ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.പഴുപ്പത്തൂർ മാവത്ത് വീട്ടിൽ സുനിൽകുമാറിനെയാണ് (53) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ദൊട്ടപ്പൻകുളത്തുള്ള ഇയാളുടെ കടയിൽ നടത്തിയ പരിശോധനയിൽ 54 പാക്കറ്റ് ഹാൻസും 46 പാക്കറ്റ് കൂൾ ലിപ്പും,വിൽപ്പനയിലൂടെ ലഭിച്ച 31,650 രൂപയും കണ്ടെടുത്തു.കുട്ടികൾക്ക് ഉൾപ്പെടെ ഇയാൾ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
മുൻപും സമാനമായ കേസുകളിൽ പ്രതിയാണ് സുനിൽകുമാർ.ബത്തേരി എസ്ഐ ജെസ്വിൻ ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
