പനമരം : ജില്ലാ ഭരണകൂടം,ജില്ലാ സ്പോർട്സ് കൗൺസിൽ,ജില്ലാ വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക പരിശീലന ക്യാമ്പിലെ കായികതാരങ്ങൾക്കുള്ള സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.പനമരം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ.പി വിജയി വിതരണോദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പനമരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷാജഹാൻ കോവ അധ്യക്ഷത വഹിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം ടി.കെ ഹരി,വനിതാ ശിശു വികസന വകുപ്പ് ഓഫീസ് സൂപ്രണ്ട് ഡിജി,പ്രിൻസിപ്പാൾ രമേഷ് കുമാർ എം എച്ച് എം ഷീജ ജെയിംസ് കായികാധ്യാപകൻ നവാസ്,പരിശീലകൻ സുരേഷ് പി.കെ എന്നിവർ സംബന്ധിച്ചു.പെൺകുട്ടികളുടെ കായികക്ഷമതയും ആത്മവിശ്വാസവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
