വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കുന്നു

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കുന്നു

തരിയോട് : നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കലോത്സവത്തിൻ്റെ വരവറിയിച്ചു കൊണ്ടുള്ള വിളംബര ജാഥ കാവുമന്ദത്ത് നടന്നു.വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബാബു ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജോബി മാനുവൽ,പബ്ലിസിറ്റി കൺവീനർ ഇ മുസ്തഫ,ഷമീം പാറക്കണ്ടി,രാഥ പുലിക്കോട്,ഉണ്ണികൃഷ്ണൻ കെ വി,ഷീജ ആൻ്റണി, ചന്ദ്രൻ എം,സൂന നവീൻ,ബീന റോബിൻസൺ,വിജയൻ തോട്ടുങ്കൽ,പുഷ്പ വി എം,വത്സല നളിനാഷൻ,സിബിൾ എഡ്വേർഡ്,ഷിബു വി ജി,ഗോപിനാഥൻ കെ എൻ,അബ്രാഹം കെ മാത്യു തുടങ്ങിയവർ പങ്കെടുത്തു.സ്കൂളിലെ SPC,NCC,Scout,Guides,JRC,Little kites ക്ലബ്ബ് അംഗങ്ങൾ അണിനിരന്നു.

Leave a Reply

Your email address will not be published. Required fields are marked *