കൽപ്പറ്റ : കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പദ്ധതിയായ സ്പർശ് പെൻഷൻ പദ്ധതിയുടെ നാലാം വാർഷികവും സ്നേഹ സംഗമവും നവംബർ 16 ഞായറാഴ്ച കൽപ്പറ്റ സെൻറ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.സ്പർശ് , സ്നേഹ സംഗമം സ്വാഗതസംഘം ഓഫീസ് കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ പി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.സ്പർശ് പദ്ധതിയിലൂടെ ഓട്ടിസം ബാധിതരായവരെ കണ്ടെത്തി മാസം തോറും ആയിരം രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിയാണിത്.നാല് വർഷമായി പെൻഷൻ വിതരണവും വാർഷിക സംഗമവും മുടങ്ങാതെ നടന്നു വരുന്നുണ്ട്.സ്പോൺസർഷിപ്പിലൂടെയാണ് പെൻഷൻ പദ്ധതിക്ക് തുക കണ്ടെത്തുന്നത്.സ്വാഗത സംഘം ചെയർമാൻ അഡ്വ.പി.ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.പി.ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരവാഹികളായ മൂസ പുളിയംപൊയിൽ,പി.കെ.അയ്യൂബ്,സലീം അറക്കൽ,വി.വി.സലീം,അഷ്റഫ് മുപ്പറ്റ പ്രസംഗിച്ചു.സൊസൈറ്റി പ്രസിഡൻ്റ് സൂപ്പി കല്ലങ്കോടൻ സ്വാഗതവും,ജുനീഷ് മജീദ് നന്ദിയും പറഞ്ഞു.
