തൊഴിൽ പരിശീലന സഹവാസ ക്യാമ്പ് ആരംഭിച്ചു

തൊഴിൽ പരിശീലന സഹവാസ ക്യാമ്പ് ആരംഭിച്ചു

പനമരം : ഗോത്ര വർഗ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പിന്തുണ പരിപാടിയുടെ ഭാഗമായുള്ള തൊഴിലധിഷ്ഠിത ജീവിതനൈപുണി വികാസ ദ്വിദിന ക്യാമ്പ് ആരംഭിച്ചു.നവംബർ 13,14 ദിവസങ്ങളിലായി പോട്ടറി പെയിന്റിംഗ് അടക്കമുള്ള വ്യത്യസ്ത തൊഴിലുകളുടെ ശില്പശാല ആണ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് മാനന്തവാടി എ ഇ ഒ ശ്രീ സുനിൽകുമാർ എം ഉൽഘാടനം ചെയ്തു.ഹെഡ്മിസ്ട്രെസ് ഷീജ ജെയിംസ്,ബിനു ടോംസ്,ഷിബു എം സി,സനൽ, മുഹമ്മദ്‌ നവാസ്,മീര,ശ്വേത,ജോഷി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *