പുൽപ്പള്ളി : ഡോ.ജിതിൻ രാജ് എതിരെ നടന്ന അധാർമ്മികമായ അക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെ.ജി.എം.ഒ.എ,ഐ.എം.എ.യും സ്റ്റാഫ് കൗൺസിലും ചേർന്ന് പുൽപ്പള്ളി സമൂഹാരോഗ്യ കേന്ദ്രത്തിൽ സംയുക്ത പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പുൽപള്ളി സാമൂഹികരോഗ്യ കേന്ദ്രം മുതൽ പുൽപള്ളി ടൗൺ വരെ പ്രതിഷേധ ജാഥയും നടത്തി.
ധർണയുടെ ഉദ്ഘാടന പ്രസംഗം സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.പ്രഭാകരൻ നിർവഹിച്ചു.
ഐ.എം.എ സംസ്ഥാന ഘടക ഭാരവാഹി ഡോ. സണ്ണി ജോർജ്,കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.നിമ്മി ഇ ജെ,ജില്ലാ സെക്രട്ടറി ഡോ.ബബി എൻ എച്,ജില്ല വൈസ് പ്രസിഡന്റ് ഡോ മൃദുലാൽ എ,സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്രീമതി ഷീബ വർഗീസ്,ശ്രീമതി ജ്യോതി എന്നിവർ പ്രസംഗിച്ചു.
പി ആർ ഒ ശ്രി ഗിരീഷ്,ഹെൽത്ത് ഇൻസ്‌പെക്ടർ അഭിലാഷ്,കെ ജി എം ഒ എ ജില്ല കമ്മിറ്റി അംഗം ഡോ അപർണ എന്നിവർ ജാഥ ക്ക് നേതൃത്വം നൽകി.
കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഡോ.ജിതിൻ രാജ് നേരിട്ട അക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.തുടര്‍ച്ചയായ ആശുപത്രി അക്രമങ്ങളിൽ സർക്കാർ ഇടപെടൽ ഇല്ലാത്തതിൽ ആക്ഷേപം ഉന്നയിച്ചു.ആശുപത്രി അക്രമങ്ങൾക്കെതിരെ കെ.ജി.എം.ഒ.എ ഇപ്പോൾ “ജീവൻരക്ഷ സമരം” നടത്തിവരികയാണെന്നും,ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അടിയന്തിരമാണെന്നും യോഗം ആവശ്യപ്പെട്ടു.
