കൽപ്പറ്റ : തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും നൽകിയ വാഗ്ദാനം ലംഘിക്കുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും തൊഴിലാളി സംഘടനപ്രതിനിധികളുമായി ചർച്ച ചെയ്തുണ്ടാക്കിയ തീരുമാനങ്ങൾ സർക്കാർ അടിയന്തിരമായി നടപ്പിലാക്കണമെന്നും എ.ഐ.ടി.യു.സി.വയനാട് ജില്ലാ പ്രസിഡണ്ട് വിജയൻ ചെറുകരആവശ്യപ്പെട്ടു.
മിനിമം കൂലി 700 രൂപയാക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികാ വാഗ്ദാനമെങ്കിലും നടപ്പിലാക്കണമെന്നും രണ്ട് മന്ത്രിതല ചർച്ചകളിലായി തീരുമാനിക്കപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എഐടിയുസി) വയനാട് കളക്ടറേറ്റിന് മുമ്പിൽ നടത്തിയ സമരം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.
സുപ്രീം കോടതി വിധിയുടെ മറവിൽ കുറ്റവാളികൾക്ക് അതിരുവിട്ട ആനുകൂല്യങ്ങൾ നൽകിയ സർക്കാർ വാഗ്ദാനം ചെയ്തും ചർച്ചയിലൂടെ നിശ്ചയിക്കപ്പെട്ടതുമായ തീരുമാനങ്ങൾ കാറ്റിൽ പറത്തുന്നത് ദൗർഭാഗ്യകരമാണെന്നും പി.ജി. മോഹനൻ പറഞ്ഞു.യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഐടിയുസി ജില്ലാ സെകട്ടറി സി.എസ്. സ്റ്റാലിൻ, ജില്ലാ വൈസ് പ്രസിഡണ്ട് കെ കൃഷ്ണകുമാർ, യൂണിയൻ ജില്ലാസെകട്ടറി സെലീന സന്തോഷ്, മണ്ഡലം കമ്മിറ്റി അംഗം ജെസ്മൽ, രാധാകൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.അന്ന ഇ.ഡി,ഗീത കൃഷ്ണദാസ്,ജെസ്സി ദേവൻ,എം.
സുൽഫത്ത്,തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
