മാനന്തവാടി : റോട്ടറി കമ്പനി വാലിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി കണിയാരം കത്തിഡ്രല്‍ പാരീഷ് ഹാളില്‍ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി.പട്ടികവര്‍ഗ വികസന,ആരോഗ്യ, വനം വകുപ്പുകള്‍ കീ സ്റ്റോണ്‍ ഫൗണ്ടേഷന്, എന്‍ആര്‍എന്‍എല്‍എം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 150 ഓളം വനിതകള്‍ പങ്കെടുത്തു.മന്ത്രി ഒ.ആര്.കേളു ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി അധ്യക്ഷത വഹിച്ചു.റോട്ടറി ഗവര്‍ണര്‍ ബിജോഷ് മാനുവല്‍,ടിഡിഒ മജീദ്,ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രംജിത്ത്,ഡോ.റോഷന എന്നിവര്‍ പ്രസംഗിച്ചു.റോട്ടറി ക്ലബ് പ്രസിഡന്റ് ഷാജി ഏബ്രാഹം സ്വാഗതവും സംഘാടക സമിതി ചെയര്മാന് ടി.സി. ജോസഫ് നന്ദിയും പറഞ്ഞു.
