ബത്തേരി : വീട്ടില്‍ സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ.ചീരാൽ, ആർമടയിൽ വീട്ടിൽ മുഹമ്മദ് സെഫുവാൻ(22)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ നൂൽപ്പുഴ,അമ്പലവയൽ, പുൽപ്പള്ളി,ബത്തേരി സ്റ്റേഷനുകളിൽ ലഹരി കേസുകളിൽ പ്രതിയാണ്.24.12.2025 വൈകീട്ടോടെ ചൂരിമലയിലെ വീട്ടിലെ അലമാരയിൽ നിന്നും 0.07 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമായി ബത്തേരി,കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍,സി.വൈ.ഡെല്‍ജിത്ത് (25)നെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന്,ഇയാൾക്ക് ലഹരി നൽകിയ മൈലമ്പാടി,പുത്തൻപുരയിൽ വീട്ടിൽ,പി.വി. വിഷ്ണു(25)വിനെ ജനുവരി ഒമ്പതിന് പിടികൂടിയിരുന്നു.
