ശഹീദ് കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു

ശഹീദ് കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു

നിരവിൽപ്പുഴ : എസ്‌ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശഹീദ് കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു.പരിപാടി എസ്‌ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ ഉദ്ഘാടനം ചെയ്തു.ശഹീദ് കെ.എസ് ഷാന്റെ ജനകീയ രാഷ്ട്രീയവും ജനാധിപത്യ മൂല്യങ്ങൾക്കായുള്ള സമർപ്പണവും യുവതലമുറയ്ക്ക് പ്രചോദനമാണെന്നും ശഹീദ് ഷാൻ കാണിച്ചു തന്ന വഴിയിൽ നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ,സെക്രട്ടറി അബു സി കെ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *