ദേശവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ കേസെടുക്കണം യു.ഡി.എഫ്

മീനങ്ങാടി : ബ്രഹ്മഗിരിയിലൂടെ കള്ളപ്പണം വെളുപ്പിച്ച് ദേശവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്കെതിരെ
നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു സംസ്ഥാന ബജറ്റിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പെൻഷനേഴ്സിൽ നിന്നും സിപിഎം ഭരണത്തിൽ ഇരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയാണ് ബ്രഹ്മകിയായി അപഹരിക്കപ്പെട്ടിരിക്കുന്നത് ഇതുസംബന്ധിച്ച് തെളിവുകൾ സഹിതം വാർത്തകൾ പുറത്തുവന്നിട്ടും ഭരണത്തിന്റെ മറവിൽ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് വൈമനസ്യം കാട്ടുകയാണ് വയനാട്ടിലെ പൊതുജനത്തെയും കൊള്ളയടിച്ച ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കെതിരെ പോലീസ് സ്റ്റേഷനുകളിൽ ആയിരങ്ങൾ പരാതി നൽകിയിട്ടും നേതൃത്വം നൽകിയവർക്കെതിരെ കേസെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള കേന്ദ്രമായി കൂടി ബ്രഹ്മഗിരി മാറിയെന്ന് ഇന്ന് വെളിപ്പെടുത്തലിലൂടെ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് യുഡിഎഫ് മിനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു കെപിസിസി മെമ്പർ കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു വി എം വിശ്വനാഥൻ നൗഷാദ് മീനങ്ങാടി കെ ഷമീർ ടി പി ഷിജു മിനി സാജു സുന്ദരൻ പി എ എം കെ ശിവരാമൻ സാജൻ വെള്ളിത്തോട് ടി കെ തോമസ് ഫൈസൽ കെ പി സുനിൽ പി ജി അനീഷ് റാട്ടകുണ്ട് ജസ്റ്റിൻ ജോഷോ ജിബിൻ നൈനാൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *