‘വയനാടിന്റെ രാജസ്ഥാൻ വേരുകൾ’ എന്ന പേരിൽ കെ.ആർ. രമിത്ത് നടത്തിയ പഠനങ്ങളുടെ സമാഹാരം കോഴിക്കോട് സർവകലാശാലയിൽ പ്രകാശനം ചെയ്തു

ചെതലയം : വയനാട്ടിലെ ഗോത്ര ജനതകളുടെ ചരിത്രവുമായ് ബന്ധപ്പെട്ട് ഫോട്ടോഗ്രാഫർ കെ.ആർ. രമിത് നടത്തിയ പഠനങ്ങളുടെ സമാഹാരം ” വയനാടിന്റെ രാജസ്ഥാൻ വേരുകൾ ” പ്രകാശനം ചെയ്തു. കോഴിക്കോട് സർവ്വകലാശാലയുടെ ചെതലയത്തെ ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ, ഗവേഷകൻ ഡോ. കെ. പി. നിതിഷ് കുമാർ പ്രകാശനകർമ്മം നിർവ്വഹിച്ചു. എഴുത്തുകാരനും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പുസ്തകം ഏറ്റ് വാങ്ങി. നിലവിലുള്ള അറിവുകളെ പുതിയ തലത്തിലേയ്ക്ക് ഉയർത്തുന്ന പുസ്തകമാണിതെന്ന്

Read More

കെ മുരളീധരനെ വിഡി സതീഷനും സംഘവും ബലിയാടാക്കി : കെ സുരേന്ദ്രൻ

കോഴിക്കോട് : ലീഡർ കെ.കരുണാകരന്റെ മകൻ കെ മുരളീധരനെ തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് വിഡി സതീശനും സംഘവും ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശൂരിൽ വിജയസാധ്യത എൽഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ വോട്ടുകൾ എൽഡിഎഫിന് പോയതായും വിഡി സതീശൻ തുറന്നുപറഞ്ഞിരുന്നു. സുനിൽ കുമാറിന് വോട്ട് മറിച്ചുകൊടുക്കുകയായിരുന്നുവെന്ന് സതീശൻ സമ്മതിച്ചിരിക്കുകയാണെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. മുരളീധരനെ ചതിക്കാൻ വേണ്ടിയാണ് വിജയസാധ്യതയുണ്ടായിരുന്ന വടകരയിൽ നിന്ന് തൃശൂരിലേക്ക് അദ്ദേഹത്തെ മാറ്റിയത്. മുരളീധരന്റെ രാഷ്ട്രീയ ഭാവി തന്നെ

Read More

കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കൊച്ചി : കാന്‍സര്‍ ചികിത്സ രംഗത്തെ കേരള സര്‍ക്കാര്‍ മാതൃക. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. 14 ജില്ലകളിലും 14 കൗണ്ടറുകള്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( വ്യാഴാഴ്ച ) മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ

Read More

അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM 29/08/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

ഹെർബസ് ആൻഡ് ഹഗ്സ് കോർപ്പറേറ്റ് ഓഫീസും ഉൽപ്പന്നങ്ങളും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : ഹെര്‍ബസ് ആന്‍ഡ് ഹഗ്‌സ് പ്രൈവറ്റ് ലിമിഡറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്‌സും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട് ഉൾപ്പെടെ കേരളത്തിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അതിവേഗം പദ്ധതികൾക്ക് ഇപ്പോൾ അംഗീകാരം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായി തനൂറ ശ്വേതമനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.തങ്ങളുടെ സംരംഭത്തിന്റെ പ്രധാനലക്ഷ്യം അയ്യായിരംവര്‍ഷത്തോളം പഴക്കമുള്ള ആയുവേദ ട്രഡീഷനെ ഇന്നവേറ്റീവായ മോഡേന്‍ ടെക്‌നോളജിയിലൂടെ അവതരിപ്പിക്കുകയാണെന്ന് തനൂറ പറഞ്ഞു.ആദ്യഘട്ടമായി ഹെര്‍ബസ്

Read More