അനീഷ് മാമ്പള്ളിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

കല്‍പ്പറ്റ : കെ പി സി സി ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ പി സി സി പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായ അനീഷ് മാമ്പള്ളിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി ഡി സി സി പ്രസിഡന്റ് അഡ്വ.ടി ജെ ഐസക് അറിയിച്ചു.

Read More

ഒക്ടോബർ മൂന്നിന് ഭാരത ബന്ദ്;കേരളത്തില്‍ ഹര്‍ത്താലായി മാറുമോ?

തിരുവനന്തപുരം : വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത ബന്ദിന് ആഹ്വാനം ചെയ്‌ത്‌ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്.ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ബന്ദ്.ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ള കടകൾ, ഓഫീസുകൾ,വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ അടച്ചിടണമെന്ന് ബോർഡ് ഭാരവാഹികളുടെ സേവ് വഖഫ്,സേവ് കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വഖഫ് (ഭേദഗതി) ബിൽ 2025 നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധത്തിൻ്റെ

Read More

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം തുറന്ന കുറുവ ദ്വീപിൽ സഞ്ചാരികളെ വരവേൽക്കുന്നത് ചെളി നിറഞ്ഞ വഴികൾ

പുൽപ്പള്ളി : അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ 220 രൂപ ടിക്കറ്റെടുത്ത് എത്തുന്നവർ പോലും കടവിലേക്ക് എത്താൻ പാടവരമ്പുകളെ ആശ്രയിക്കേണ്ട ദുരവസ്ഥയാണ്.മഴക്കാലത്തെ തുടർന്ന് മാസങ്ങളോളം അടച്ചിട്ട ദ്വീപ് കഴിഞ്ഞയാഴ്ചയാണ് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.എന്നാൽ,കടവിലേക്ക് പോകുന്ന വഴി മുഴുവൻ ചെളി നിറഞ്ഞ് കുളമായതോടെ സഞ്ചാരികൾ വലയുകയാണ്.റോഡ് ഒഴിവാക്കി പാടവരമ്പത്തുകൂടി സാഹസികമായി സഞ്ചരിച്ചാണ് പലരും കടവിലെത്തുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ദുരിതം വർദ്ധിപ്പിച്ചു. സഞ്ചാരികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിഭാവനം ചെയ്ത ‘നഗരവനം’ പദ്ധതി മുടങ്ങിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.നടപ്പാതകൾ,വഴി നവീകരണം, ഡോർമിറ്ററി,ഏറുമാടങ്ങൾ,ശലഭ പാർക്ക്,

Read More

റോഡ് ഉദ്ഘാടനം ചെയ്തു

കമ്മോം : എടവക ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത ബീരാളി സാബിത്ത് റോഡിൻറെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹ്മദ് കുട്ടി നിർവഹിച്ചു ചടങ്ങിൽ പതിനേഴാം വാർഡ് മെമ്പർ ജംഷീറാ ശിഹാബ് ഫള്ലുൽ ആബിദ് ഫൈസൽ തോട്ടാൻ സാബിത്ത് ബിരാളി ശിഹാബ് മുതുവോടൻ ഷംനാദ് കാരക്കാടൻ ഫർഹാൻ ആശീർ ബിരാളി തുടങ്ങിയവർ സംബന്ധിച്ചു.

Read More

കെ എസ് ഇ ബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

കാഞ്ഞിരങ്ങാട് : കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി.കഴിഞ്ഞ ദിവസമാണ് സംഭവം.വൈകിട്ട് 7 മണിയോടെ വൈദ്യുതി തകരാർ പരിഹരിക്കാനായി കോറോം കെഎസ്ഇബി ഓഫീസിൽ നിന്നും കാഞ്ഞിരങ്ങാട് എത്തിയ വിനോദിനാണ് മർദനമേറ്റത്.പരിക്കേറ്റ വിനോദിനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. Lഅധികൃതർ പോലീസിൽ പരാതി നൽകി.

Read More

എ കെ എസ്‌ സംസ്ഥാന കൺവൻഷൻ:ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകുക

കൽപ്പറ്റ : സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമിയും ഉപാധിരഹിത പട്ടയവും അനുവദിക്കണമെന്ന്‌ ആദിവാസി ക്ഷേമ സമിതി(എകെഎസ്‌) സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.10 വർഷംകൊണ്ട്‌ സംസ്ഥാന സർക്കാർ നാല്‌ ലക്ഷത്തോളം പട്ടയം അനുവദിച്ചു. ആദിവാസികൾക്കുള്ള ഭൂ വിതരണത്തിലും വലിയ മുന്നേറ്റമുണ്ടായി.ഇനിയും ഭൂമിയില്ലാത്തവർ നിരവധിയാണ്‌.വിവിധ കേന്ദ്രങ്ങളിൽ കുടിൽകെട്ടി സമരം ചെയ്യുന്ന ആദിവാസികൾക്ക്‌ ഭൂമിയും പട്ടയവും അനുവദിക്കണം.വയനാട്ടിലെ മരിയാട്‌ എസ്‌റ്റേറ്റ്‌ ഭൂമി പട്ടികവർഗക്കാർക്ക്‌ പതിച്ചുനൽകണം.എസ്‌സി–എസ്‌ടി സഹകരണ ഫെഡറേഷൻ വിഭജിച്ച്‌ എസ്‌ടി സഹകരണ ഫെഡറേഷൻ രൂപീകരിക്കുക, വിദ്യാലയങ്ങളിലെ മെന്റർ അധ്യാപകരുടെ വേതനം വർധിപ്പിച്ച്‌

Read More

പി എം ഫൗണ്ടേഷൻ പുരസ്കാരം മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചു

മീനങ്ങാടി : ഇന്ത്യയിലെ സ്കൂൾ പുരസ്കാരങ്ങളിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ള പി എം ഫൗണ്ടേഷൻ പുരസ്കാരങ്ങൾ ബഹുമാനപ്പെട്ട മന്ത്രി എം.ബി രാജേഷ് സമ്മാനിച്ചു.സാമൂഹ്യ ഉൾച്ചേരൽ മുഖ്യ പ്രമേയമായ മത്സരത്തിൽ രണ്ടാം സ്ഥാനം ( 2 ലക്ഷം രൂപയും പ്രശസ്തിപത്രവും) കരസ്ഥമാക്കി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മീനങ്ങാടി,ജില്ലയ്ക്ക് അഭിമാനമായി.ഏവരെയും ചേർത്തുപിടിച്ച്,ദീർഘവീക്ഷണത്തോടെ വിദ്യാലയം നടപ്പിലാക്കിയ നയതന പദ്ധതികൾ വിവിധ ഘട്ടങ്ങളിലെ വിശദമായ വിലയിരുത്തലുകൾക്ക് വിധേയമാക്കിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്.കൊച്ചിയിലെ മെറിഡിയൻ ഇൻറർനാഷണൽ കൺവെൻഷനൽ സെൻററിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പ്രധാന

Read More

പൂഴിത്തോട് – പ‌ടിഞ്ഞാറെത്തറ റോഡ്:പ്രവൃത്തി ഏകോപനത്തിന് രണ്ട് നോഡല്‍ ഓഫീസര്‍മാർ

കോഴിക്കോട് : പൂഴിത്തോട്-പ‌ടിഞ്ഞാറെത്തറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളുടെ ഏകോപനത്തിന് നോഡല്‍ ഓഫീസറായി കോഴിക്കോട് നിരത്തുവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഹാഷിം.വി.കെ-യെയും മറ്റ് വകുപ്പുകളുമായുള്ള ഏകോപനത്തിനായി പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷിബു.എ ഐ.എഎസ്-നെയും ചുമതലപ്പെടുത്തി.ഒക്ടോബര്‍ 15-നുള്ളില്‍ ഈ റോഡിന്റെ അലൈന്‍മെന്റ് പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.ഒക്ടോബര്‍ 25-നകം പ്രാഥമിക ഡി.പി.ആര്‍

Read More

കാപ്പികൃഷി:അന്താരാഷ്ട്ര ശില്പശാലയ്ക്ക് തുടക്കമായി

കൽപ്പറ്റ : കെ-ഡിസ്കിൻ്റെ കീഴിലുള്ള ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട്,എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാപ്പി കൃഷിയിമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശില്പശാലയ്ക്ക് പൂത്തൂർവയൽ എംഎസ്എസ്ആർഎഫിൽ തുടക്കമായി.’കാപ്പികൃഷിയിലെ വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും – വയനാട്ടിലെ കാർഷിക സുസ്ഥിരതയ്ക്ക്’ എന്ന വിഷയത്തെ അധികരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്.പരിപാടിയുടെ ഭാഗമായി സാങ്കേതിക അവതരണങ്ങൾ,കർഷകരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കൽ,ഗവേഷണ വിഷയങ്ങളുടെ അവതരണം,മുഖാമുഖം,കാപ്പി ഉല്പന്നങ്ങളുടെ പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കും.ശില്പശാലയിൽ ശാസ്ത്രജ്ഞർ, ഗവേഷകർ,കർഷകർ,സംരംഭകർ,വിദഗ്ദ്‌ധർ, കർഷക കൂട്ടായ്‌മകൾ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. കാലാവസ്ഥാ സൗഹൃദ കാപ്പി കൃഷിയുമായി ബന്ധപ്പെട്ട

Read More

പി എം ഫൗണ്ടേഷൻ പുരസ്കാരം മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചു

മീനങ്ങാടി : ഇന്ത്യയിലെ സ്കൂൾ പുരസ്കാരങ്ങളിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ള പി എം ഫൗണ്ടേഷൻ പുരസ്കാരങ്ങൾ ബഹുമാനപ്പെട്ട മന്ത്രി എം.ബി രാജേഷ് സമ്മാനിച്ചു.സാമൂഹ്യ ഉൾച്ചേരൽ മുഖ്യ പ്രമേയമായ മത്സരത്തിൽ രണ്ടാം സ്ഥാനം ( 2 ലക്ഷം രൂപയും പ്രശസ്തിപത്രവും) കരസ്ഥമാക്കി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മീനങ്ങാടി,ജില്ലയ്ക്ക് അഭിമാനമായി.ഏവരെയും ചേർത്തുപിടിച്ച്,ദീർഘവീക്ഷണത്തോടെ വിദ്യാലയം നടപ്പിലാക്കിയ നയതന പദ്ധതികൾ വിവിധ ഘട്ടങ്ങളിലെ വിശദമായ വിലയിരുത്തലുകൾക്ക് വിധേയമാക്കിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്.കൊച്ചിയിലെ മെറിഡിയൻ ഇൻറർനാഷണൽ കൺവെൻഷനൽ സെൻററിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പ്രധാന

Read More

സെപ്‌തംബർ 30 മുതല്‍ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച്‌ മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും

തിരുവനന്തപുരം : സെപ്‌തംബർ 30 – ദുർഗാഷ്‌ടമി,ഒക്‌ടോബ‌ർ ഒന്ന് – മഹാനവമി,ഒക്‌ടോബർ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍.അതിനാല്‍,ഈ ആഴ്‌ച ബാങ്ക് സംബന്ധമായ ആവശ്യങ്ങളുള്ളവർ ജാഗ്രത പാലിക്കണം.അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുക.ഇതില്‍ പലതും ദേശീയ അവധി ആയതിനാല്‍ യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം.എടിഎമ്മില്‍ പണം തീരാൻ സാദ്ധ്യതയുള്ളതിനാല്‍ കയ്യില്‍ ആവശ്യത്തിന് പണം കരുതുക.അടുപ്പിച്ചുള്ള അവധിയായതിനാല്‍ എടിഎമ്മില്‍ സമയത്തിന് പണം നിറയ്‌ക്കണമെന്നില്ല. നേരത്തേ സംസ്ഥാനത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ,അർദ്ധസർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍

Read More

ഇനി ചെക്ക് മടങ്ങിയാല്‍ പണി കൂടും; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സുപ്രീം കോടതി

ഡൽഹി : ചെക്ക് മടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ സുപ്രീം കോടതി.നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്സ് ആക്‌ട് (കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം),138ആം വകുപ്പ് പ്രകാരമുള്ള കേസുകളിലെ വർദ്ധനവ് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഉത്തരവ്.ഇത്തരം നിരവധി കേസുകള്‍ രാജ്യത്ത് കെട്ടിക്കിടക്കുകയാണ്.ആറ് ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ പ്രതിയെ വെറുതെവിട്ട ബോംബെ ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ചെക്ക് ഒപ്പിട്ട് നല്‍കിയാല്‍ അത് നിയമപരമായി സാധുവാകുമെന്ന് കോടതി വ്യക്തമാക്കി.ചെക്ക് ഒപ്പിട്ടുകൊടുക്കുന്നയാള്‍ സ്വീകരിക്കുന്നയാള്‍ക്ക് കടക്കാരനാവുമെന്ന് അനുമാനിക്കണം.അങ്ങനെയല്ലെന്ന് തെളിയിക്കേണ്ട

Read More

കരൂർ ദുരന്തം;ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മരണ സംഖ്യ 41 ആയി

ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങൾ.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി മരിച്ചതായാണ് റിപ്പോർട്ടുകൾ.28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്.റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്.അവിടെ കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു.ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തുടർന്ന് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു.

Read More

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിര്‍ബന്ധമാക്കും;കരടുവിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം : ഇലക്ട്രിക്,ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത,ഹൈവേ മന്ത്രാലയം.2026 ഒക്ടോബർ 1 മുതൽ എല്ലാ പുതിയ സ്വകാര്യ,വാണിജ്യ ഇലക്ട്രിക് വാഹനങ്ങളിലും അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം (AVAS) ഘടിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി.നിലവിലുള്ള മോഡലുകളിൽ അടുത്ത വർഷം ഒക്ടോബറിനകം എ വി എ എസ് ഘടിപ്പിക്കണം.ശബ്ദമില്ലാതെ വരുന്ന ഇലക്ട്രിക് വാഹനങ്ങൾ അപകടങ്ങളുണ്ടാക്കുന്നതിനാൽ, കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എ വി എ എസ് ഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര മോട്ടര്‍വാഹന ചട്ടത്തില്‍

Read More

കരൂര്‍ ദുരന്തം;മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ വിജയ്

ചെന്നൈ : തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്.അപകടത്തില്‍ പരിക്കേറ്റ 100-ഓളം പേർക്ക് 2 ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.പാർട്ടിയുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. ദുരന്തത്തില്‍ അതീവ ദുഃഖമുണ്ടെന്ന് വ്യക്തമാക്കിയ വിജയ്,തന്റെ ഹൃദയം വേദന നിറഞ്ഞതാണെന്ന് കുറിച്ചു.“എന്റെ ഹൃദയം സഹിക്കുന്ന വേദന പ്രകടിപ്പിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല.എന്റെ കണ്ണുകളും മനസ്സും

Read More

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവും കുടുംബ സംഗമവും നടത്തി മുസ്‌ലിം ലീഗ്

മാനന്തവാടി : ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധവും എതിര്‍പ്പും വക വെക്കാതെ ഗസ്സയില്‍ കുഞ്ഞുങ്ങളടക്കമുളളവരെ പട്ടിണിക്കിട്ടും ബോംബിട്ടും കൊല്ലുന്ന ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ചെറ്റപ്പാലം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സും യുദ്ധ വിരുദ്ധ പ്രകടനവും കുടുംബ സംഗമവും നടത്തി.പ്രകടനത്തിന് പി.വി.എസ് മൂസ,അര്‍ഷാദ് ചെറ്റപ്പാലം,ഷറഫുദ്ധീന്‍ കടവത്ത്,ഹംസ ഇസ്മാലി, ഹംസ പളളിയാല്‍,ഷബീര്‍ സൂഫി,ആസിഫ് തമ്മട്ടാന്‍,റമീസ് രാജ,റാഷിദ്.എ, ലത്തീഫ്.പി.എച്ച്,റസാഖ് കോട്ടയാര്‍,ഷഹീര്‍ ചീരത്തടയില്‍,മന്‍സൂര്‍ കോന്തിത്തോട്,റാസിഖ്.പി.എസ്,റംഷീദ്.പി.എം എന്നിവര്‍ നേതൃത്വം നല്‍കി.ഐക്യദാര്‍ഢ്യ കുടുംബ സംഗമം മുസ്‌ലിം ലീഗ് ജില്ലാ വൈ.പ്രസിഡന്റ്

Read More

അഭാക്കസ് ദേശീയ തല മത്സരത്തിൽ രണ്ടാം റാങ്കോടെ മികവുറ്റ വിജയം

മാനന്തവാടി : ചെന്നൈയിൽ നടന്ന ദേശീയ തല അഭാക്കസ് അന്തർദേശീയ മാത്ത്‌സ് മത്സരത്തിൽ. ലെവൽ ഒന്നിൽ മാനന്തവാടി ന്യൂറോനെറ്റ് അബാക്കസ് സെൻ്ററിലെ മുഹമ്മദ് നിഹാൽ എം ഐ (MGM സ്കൂൾ മാനന്തവാടി) 99% മാർക്കോടെ രണ്ടാം റാങ്ക് കരസ്ഥമാക്കി മാനന്തവാടി മൊബൈൽ സൊലൂഷൻ ഉടമ ഇഖ്ബാലിൻ്റെ മകനാണ്.

Read More

സബ്ജില്ല സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി

കൽപ്പറ്റ : വൈത്തിരി സബ്ബ് ജില്ലാ സ്ക്കൂള്‍ ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പിപ്പ് നടത്തി.ജി.എച്ച്.എസ്.എസ് മേപ്പാടി,നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തരിയോട് ഒന്നാം സ്ഥാനം നേടി.നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് സ്ക്കൂള്‍ പ്രിന്‍സിപ്പള്‍ ഇ.കെ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷൻ പ്രസിഡന്റ് ഷിബു കുറുമ്പേമഠം,സബ്ബ് ജില്ലാ സ്പോര്‍ട്സ് കണ്‍വീനര്‍ അരുണ്‍,മിഥുന്‍,വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷന്‍ റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഷിജു മാത്യു,ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്,ട്രഷറര്‍ പി.പി.സജി പ്രോഗാമിന് നേതൃത്വം

Read More

വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണം:ബില്ലടക്കാതെ വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ

ബത്തേരി : ബത്തേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ബില്ലടക്കാതെ വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ. കൊല്ലം,കടയ്ക്കൽ,ഏറ്റിൻ കടവ്,സുമയ്യ മൻസിൽ ഷാദിo അസീസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.17355 രൂപ വില വരുന്ന വസ്ത്രങ്ങളാണ് ഒന്നര മാസത്തിനുള്ളിൽ പല തവണകളായി ഇയാൾ കടത്തിക്കൊണ്ട് പോയത്. യെസ് ഭാരത് വെഡിങ് കളക്ഷനിലാണ് മോഷണം നടന്നത്.17.08.2025 തിയ്യതിക്കും 26.09.2025 തിയ്യതിക്കും ഇടയിൽ പല ദിവസങ്ങളായി ഇയാൾ മാനേജരോ മറ്റു ജീവനക്കാരോ അറിയാതെ വസ്ത്രങ്ങൾ കടത്തിക്കൊണ്ട് പോകുകയായിരുന്നു. കസ്റ്റമർ

Read More

വയനാട് ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഇരട്ട സ്വർണ്ണ മെഡൽ നേട്ടവുമായി ശിവനന്ദ് ശ്രീജേഷ്

പുൽപ്പള്ളി : പുൽപ്പള്ളിയിൽ വെച്ച് നടന്ന വയനാട് ജില്ല പഞ്ചഗുസ്ത‌ി ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ 70 കിലോഗ്രാം വിഭാഗത്തിൽ ഇടത് വലത് കൈ മത്സര വിഭാഗങ്ങളിലായി ഇരട്ട സ്വർണ്ണ മെഡൽ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി ശിവനന്ദ് ശ്രീജേഷ്.നീർവാരം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്.സ്ക്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകനും പഞ്ചഗുസ്‌തിയിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാവുമായ നവീൻ പോൾ,സ്ക്കൂൾ കായികാദ്ധ്യാപിക നീതുമോൾ എന്നിവരാണ് പരിശീലകർ.കോട്ടത്തറ ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ അധ്യാപകനായ

Read More

‘വിവരിക്കാനാകാത്ത ദുരന്തം’;മുഖ്യമന്ത്രി സ്റ്റാലിന്‍ കരൂരില്‍,’രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നടക്കാന്‍ പാടില്ലാത്തത്’

ചെന്നൈ : ടിവികെ റാലിക്കിടെ തിരക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായ കരൂരില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തി.കരൂര്‍ മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ എത്തിയത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ജനപ്രതിനിധികളോടും സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ വിവരങ്ങളും മുഖ്യമന്ത്രി ആരാഞ്ഞു. ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും റോഡുമാര്‍ഗമാണ് അദ്ദേഹം കരൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ദുരന്തത്തിൽ 39 പേരാണ് മരിച്ചത്. മരിച്ചവരില്‍ 38 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരില്‍

Read More

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ വീണ്ടും അവസരം

കൽപ്പറ്റ : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ വീണ്ടും അവസരം.തിങ്കളാഴ്ച മുതൽ അടുത്ത മാസം 14 വരെ അപേക്ഷ നൽകാം.എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയൽ നമ്പര്‍ നൽകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ അറിയിച്ചു.വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി കരട് പട്ടിക തിങ്കളാഴ്ച പുറത്തിറക്കും.പുതുക്കി ഈ മാസം ആദ്യം ഇറക്കിയ പട്ടികയാണ് കരട് പട്ടികയായി പ്രസിദ്ധീകരിക്കുന്നത്. ഇതിൽ 2.83 കോടിയലധികം വോട്ടര്‍മാരാണുള്ളത്. 2025 ജനുവരിന് ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര്

Read More

കല്‍പ്പറ്റയില്‍ വയോജന സംഗമം ഒക്ടോബര്‍ രണ്ടിന്

കല്‍പ്പറ്റ : വയനാട് ചാരിറ്റബിള്‍ സൊസൈറ്റി ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് കല്‍പ്പറ്റ തിരുഹൃദയ ഹാളില്‍ വയോജന സംഗമം നടത്തും. നഗരസഭാപരിധിയില്‍ താമസിക്കുന്ന 70 വയസ് തികഞ്ഞവരുടെ സംഗമമാണ് സംഘടിപ്പിക്കുന്നതെന്ന് സൊസൈറ്റി ഭാരവാഹികളായ കെ.വാസു,കെ.പി. മുഹമ്മദ്,കെ.പി.നാസര്‍,ലത്തീഫ് മാടായി, ഇബ്രാഹിം തെന്നാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തൃശൂര്‍ ചേറൂര്‍ ഓംനിസ്റ്റ് സൊസൈറ്റി പ്രസിഡന്റ് സ്വാമി ആത്മദാസ് യമി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയര്‍മാന്‍ കെ.പി.മുഹമ്മദ് അധ്യക്ഷത വഹിക്കും.സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായ അന്‍സാര്‍ നന്‍മണ്ട,തിരുഹൃദയ ദേവാലയം വികാരി ഫാ.വിന്‍സന്റ് പുളിക്കല്‍ എന്നിവര്‍

Read More

സൂപ്പര്‍ സ്പെഷാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ

കല്‍പ്പറ്റ : മന്ന ചാരിറ്റബിള്‍ ട്രസ്റ്റ്, എംഎല്‍എ കെയര്‍ കല്‍പ്പറ്റ,വിംസ് മെഡിക്കല്‍ കോളേജ്,യേനപോയ ഓന്‍കോളജി ഇന്‍സ്റ്റിറ്റ്യൂട്ട്,കാര്യംമ്പാടി കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടുകൂടി നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂളില്‍ വച്ച് ഞായറാഴ്ച നടക്കും.രാവിലെ 10 മണി മുതല്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും,ക്യാന്‍സര്‍ സ്‌ക്രീനിങ് ടെസ്റ്റും,ഇ സി ജി,കാഴ്ച പരിശോധനയും ആവശ്യമായവര്‍ക്ക് തിമിര ശാസ്ത്രക്രിയക്കുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങള്‍ക്കുമുള്ള നിയന്ത്രിത സംവിധാനം ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ഡോക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍ എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍,ഡോക്ടര്‍

Read More

വൻ ദുരന്തം;വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും,32 മരണം,50ലേറെ പേർക്ക് പരുക്ക്; മരണസംഖ്യ ഉയരുമെന്ന് ആശങ്ക

ചെന്നൈ : വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിക്കുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു.കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്.60കാരനായ ഓട്ടോ ഡ്രൈവറാണ് ആദ്യം മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം.ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസം​ഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു.വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു.ആദ്യത്തെ കുഴഞ്ഞുവീണ മൂന്ന്

Read More

കൃഷി വിജ്ഞാന കേന്ദ്രത്തിലെ കോടികളുടെ അഴിമതി യൂത്ത് കോൺഗ്രസ് കൃഷി വിജ്ഞാന കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി

അമ്പലവയൽ : കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.കാർഷിക വിജ്ഞാന കേന്ദ്രത്തിൽ വർഷങ്ങളായി നടക്കുന്ന അഴിമതികൾക്കും തട്ടിപ്പിനുമെതിരെയായിരുന്നു മാർച്ച്.ഉദ്യോഗസ്ഥ കാട്ടുകെ‍ാള്ള അവസാനിപ്പിക്കുക, വ്യാപാക അഴിമതിയിൽ അന്വേഷണം നടത്തുക, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ടൗണിൽ നിന്നാരംഭിച്ച മാർച്ച് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കവാടത്തിൽ ബാരിക്കേഡ് തീർത്ത് പെ‍ാലീസ് തടഞ്ഞു.മാർച്ചിന്റെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം പെ‍ാലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.ബാരിക്കേഡ് നീക്കി കേന്ദ്രത്തിന്റെ ഉള്ളിലേക്ക് കയറാനുള്ള പ്രവർത്തകരുടെ

Read More

പടിഞ്ഞാറത്തറ പൂഴിത്തോട് ഒപ്പുശേഖരണം നടത്തി- റാഫ്

മാനന്തവാടി : മൂന്ന് ദശാബ്ദ കാലമായി വയനാട്ടുകാരുടെ അടിസ്ഥാന വികസന പാതയ്ക്കായുള്ള പോരാട്ടത്തിന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം മാനന്തവാടി മേഖല കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മാനന്തവാടിയിൽ സംഘടിപ്പിച്ച ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിച്ചു. ഒപ്പ് ശേഖരണ ക്യാമ്പയിനിൽ മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്നവെല്ലി മുഖ്യാതിഥിയായി പങ്കെടുത്തു.റാഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് കല്ലരിക്കാട്ട്, ജന:സെക്രട്ടറി പ്രേം രാജ് ചെറുകര,ഉസ്മാൻ വെള്ളമുണ്ട,മുഹമ്മദലി ഇ.കെ,കെ.എം.ഷിനോജ്,മനു മത്തായി,ടോണി ജോൺ,തുടങ്ങിയവരുടെ

Read More

പുൽപ്പാറ അംഗൻവാടി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : കൽപ്പറ്റ നഗരസഭ പുൽപ്പാറയിൽ പുതുതായി നിർമ്മിച്ച അംഗൻവാടി കെട്ടിടം നഗരസഭ ചെയർമാൻ അഡ്വക്കറ്റ് ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സരോജിനി ഓടമ്പത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സാജിത മജീദ് സ്വാഗതം പറഞ്ഞു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കേയംതൊടി മുജീബ്,ആയിഷ പള്ളിയാലിൽ , അഡ്വക്കേറ്റ് എ പി മുസ്തഫ,രാജാറാണി, മുനിസിപ്പൽ സെക്രട്ടറി അലി അഷ്ഹർ, തുടങ്ങിയവർ സംസാരിച്ചു.വാർഡ് കൗൺസിലർമാരായ ജൈനാ ജോയ്,റൈഹാനത്ത് വടക്കേതിൽ,പി.കുഞ്ഞുട്ടി,സുഭാഷ് പി.കെ,മുൻ നഗരസഭാ ചെയർമാൻ എ പി ഹമീദ്,ഗിരീഷ്

Read More

ബ്ലാക്ക് ഈഗിൾസ് ജേതാക്കളായി

പുൽപ്പള്ളി : മാരക രോഗത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു കൊച്ചുകുഞ്ഞിനെ സാധാരന്ന ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരാനായി ഒരു കൈത്താങ്ങ് നൽകുകയെന്ന ലക്ഷ്യത്തിലൂന്നിയ ജീവ കാരുണ്യ പ്രവർത്തനത്തിനായി പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ 5s ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശത്തെ ജനസാഗരത്തെ സാക്ഷിനിർത്തി വടാനകവല ടാംഗോ ടർഫിൽ വെച്ച് നടന്ന 5S ഫുട്ബോൾ ടൂർണമെൻ്റിൽ ബ്ലാക്ക് ഈഗിൾസ് വാളാട് ജേതാക്കൾ ആയി.16 ടീമുകൾ പങ്കെടുത്ത ഫൈനലിൽ ഇക്കാസ് വയനാടുമായി ഏറ്റു മുട്ടിയ മത്സരത്തിൽ

Read More

മിനി ലോറിയിടിച്ച് അമ്മക്കും മകൾക്കും പരിക്ക്

ചീരാൽ : മിനി ലോറിയിടിച്ച് കാൽനട യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരിക്ക്.ചീരാൽ മുളവൻകൊല്ലി മാളു (80) പുഷ്പ്പ (48) എന്നിവർക്കാണ് പരിക്കേറ്റത്.ചീരാലിൽ ഗ്യാസ് ഗോഡൗണിന് സമീപത്താണ് അപകടമുണ്ടായത്.ഗുരുതര പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Read More