ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

പുൽപ്പള്ളി : ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി വയനാട്ടിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും,മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിയുമായി ചേർന്ന് പുൽപ്പള്ളിയിലും,കൊളവള്ളിയിലും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.ആയിരത്തിൽ അധികം രോഗികൾക്ക് സൗജന്യ മരുന്ന്,കണ്ണട,കിറ്റ് എന്നിവ നൽകി.ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് സീനിയർ പാസ്റ്റർ ഡോ.സാബുവർഗീസ് ഉം,ചിക്കാഗോ സയോൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചും, ഐ.സി.എ.ചാരിറ്റി ഡിപ്പാർട്ടുമെൻ്റും പ്രവർത്തനത്തിന് നേതൃത്വം വഹിച്ചു.

പുൽപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് പാസ്റ്റർ അനീഷ് എം ഐപ്പ് മെഡിക്കൽ ക്യാമ്പിനും വയനാട്ടിലെ ചാരിറ്റി പ്രവർത്തനത്തിനും നേതൃത്വം നൽകി.പുൽപ്പള്ളി പഞ്ചായത്തു അംഗം കലാ ഉണ്ണികൃഷ്ണൻപുൽപ്പള്ളി മെഡിക്കൽ ക്യാമ്പും മുള്ളൻകൊല്ലി പഞ്ചായത്തു അംഗം മിനി കൊളവള്ളി മെഡിക്കൽ ക്യാമ്പും ഉൽഘടനം ചെയ്തു.പാസ്റ്റർ വിനോദ് എൻ ജെ കൊളവള്ളി മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചു.ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് നടത്തിവരുന്ന എല്ലാ വിധ ചാരിറ്റി പ്രവർത്തനത്തിനും,പുൽപ്പള്ളി,മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് രോഗികൾക്ക് ഇവർ നൽകിയ സൗജന്യ ശികിത്സക്കും പുൽപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭാ സെക്രട്ടറി സി.ഡി റോയ്,മറ്റുഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *