സാംസ്ക്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരം:എൻ വി പ്രദീപ് കുമാർ

സാംസ്ക്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരം:എൻ വി പ്രദീപ് കുമാർ

കൽപ്പറ്റ : പ്രതികരണ ശേഷി നഷ്ടപ്പെട്ട സാംസ്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ പറഞ്ഞു.സാഹിതി ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച സർഗ്ഗവിചാര സദസ്സ് കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി അദ്ദേഹം.സാംസ്ക്കാരികമേഖലയെ ഉപയോഗിച്ച് സിപിഎം നടത്തുന്ന മറപിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പൊതു ജനം തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു.

ഡി സി സി പ്രസിഡൻ്റ് അഡ്വ ടി.ജെ ഐസക് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി സുനിൽ മടപ്പള്ളി,പോൾസൺ കൂവക്കൽ,ഉണ്ണി തൈപ്പറമ്പത്ത്,പി വിനോദ് കുമാർ,ജില്ലാ കൺവീനർ സി കെ ജിതേഷ്,സുന്ദർരാജ് എടപ്പെട്ടി,വന്ദന ഷാജു,വിനോദ്തോട്ടത്തിൽ,ബിനുമാങ്കൂട്ടത്തിൽ,സലീം താഴത്തൂർ,ഉമ്മർപൂപ്പറ്റ,എബ്രഹാം കെ മാത്യു, ആയിഷ പള്ളിയാൽ,ഗിരിജ സതീഷ്,എൻ അബ്ദുൾ മജീദ്,ഒ.ജെ മാത്യു, ജിൻസ് ഫാൻ്റസി,കെ പത്മനാഭൻ,ഉഷ വിജയൻ,നോറിസ് എം,രനീഷ് പി പി,വി കെ ഭാസ്ക്കരൻ,എ.സി മാത്യൂസ്,പ്രഭാകരൻ സി,എസ്,എം ആർ ജോസ്,ആൻ്റോ പാറയിൽ,സുജാത മഹാദേവൻ,ടെസ്സി മാത്യു എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചരമേഷ് ബി,ഷാജി ടി.എം എന്നിവരെയും ഏറ്റവും കൂടുതൽ മെമ്പർഷിപ്പ് ചേർത്തിയ മേപ്പാടി മണ്ഡലം കമ്മിറ്റിക്കും ഉപഹാരങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *