കൽപ്പറ്റ : അഖിലലോക വൈഎംസിഎ പ്രാർത്ഥനാവാരത്തിന്റെ വയനാട് സബ് റീജന്റ് ഉദ്ഘാടനം കൽപ്പറ്റ വൈഎംസിയിൽ വച്ച് നടന്നു. കൽപ്പറ്റ ൈ വ.എം സി എ പ്രസിഡണ്ട പ്രൊഫസർ സിബി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം വയനാട് സബ് റീജിയൻ ചെയർമാൻ സിജെ ടോമി ഉദ്ഘാടനം ചെയ്തു.ആദ്യ ദിവസത്തെ വചന സന്ദേശം ചേലോട് എസ്റ്റേറ്റ് മാനേജർ റവറന്റ് ഫാദർ ഫ്രാൻസൺ ചെരുമാൻതുരുത്തിയിൽ നൽകി.സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ഐ വർഗീസ് സ്വാഗതവും ഡോക്ടർ ഫ്രണ്ട്സ് ജോസ് നന്ദി അറിയിച്ചു.പി ജെ തങ്കച്ചൻ,ജോണി പാറ്റാനി,സി എച്ച് സ്റ്റാൻലി,സബ് റീജിയൻ ജനറൽ കൺവീനർ ജയിംസ് ജോസഫ്,എം സി സെബാസ്റ്റ്യൻ,ഡോക്ടർ വി ജെ ജോസ്,ബേബി പാറ്റാനി,വിമല സ്റ്റാൻലി തുടങ്ങിയവർ സംസാരിച്ചു.
