റിപ്പൺ : മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ ഇത്തവണ ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് വാളത്തൂരിൽ യുസഫ് നടുത്തൊടി,ആറാം വാർഡ് ആപ്പാളത്തു നിന്നും നജ്മുദീൻ എം പി,പഞ്ചായത്ത് പരിധിയിലെ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷനിൽ നിന്നും ഷെറീന,ജില്ലാ ഡിവിഷനിലേക്ക് സൽമാൻ എൻ റിപ്പൺ എന്നിവരെ സ്ഥാനാർത്ഥികളായി ജില്ലാ കമ്മിറ്റി പ്രഖാപിച്ച് കഴിഞ്ഞു.ജനക്ഷേമ പദ്ധതികളുമായി തിരഞ്ഞെടുപ്പിനിറങ്ങുന്ന ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ വിജയ പ്രതീക്ഷയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്.മുന്നണികളിൽ വിശ്വാസം നഷ്ടപ്പെട്ട മൂപ്പൈനാടിലെ വോട്ടർമാർ ആം ആദ്മി പാർട്ടിയെ സ്വീകരിക്കുമെന്നാണ് ജില്ലാ കമ്മിറ്റി കണക്ക് കൂട്ടുന്നത്.നെല്ലാറച്ചാൽ,തോമാട്ടുചാൽ ബ്ലോക്ക് ഡിവിഷനും മൂപ്പൈനാട് പഞ്ചായത്തും ചേർന്നതാണ് തോമാട്ടുചാൽ ജില്ലാ ഡിവിഷൻ. ഡിവിഷനിലേക്ക് മത്സരിക്കുന്ന സൽമാൻ എൻ റിപ്പൺ പ്രായം കൊണ്ടും, വിദ്യാഭ്യാസം കൊണ്ടും, കാർഷിക,സാമൂഹിക മേഖലകളിലെ ഇടപെടലുകൾ കൊണ്ടും ശക്തമായ മുന്നേറ്റം നടത്താൻ പ്രാപ്തനായ സ്ഥാനാർഥിയാണെന്ന് വിലയിരുത്തുന്നു.കന്നി അംഗത്തിന് ഇറങ്ങുന്ന പാർട്ടിക്കും സ്ഥാനാർഥികൾക്കും വലിയ ജനപിന്തുണയാണ് ഇതിനോടകം ലഭിക്കുന്നത്.മറ്റു മുന്നണികൾക്ക് ഇത്തവണ കാര്യങ്ങൾ എളുപ്പമാകില്ല എന്ന് രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നു.വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നുള്ള സൂചനകളും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.ആം ആദ്മി പാർട്ടി മൂപ്പൈനാട് പഞ്ചായത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷൻ അജി കൊളോണിയ വ്യക്തമാക്കി.
