാൻ ടി കെ രമേശ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളുടെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന മോട്ടിവേഷൻ, ഗോൾ സെറ്റിംഗ്, കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ ഷാനവാസ് എ കെ, ജെറീഷ് കെ എച്ച് എന്നിവർ ക്ലാസുകൾ നയിച്ചു. ഈ വിഷയങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ അറിവും അനുഭവവും വിദ്യാർത്ഥികൾക്ക് പുതിയ

Read More

സർവജനയുടെ മിന്നും പ്രകടനം; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൈമിന് എ ഗ്രേഡ്

ബത്തേരി : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സർവജന ഹയർ സെക്കണ്ടറി സ്കൂളിന്റെ മൈം ടീം ഉജ്ജ്വല വിജയം നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മത്സരിച്ച ടീം എ ഗ്രേഡ് കരസ്ഥമാക്കി.കായംകുളം കൊച്ചുണ്ണിയുടെ കഥ അവതരിപ്പിച്ച മൈം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരദ്വാജ്, എൽദോ ആൽവിൻ ജോഷി , ഡെല്ല ബെന്നി, ആദിത്യൻ, ജെനിഫർ, അഭിഷേക്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. കാണികളുടെ പ്രശംസ നേടിയ ഈ പ്രകടനം ടീമിന്റെ കഠിനാധ്വാനത്തിന്റെയും

Read More

പാസ് വേർഡ് ശില്പശാല സംഘടിപ്പിച്ചു

മീനങ്ങാടി : സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ആഭിഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പാസ് വേർഡ് ക്യാമ്പിൻ്റെ ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അസിസ്റ്റൻ്റ് കലക്ടർ എസ്. ഗൗതം രാജ് ഐ.എ എസ് നിർവ്വഹിച്ചു. ഹൈസ്കൂൾ- ഹയർ സെക്കണ്ടറിതലങ്ങളിൽ ലഭിക്കുന്ന ശരിയായ മാർഗനിർദേശം വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നതിൽ സുപ്രധാന വഴിത്തിരിവായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എസ് . ഹാജിസ് അധ്യക്ഷത വഹിച്ചു.ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, ന്യുനപക്ഷ യുവജനപരിശീലന കേന്ദ്രം

Read More

പള്ളിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടക്കുന്നുവെന്ന് മാനന്തവാടി അമലോദ്ഭവ മാതാ ദേവാലയ അധികൃതർ

മാനന്തവാടി : മലയോര ഹൈവേ വികസനത്തിന് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ പള്ളിയെ മോശമായി ചിത്രീകരിക്കുന്നതിനായുള്ള ഗൂഡാലോചനയുടെ ഭാഗം. മാനന്തവാടി അമലോത്ഭവ മാതാ വികാരി വില്യം രാജൻ.നഗരസഭ അധികൃതർ പള്ളി കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ പ്രശ്നത്തിന് പരിഹാരമായിമാസങ്ങൾക്ക് മുമ്പ് നിയോജക മണ്ഡലം എം എൽ എ കൂടിയായ മന്ത്രി ഒ ആർ കേളുവുമായി ചർച്ച നടത്തുകയും സ്ഥലം വിട്ട് നൽകുന്നതിനുള്ള പാരിഷ് കൗൺസിലിൻ്റെ സമ്മതം അറിയിക്കുകയും, ചെയ്തിരുന്നു. വിട്ട് നൽകാൻ തയ്യാറായ ഭൂമി കരാറുകാർക്ക്

Read More

സാംസ്‌കാരിക സമ്മേളനവും അനുമോദനസദസ്സും സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ : ഉമ്മുൽ ഖുറ അക്കാദമിയിൽസാംസ്‌കാരിക സമ്മേളനവും അനുമോദനസദസ്സും സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റും നടന്നു.മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം,മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

Read More

തായമ്പകയിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് എച്ച്. എസ്. എസ് കല്ലോടി

കൽപ്പറ്റ : സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തായമ്പകയിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കല്ലോടി. നിവേദ്യ ഇ. വി, ഹരിജിത്ത് എം.എസ് അദ്വൈത് എം.എസ് എൽവിസ് ജോസ്, സിദ്ധാർത്ഥ് എസ്. സന്തോഷ്, അഭിനവ കൃഷ്ണയും ചേർന്നാണ് തായമ്പക അവതരിപ്പിച്ച് ഗ്രേഡ് നേടിയത്. കുളത്താട , കൃഷ്ണപുരം ഹരീഷ് പി.വി യാണ് തായമ്പകയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.

Read More

‘വിജ്ഞാൻ ജ്യോതി’ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട : വയനാട് ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി ഹയർ സെക്കന്ററി പരീക്ഷകളുടെ മുന്നോടിയായുള്ള ‘വിജ്ഞാൻ ജ്യോതി’ ‘ഗോത്ര ദീപ്തി’അധിക പഠന ക്യാമ്പുകളുടെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം വെള്ളമുണ്ട ഗവ.ഹയർസെക്കന്ററി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ടി. വി എൽദോസ് അധ്യക്ഷത വഹിച്ചു.മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ

Read More

കേരള ഗ്രാമീൺ ബാങ്ക് വാകേരി ശാഖയുടെ നവീകരിച്ച ബ്രാഞ്ച് പ്രവർത്തനം തുടങ്ങി

വാകേരി : കേരള ഗ്രാമീൺ ബാങ്ക് ശാഖയുടെ നവീകരിച്ച ബ്രാഞ്ചിൻ്റെ പ്രവർത്തനം വാകേരി കമലം കോംപ്ലക്സിൽ ആരംഭിച്ചു.നവീകരിച്ച ശാഖയുടെ ഉദ്ഘാടനം പൂതടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി പ്രകാശൻ നിർവ്വഹിച്ചു. ഗ്രാമീൺ ബാങ്ക് റീജിണൽ മാനേജർ ടി വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രാഞ്ച് മാനേജർ ശ്രീ ജിജു ചാക്കോ സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രഭാകരൻ, പനമരം ബ്ലോക്ക് മെമ്പർ ബാലകൃഷ്ണൻ, സി.ഡി.എസ് ചെയർ പേഴ്സൺ ഇന്ദിര, വാർഡ് മെമ്പർമാരായ സണ്ണി,

Read More