പുൽപ്പള്ളി : ദേവർഗദ്ദ ഉന്നതിയിലെ മാരൻ്റെ മരണത്തിന് കാരണമായ കടുവയെ വനം വകുപ്പ് പിടികൂടി.വണ്ടിക്കടവ് വനാതിർത്തിയിൽ ഹാജി യാർ കടവിൽ സ്ഥാപിച്ച കൂട്ടിൽ പുലർച്ചെ 1.30 മണിയോടെ കടുവ അക പ്പെടുകയായിരുന്നു. കൂടിനടുത്ത് സ്ഥാപിച്ച ലൈവ് ക്യാമറ വനം വകുപ്പി ന്റെ നിരീക്ഷണത്തിൽ ആയിരുന്നു.2016 സെൻസസിൽ ആദ്യമായി കണ്ടെത്തി WWL 48 എന്ന് നാമകരണം ചെയ്ത ആൺ കടുവ ബന്ദി പ്പൂർ കടുവ സങ്കേതത്തിന് ചേർന്ന് ബത്തേരി റെയ്ഞ്ചിലാണ് കണ്ടുവ ന്നിരുന്നത്.2018 വരെ വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടുവന്ന കടുവയെ പിന്നിട് 2025 നവംബർ അവസാനം വരെ കാണുകയുണ്ടായില്ല. 2025 ഡിസംബറിൽ ചെതലയത്ത് കാടിനകത്ത് മേച്ചിരുന്ന വളർത്ത് മൃഗങ്ങളെ പിടിച്ചതിനെ തുടർന്ന് വനം വകുപ്പ് നിരീക്ഷിച്ച് വരുന്നതിനി ടെയാണ് വണ്ടിക്കടവിൽ വനത്തിനകത്ത് വെച്ച് ദേവർഗദ്ദ ഉന്നതിയിലെ മാരനെ അക്രമിച്ച് കൊലപ്പെടുത്തിയത്. വനാതിർത്തിയിൽ നാല് ട്രാപ്പ് കേജുകൾ സ്ഥാപിച്ച് നടത്തിയ ദൗത്യത്തിനൊടുവിലാണ് കടുവ കൂട്ടിൽ അകപ്പെട്ടത്.
