കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യം;പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം : കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായുള്ള കെഎസ്ആര്‍ടിസി ബസ് യാത്ര സൗജന്യമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.സംസ്ഥാനത്തെ ഏത് ആശുപത്രിയില്‍ ചികിത്സതേടുന്ന കാന്‍സര്‍ രോഗികള്‍ക്കും ആനുകൂല്യം ലഭിക്കും.സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. റേഡിയേഷന്‍,കീമോ ചികിത്സയ്ക്കായി ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍,കൊച്ചി കാന്‍സര്‍ സെന്റര്‍,സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗകര്യം ലഭിക്കും.യാത്ര തുടങ്ങുന്ന ഇടം മുതല്‍ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍

Read More

അഭിമാന നിമിഷം,ചടങ്ങിൽ നിൽക്കുന്നത് വൈകാരിക ഭാരത്തോടെ:മോഹൻലാൽ

തിരുവനന്തപുരം : ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ്.ഇന്ത്യൻ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ,അതിന്റെ സന്തോഷം പങ്കുവെക്കാനായി സ്വന്തം നാട്ടിലെത്തിയപ്പോൾ,കേരള സർക്കാർ നൽകുന്ന ഈ ആദരം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു.’ഇത് ഞാൻ ജനിച്ചുവളർന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്.എന്റെ അമ്മയും അച്ഛനും ജ്യേഷ്ഠനും ജീവിച്ച ഇടമാണ്.ജീവിതത്തിന്റെ സങ്കീർണതകളൊന്നുമറിയാതെ അവർക്കൊപ്പം ഞാൻ കഴിഞ്ഞ നാടാണ്.ഇവിടത്തെ കാറ്റും മരങ്ങളും വഴികളും പഴയ പലകെട്ടിടങ്ങളും എന്റെ ഓർമകളുടെയും ആത്മാവിന്റെയും

Read More

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ

തിരുവനന്തപുരം : എയ്‌ഡഡ് സ്കൂ‌ളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെൻ്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ.അനാവശ്യ സമരങ്ങളിൽ നിന്ന് മാനേജ്മെൻ്റുകൾ പിന്മാറണം.വർഷങ്ങളോളം നടപടികൾ സ്വീകരിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകൾ മറച്ചുവെക്കാൻ.വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപോവില്ലെന്നും സർക്കാർ നടപടി ചട്ടങ്ങൾ പാലിച്ചെന്നും മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു.എയിഡഡ് സ്കൂകൂളുകളിൽ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്.സർക്കാർ ആ നിയമനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്.അതിനാൽ,നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടത് മാനേജ്‌മെൻറുകൾ തന്നെയാണ്.സർക്കാരിന്റെ മേൽ പഴിചാരി രക്ഷപ്പെടാൻ

Read More

ഒക്ടോബർ മൂന്നിന് ഭാരത ബന്ദ്;കേരളത്തില്‍ ഹര്‍ത്താലായി മാറുമോ?

തിരുവനന്തപുരം : വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത ബന്ദിന് ആഹ്വാനം ചെയ്‌ത്‌ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്.ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ബന്ദ്.ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ള കടകൾ, ഓഫീസുകൾ,വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ അടച്ചിടണമെന്ന് ബോർഡ് ഭാരവാഹികളുടെ സേവ് വഖഫ്,സേവ് കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വഖഫ് (ഭേദഗതി) ബിൽ 2025 നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധത്തിൻ്റെ

Read More

സെപ്‌തംബർ 30 മുതല്‍ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച്‌ മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും

തിരുവനന്തപുരം : സെപ്‌തംബർ 30 – ദുർഗാഷ്‌ടമി,ഒക്‌ടോബ‌ർ ഒന്ന് – മഹാനവമി,ഒക്‌ടോബർ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍.അതിനാല്‍,ഈ ആഴ്‌ച ബാങ്ക് സംബന്ധമായ ആവശ്യങ്ങളുള്ളവർ ജാഗ്രത പാലിക്കണം.അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുക.ഇതില്‍ പലതും ദേശീയ അവധി ആയതിനാല്‍ യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം.എടിഎമ്മില്‍ പണം തീരാൻ സാദ്ധ്യതയുള്ളതിനാല്‍ കയ്യില്‍ ആവശ്യത്തിന് പണം കരുതുക.അടുപ്പിച്ചുള്ള അവധിയായതിനാല്‍ എടിഎമ്മില്‍ സമയത്തിന് പണം നിറയ്‌ക്കണമെന്നില്ല. നേരത്തേ സംസ്ഥാനത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ,അർദ്ധസർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍

Read More

തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് മാറ്റിവച്ചു,പുതിയ തീയതി ഒക്ടോബര്‍ 4

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്ബർ നറുക്കെടുപ്പ് മാറ്റിവച്ചു.പകരം ബമ്ബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു താരുമാനം.

Read More

സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വ്യാപിക്കുന്നു, ഇരകളാകുന്നത് ചെറുപ്പക്കാര്‍; നിരീക്ഷണം ശക്തമാക്കും, ബാങ്കുകളുമായി കൈകോര്‍ക്കാന്‍ പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസും ബാങ്കുകളും കൈകോര്‍ക്കുന്നു. സംശയാസ്പദമായ അക്കൗണ്ടുകള്‍,എടിഎം പിന്‍വലിക്കലുകള്‍,ചെക്ക് ഇടപാടുകള്‍,വ്യാജ ഡിജിറ്റല്‍ അറസ്റ്റില്‍ ഉള്‍പ്പെട്ട് വലിയ തുകകള്‍ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറല്‍ തുടങ്ങിയവ കര്‍ശനമായി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പൊലീസും ബാങ്കുകളും പരസ്പരം സഹകരിക്കുന്നത്.പൊലീസ് സഹായത്തോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി എടിഎം കൗണ്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കും.ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.സെക്യൂരിറ്റി /അലര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും 27

Read More

പുനർ വിവാഹിതരുടെ കുട്ടികൾക്കായി സുരക്ഷാമിത്ര പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : പുനർവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികൾക്കായി സ്‌കൂളുകളിൽ സംരക്ഷണം ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പുനർവിവാഹിതരായ മാതാപിതാക്കളുള്ള വീടുകളിൽ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണയും കരുതലും ലഭിക്കാത്ത സാഹചര്യങ്ങളുണ്ട്.ഇത്തരം അവഗണനകൾ കുട്ടികളുടെ പഠനത്തിനെയും മാനസികവളർച്ചയെയും ബാധിക്കുന്നത് ഒഴിവാക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നത്. അതോടൊപ്പം ഇത്തരം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും തടയാനും സംരക്ഷണം ഒരുക്കാനും സുരക്ഷാമിത്രയിലൂടെ സാധ്യമാക്കും. സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി മാതാപിതാക്കൾ പുനർ വിവാഹിതരായ കുട്ടികളുടെ പട്ടിക സ്കൂളുകളിൽ തയാറാക്കും.ഈ വിദ്യാർത്ഥികളുടെ വീടുകൾ മാസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ സന്ദർശിച്ച്

Read More

കാടിറങ്ങി,മൂർഖൻ മുതൽ ശംഖുവരയൻ വരെ 4 വർഷത്തിനിടെ ജനവാസ മേഖലയിൽ നിന്നു പിടിച്ചത് 50,000 പാമ്പുകളെ

തിരുവനന്തപുരം : നാല് വർഷത്തിനിടെ സംസ്ഥാനത്തെ ജനവാസ മേഖലയിൽ നിന്നു 50,000 പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടെന്നു വനം വകുപ്പിന്റെ പ്രവർത്തന റിപ്പോർട്ട്. സർപ്പ വളണ്ടിയർമാരാണ് പാമ്പുകളെ പിടികൂടി വനത്തിൽ തുറന്നുവിട്ടത്.മൂർഖൻ,രാജവെമ്പാല,ശംഖുവരയൻ, പെരുമ്പാമ്പ് എന്നിവയാണ് കാടിറങ്ങിയവയിൽ ഏറെയും.2019ൽ പാമ്പുകടിയേറ്റ് 123 പേർ സംസ്ഥാനത്തു മരിച്ചു. 2024ൽ അത് 30 മരണങ്ങളാക്കി ചുരുക്കുനായെന്നും വനം വകുപ്പ് അവകാശപ്പെട്ടു.പാമ്പിനെ പിടിക്കാൻ മാർ​ഗ രേഖയും പരിശീലനവും ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും റിപ്പോർട്ടിലുണ്ട്. നാല് വർഷത്തിനിടെ കൃഷി നാശമുണ്ടാക്കിയ 5,000

Read More

ഓപ്പറേഷൻ നൂംകൂർ;പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുക ളിലടക്കം റെയ്ഡുമായി കസ്റ്റംസ്

തിരുവനന്തപുരം : പൃഥ്വിരാജിന്റെയും ദുൽഖറിന്റെ യും വീടുകളിലടക്കം 30 ഇടങ്ങളിൽ പരി ശോധനയുമായി കസ്റ്റംസ്. ഓപ്പറേഷൻ നും കൂർ എന്നു പേരിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി ഇന്ന് നടത്തുന്ന റെ യ്ഡിൽ കേരളത്തിൽ തിരുവനന്തപുരം,കൊച്ചി, കോട്ടയം,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ പരിശോധന നടക്കുന്നുണ്ട്.വില കൂടിയ ആഢംബര വാഹനങ്ങൾ ഭൂട്ടാ നിൽ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെ ട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധന യാണ് ഓപ്പറേഷൻ നുംകൂർ.ഇത്തരത്തിൽ വാഹനങ്ങൾ കൈപറ്റിയ ഉപഭോക്താക്ക ളെ തേടിയാണ് ഇന്ന് പരിശോധന നടത്തുന്നത്.നുംകൂർ എന്നാൽ ഭൂട്ടാനി

Read More

ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയ്ക്ക് സൂതികാമിത്രം പരിശീലന കോഴ്‌സുമായി ആയുഷ് വകുപ്പ്

തിരുവനന്തപുരം : വനിതകള്‍ക്ക് ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിന് സൂതികാമിത്രം കോഴ്‌സ് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക സഹകരണത്തോടെ നാഷണല്‍ ആയുഷ് മിഷനാണ് കോഴ്‌സ് നടത്തുന്നത്.അമ്മയേയും കുഞ്ഞിനേയും ശാസ്ത്രീയമായി പരിചരിക്കുന്നതിനും അവരുടെ സേവനം സംസ്ഥാനത്ത് എല്ലായിടങ്ങളിലും ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണിത്.നാഷണല്‍ ആയുഷ് മിഷന്റെ മേല്‍നോട്ടത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ട്രെയിനിംഗ് ഇന്‍ ആയുഷ് വഴിയാണ് പരിശീലനം

Read More

മിൽമയുടെ പാലുൽപ്പന്നങ്ങളുടെ വില കുറയും

തിരുവനന്തപുരം : മില്‍മയുടെ പാലുൽപ്പന്നങ്ങളുടെ വില കുറയും.നെയ്യ്,വെണ്ണ,പനീര്‍,ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് ഇന്ന് മുതല്‍ കുറയുക.നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയുന്നതോടെ.നിലവിലെ 720 രൂപയില്‍ നിന്ന് വില 675 ആകും.370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 രൂപയ്ക്ക് ലഭിക്കും. മില്‍മ വാനില ഐസ്‌ക്രീമിന് 220 രൂപയായിരുന്നു. ഇത് 196 രൂപയായി

Read More

‘വിഷൻ 2031’ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

തിരുവനന്തപുരം : വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളും ഭാവി വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 33 സെമിനാറുകൾ സംഘടിപ്പിക്കും കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്ന ‘വിഷൻ 2031’ സെമിനാറുകളുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.സെക്രട്ടേറിയറ്റ് ക്യാബിനറ്റ് റൂമിൽ വകുപ്പ് മന്ത്രിമാരുടേയും ചിഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്.കേരളത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ സ്വരൂപിക്കുക,രൂപരേഖ തയ്യാറാക്കുക തുടങ്ങിയവയാണ് ‘വിഷൻ 2031’ സെമിനാറുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികം 2031-ൽ ആഘോഷിക്കുമ്പോൾ

Read More

വനിതാഫെഡിന്റെ ‘സൂതികാമിത്രം’ പദ്ധതിക്ക് തുടക്കം;ഇനി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആയുർവേദ പരിചരണം

തിരുവനന്തപുരം : ഗർഭിണികൾക്കും പ്രസവാനന്തരം അമ്മമാർക്കും ആയുർവേദ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിനായി വനിതാ സഹകരണ സംഘങ്ങളുടെ സംസ്ഥാന ഫെഡറേഷനായ വനിതാഫെഡ് ‘സൂതികാമിത്രം’ പദ്ധതി ആരംഭിക്കുന്നു.സഹകരണ,ആയുഷ് വകുപ്പുകളുടേയും നാഷണൽ ആയുഷ് മിഷന്റെയും പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതി സെപ്റ്റംബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.പരമ്പരാഗത ശുശ്രൂഷാ രീതികളെ പുനരുജ്ജീവിപ്പിക്കുകയും വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയുമാണ് ലക്ഷ്യം. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഉയർന്ന നിലവാരമുള്ള ആയുർവേദ പരിചരണം നൽകാൻ വനിതകളെ പരീശീലിപ്പിക്കും.ഇതിനായി പ്ലസ്ടു യോഗ്യതയുള്ള 20

Read More

പൊതുരേഖാ സംരക്ഷണത്തിൽ കേരളം പുതിയ ചരിത്രം കുറിക്കുന്നു

തിരുവനന്തപുരം : കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായകമായ ഒരു ചുവടുവെപ്പായി,2023-ലെ കേരള പൊതുരേഖാ ബിൽ നിയമസഭയിൽ സമർപ്പിച്ചു.പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു നൂറ്റാണ്ടിലധികം മുൻപ് വകുപ്പ് രൂപീകരിച്ച സംസ്ഥാനത്ത്,ആദ്യമായാണ് രേഖകൾ സംരക്ഷിക്കാൻ ഒരു നിയമം വരുന്നത്. പുരാവസ്തു-പുരാരേഖാ-മ്യൂസിയം-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ടോടുകൂടി ബിൽ സഭയിൽ സമർപ്പിച്ചത്.2023 സെപ്റ്റംബർ 7-ന് അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ ബിൽ,2024 ജൂലൈ 11-നാണ് സഭയിൽ ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയച്ചു.സംസ്ഥാനത്തിനകത്തും പുറത്തും

Read More

ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ:മാധ്യമപ്രവർത്തകർക്ക് എ.ഐ ശിൽപ്പശാല

തിരുവനന്തപുരം : മാധ്യമങ്ങൾ നേരിന് മാധ്യമങ്ങൾ സമാധാനത്തിന്’ എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള – 2025 തിരുവനന്തപുരം ടാഗോർ തീയറ്റർ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, മാനവീയം വീഥി എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്നു.ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്,കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരുടെ സഹകരണത്തോടെയാണ് ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.ഫെസ്റ്റിവലിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്ന 50 മാധ്യമ പ്രവർത്തകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സെപ്തംബർ 30, ഒക്ടോബർ 1 തീയതികളിൽ ശിൽപ്പശാല

Read More

നോർക്ക ബിസിനസ് ലീഡർഷിപ്പ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം : സംസ്ഥാന നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫെഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് 2025-ന്റെ ഔദ്യോഗിക വെബ്‌സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്.ഹരികിഷോർ,ലോക കേരളസഭ ഡയറക്ടർ ആസിഫ് കെ യൂസഫ് എന്നിവർ സന്നിഹിതരായി. സെപ്റ്റംബർ 27-ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ലീഡർഷിപ്പ് മീറ്റിൽ ആരോഗ്യപരിചരണം, ഭാവിയിലെ സാങ്കേതിക വിദ്യകൾ,സുസ്ഥിരത, വിദ്യാഭ്യാസം,സാമൂഹിക ഉന്നമനം എന്നീ അഞ്ച് പ്രധാന മേഖലകളിലായി കേരളത്തിന്റെ

Read More

ഓണസദ്യയൊരുക്കി കുടുംബശ്രീ നേടിയത് 3,86,960 രൂപയുടെ വിറ്റുവരവ്  

തിരുവനന്തപുരം : തിരുവോണദിനത്തില്‍ 3195 ഓണസദ്യയൊരുക്കി വിപണി നടത്തി കുടുംബശ്രീ നേടിയത് 3,86,960 രൂപയുടെ വിറ്റുവരവ്. ജില്ലയില്‍ ഇതാദ്യമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓണസദ്യ തയ്യാറാക്കി വിതരണം ചെയ്ത് വിജയം കൈവരിച്ചത്. പരാതികളൊന്നുമില്ലാതെ മികച്ച ഗുണമേന്മയില്‍ അല്‍പം പോലും വിട്ടുവീഴ്ച ചെയ്യാതെ കൃത്യസമയത്ത് വീടുകളില്‍ സദ്യയെത്തിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ് ഉപഭോക്താക്കള്‍. സദ്യയുടെ രുചിയിലും സര്‍വീസിലും എല്ലാവര്‍ക്കും ഒരേ അഭിപ്രായം. 18 വിഭവങ്ങളടങ്ങിയ 200 രൂപയുടെ സദ്യയ്ക്കായിരുന്നു ആവശ്യക്കാരേറെയും. രണ്ടു തരം പായസം, കാളന്‍, ഓലന്‍, അവിയല്‍, തോരന്‍,

Read More

വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃക:മന്ത്രി ഡോ ആർ ബിന്ദു രാജ്യത്തെ ആദ്യ സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേറ്റു

തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.കമ്മീഷൻ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ വയോജനങ്ങളെ സംരക്ഷിക്കുക എന്ന സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം ഉറപ്പാകുകയാണ്.സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേൽക്കൽ ചടങ്ങ് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിൽ വയോജനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണം.2030 ആവുമ്പോഴേക്കും കേരളത്തിലെ മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരായിരിക്കും. വയോജനങ്ങളുടെ ക്ഷേമവും അവകാശവുമായി

Read More

‘വിരട്ടലുമായി ഇങ്ങോട്ടു വരേണ്ട’ , രാജീവ് ചന്ദ്രശേഖറിന് കേരളത്തെപ്പറ്റി അറിയില്ല : മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : വിരട്ടലുമായി ഇങ്ങോട്ടു വരേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പരിപാടിയല്ല.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അവര്‍ നിശ്ചയിച്ചതാണ് ആഗോള അയ്യപ്പ സംഗമം നടത്താമെന്നത്.ഇതിനെ രാഷ്ട്രീയമായി കാണേണ്ടതല്ല.ആരാധനയുടെ ഭാഗമായി കാണേണ്ടതാണ്.സര്‍ക്കാരിന്റെ പരിപാടിയല്ല.ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണത്.ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യാറുണ്ട്.അതല്ലാതെ മറ്റൊരു കാര്യവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല എന്നത് നാടിന് മാത്രമല്ല,രാജ്യത്തിന് തന്നെ മാതൃകയായ ആരാധനാസ്ഥലമാണ്.ജാതിമതഭേദ ചിന്തകള്‍ക്കതീതമായിട്ടുള്ള സ്ഥലമാണ്.എല്ലാ മതസ്ഥര്‍ക്കും

Read More

‘മകനെ പച്ചയ്ക്ക് തിന്നിട്ട് ഏത് കോടതിയാണ് വെറുതെ വിട്ടത്?എന്നേം കൂടി കൊന്നുകളായത്തതെന്താണ് ?’

തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടെന്ന ഹൈക്കോടതി വിധി വന്നതില്‍ രൂക്ഷമായി പ്രതികരിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതി.ഒരു മകനെ 4000 രൂപയ്ക്ക് പച്ചയ്ക്ക് തിന്നിട്ട് ഏത് കോടതിയാണ് വെറുതെ വിട്ടതെന്ന് പ്രഭാവതി മാധ്യമങ്ങളോട് ചോദിച്ചു. ഏത് കോടതിയാണ് വെറുതെ വിട്ടത്.എന്നേം കൂടി കൊന്നുകളായത്തതെന്താണ് ഈ കോടതി.അടുത്തത് ആരെ കൊല്ലാനാണ് ഇവന്‍മാരെ വെറുതെ വിട്ടത്.ഇതിന് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് അറിയില്ല.ഇനി ആരെ തേടിപ്പോകാന്‍? ഇനി ഒരു നിവൃത്തിയും ഇല്ല.ഇപ്പോള്‍ ഏത് മന്ത്രം കാണിച്ചെന്ന് എനിക്കറിയില്ല.നീതി

Read More

മലയോര കര്‍ഷകര്‍ക്ക് ആശ്വാസം;ഭൂ പതിവ് ചട്ട ഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : ഭൂ പതിവ് നിയമഭേദഗതി ചട്ടത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇനി ഇത് സബ്ജക്ട് കമ്മിറ്റിക്ക് വിടും.മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്.2021 ലെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് നടപ്പാക്കിയത് എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വിശദമായി ചര്‍ച്ച ചെയ്തു.നിയമജ്ഞര്‍ അടക്കം എല്ലാ വിഭാഗവുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതി തയ്യാറാക്കിയത്.നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി ഇതുവരെയുണ്ടായ വ്യതിചലനങ്ങള്‍ ക്രമീകരിക്കുന്നതോടൊപ്പം,ഭൂമിയുടെ ജീവനോപാധി

Read More

എത്രകാലം പിടിച്ചു നില്‍ക്കും?രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരരുത്;ആക്ഷേപങ്ങള്‍ ഗൗരവമേറിയതെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആക്ഷേപങ്ങള്‍ വളരെ ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇത്തരമൊരാള്‍ എംഎല്‍എ സ്ഥാനത്ത് തുടരരുത്.ഇത് പൊതു സമൂഹം തന്നെ നിലപാട് എടുത്തിട്ടുള്ള കാര്യമാണ്. എന്നാല്‍ അങ്ങനെയൊരു നിലപാടല്ല വന്നിടത്തോളം കാണാനായിട്ടുള്ളത്.എത്രകാലം പിടിച്ചു നില്‍ക്കുമെന്ന് തനിക്കറിയില്ല.മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തില്‍ വലിയ പ്രതികരണങ്ങളാണ് ഈ വിഷയത്തില്‍ ഉണ്ടായത്.ഒന്നിലേറെ സംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ടുകള്‍ വന്നു.ഒരു സംഭാഷണത്തില്‍ ഗര്‍ഭം അലസിപ്പിക്കുക എന്നതു മാത്രമല്ല,അലസിയില്ലെങ്കില്‍ ഗര്‍ഭം ധരിച്ച സ്ത്രീയെ കൊല്ലാന്‍ തന്നെ അധികം സമയം വേണ്ടെന്ന് പറയുന്ന അവസ്ഥ മാധ്യമങ്ങള്‍ തന്നെ

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : 19 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.ഇടുക്കി മുതൽ കാസർഗോഡ് വരെ ഒൻപത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്.ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി വ്യക്തമാക്കി.ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതി നാൽ കേരളകർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക് ഏർപ്പെടുത്തി.താമരശേരി ചുരം റോഡിലേക്ക് വീണ മണ്ണും കല്ലും പൂർണമായി നീക്കി ഇന്ന്

Read More

നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകം

തിരുനന്തപുരം : നെഹ്രു ട്രോഫി വള്ളംകളി ദിനമായ ഓഗസ്റ്റ് 30ന് ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.ചേര്‍ത്തല,അമ്പലപ്പുഴ,കുട്ടനാട്,കാര്‍ത്തികപ്പള്ളി,ചെങ്ങന്നൂര്‍,മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും. നെഹ്രു ട്രോഫി വള്ളംകളി ദിവസം (ഓഗസ്റ്റ് 30) പ്രഖ്യാപിച്ച അവധിയില്‍ നിന്നു മാവേലിക്കര താലൂക്കിനെ മാത്രം ഒഴിവാക്കിയ ആലപ്പുഴ ജില്ല കലക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.മാവേലിക്കര എംഎല്‍എ എംഎസ്.അരുണ്‍കുമാറാണ്

Read More

അമീബിക്ക് മസ്തിഷ്ക ജ്വരം;പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ആരോഗ്യവകുപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ്,പൊതുവിദ്യാഭ്യാസ വകുപ്പ്,ഹരിതകേരളം മിഷൻ തുടങ്ങിയവര്‍ ഉൾപ്പെടുന്നതാണ് ഈ പരിപാടി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് “ജലമാണ് ജീവൻ’ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഇതിനോടനുബന്ധിച്ച് ആഗസ്റ്റ് 30,31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും

Read More

14 ഇനങ്ങള്‍; സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍:14 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ്‌ നൽകുക

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും.എ എ വൈ റേഷൻ കാർഡ് (മഞ്ഞ കാർഡ്) ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക.സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു.14 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ്‌ നൽകുക.5,92,657 മഞ്ഞക്കാർഡുകാർക്ക്‌ റേഷൻകട വഴിയാകും കിറ്റ്‌ വിതരണം. ക്ഷേമസ്ഥാപനത്തിലെ നാല്‌ അന്തേവാസികൾക്ക്‌ ഒരു കിറ്റ്‌ എന്ന നിലയിലാണ്‌ നൽകുക.ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും.സെപ്‌തംബർ നാലുവരെ കിറ്റ്‌ വാങ്ങാവുന്നതാണെന്ന്

Read More

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്.കോഴിക്കോട്,വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയ/ഇടത്തരം മഴയ്ക്കും ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ

Read More

ത്രില്ലടിപ്പിച്ച് കൊച്ചി;കെസിഎല്ലില്‍ കൊല്ലത്തിനെതിരെ ബ്ലൂടൈഗേഴ്‌സിന് ഉജ്ജ്വല വിജയം

തിരുവനന്തപുരം : കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 237 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയെ അവസാന പന്തില്‍ മൊഹമ്മദ് ആഷിഖ് നേടിയ സിക്‌സറാണ് വിജയത്തിലെത്തിച്ചത്. സെഞ്ച്വറി നേടിയ സഞ്ജു സാംസനാണ് കളിയിലെ താരം.ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്.ആവേശം എല്ലാ അതിരുകളും ഭേദിച്ചൊരു പോരാട്ടം.അതിനായിരുന്നു ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.അടിച്ചും തിരിച്ചടിച്ചും കൊല്ലവും കൊച്ചിയും അവസാന പന്ത്

Read More

അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മത്സരം കാണാന്‍ സാന്‍സ്വിതയിലെ കുട്ടികളും

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗില്‍ ഞായറാഴ്ച്ച നടന്ന അദാണി ട്രിവാന്‍ഡ്രം റോയല്‍സ്- കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍ മത്സരം കാണാന്‍ വൈക്കം സാന്‍സ്വിത സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളെത്തി. ക്രിക്കറ്റ് മത്സരം തത്സമയം കാണാണമെന്ന ആഗ്രഹം സെന്ററിലെ ചില കുട്ടികള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു അവസരമൊരുങ്ങിയത്.സ്‌കൂള്‍ അധികൃതര്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സുമായി ബന്ധപ്പെടുകയും അവര്‍ ഈ ആവശ്യം അംഗീകരിച്ച് കുട്ടികള്‍ക്ക് ക്രിക്കറ്റ് മത്സരം കാണാനുള്ള അവസരം ഒരുക്കുകയുമായിരുന്നു.വൈക്കത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെ മുപ്പത്തിയഞ്ചംഗ സംഘം യാത്ര തിരിച്ച് ഉച്ചയോടെ

Read More