കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര:ജനുവരി അഞ്ചിന് കൽപ്പറ്റയിൽ

കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര:ജനുവരി അഞ്ചിന് കൽപ്പറ്റയിൽ

കൽപറ്റ : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്രക്ക് ജനു.5 ന് തിങ്കളാഴ്ച കൽപ്പറ്റയിൽ സ്വീകരണം നൽകും.കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് യാത്ര നായകൻ.സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി,പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്.മനുഷ്യർകൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം.യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്.തിങ്കളാഴ്ച രാവിലെ 9മണിക്ക് ലക്കിടിയിൽ കേരളായാത്രാ സംഘത്തെ ജില്ലയിലെ സുന്നീനേതാക്കളും സെൻ്റിനറി ഗാർഡും ചേർന്ന് സ്വീകരിക്കും.രാവിലെ 11 മണിക്ക് ക്രിസ്റ്റൽ ഇൻ ഓഡിറ്റോറിയത്തിൽ സ്‌നേഹവിരുന്ന് നടക്കും.രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.വൈകുന്നേരം 4 മണിക്ക് നഗരസഭക്ക് സമീപത്ത്ന്നിന്ന് കേരളയാത്ര നേതാക്കളെ സമ്മേളന നഗരിയിലേക്ക് ആനയിക്കും.ജില്ലാ നേതാക്കൾ നയിക്കുന്ന റാലിക്ക് കെ. ഒ അഹ്‌മദ്കുട്ടി ബാഖവി,എസ്.ശറഫുദ്ധീൻ,നിസാർ സഖാഫി കുപ്പാടിത്തറ,കെ.എസ് മുഹമ്മദ് സഖാഫി,കെ.കെ. മുഹമ്മദലി ഫൈസി,ബശീർ സഅദി,സി ടി ലത്വീഫ്,നാസർ മുസ്‌ലിയാർ ഊട്ടി,റംശാദ് ബുഖാരി,സലാം മുസ്‌ലിയാർ,ഹാരിസ് ഇർഫാനി, ബശീർ കുഴിനിലം തുടങ്ങിയവർ നേതൃത്വം നൽകും.313അംഗ സെൻ്റിനറി ഗാർഡിൻ്റെ പരേഡും നടക്കും.കൽപ്പറ്റ ട്രാഫിക് ജംഗ്ഷന് സമീപം പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ നഗരിയിലാണ് സമ്മേളനം.
പൊതു സമ്മേളനത്തിൽ പി ഹസൻമുസ്‌ലിയാർ അദ്ധ്യക്ഷത വഹിക്കും.മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും.യാത്രാ നായകൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ,സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി,പേരോട് അബ്ദുറഹ്‌മാൻ സഖാഫി,ടി.സിദ്ദിഖ് എം.എൽ എ,നഗരസഭ ചെയർമാൻ വിശ്വനാഥൻ,
കെ.റഫീഖ്,അഡ്വ.ടി.ജെ ഐസക്,കെ. കെ.അഹ്‌മദ് ഹാജി,ഇ.ജെ ബാബു തുടങ്ങിയവർ സംബന്ധിക്കും.

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ
1-കെ . ഒ അഹ്‌മദ് കുട്ടി ബാഖവി
(പ്രസിഡൻ്റ് കേരള മുസ്‌ലിം ജമാഅത്ത്,വയനാട് ജില്ല)
2-എസ്.ശറഫുദ്ദീൻ
(ജനറൽ സെക്രട്ടറി,കേരള മുസ്‌ലിം ജമാഅത്ത്,വയനാട് ജില്ല)
3-കെ. കെ.മുഹമ്മദലി ഫൈസി
(വർക്കിംഗ് ചെയർമാൻ,കേരള യാത്ര സംഘാടക സമിതി)
4- കെ. എസ് മുഹമ്മദ് സഖാഫി
(കൺവീനർ,കേരള യാത്ര സംഘാടക സമിതി)
5-എം.കെ.എഫ് ആബിദ്
(കോഡിനേറ്റർ,മീഡിയ)

Leave a Reply

Your email address will not be published. Required fields are marked *