ഇടുക്കി വൈദ്യുതി നിലയം നാളെ മുതൽ ഒരു മാസം അടച്ചിടും;സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത

ഇടുക്കി വൈദ്യുതി നിലയം നാളെ മുതൽ ഒരു മാസം അടച്ചിടും;സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത

ഇടുക്കി : ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസ് നാളെ (നവംബർ 11) മുതൽ ഒരു മാസത്തേക്ക് അടച്ചിടും.ഡിസംബർ 10 വരെയാണ് പവർഹൗസ് അടച്ചിടുന്നത്.ഇതോടെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിൽ വലിയ കുറവുണ്ടാകും.ആറ് ജനറേറ്ററുകളുള്ളതിൽ മൂന്നെണ്ണത്തിനാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്.രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൽവിന്റെ തകരാർ പരിഹരിക്കുന്നതാണ് ഇതിൽ പ്രധാനം.ഇതോടെ പ്രതിദിനം 780 മെഗാവാട്ട് ഉത്പാദിപ്പിച്ചിരുന്ന നിലയത്തിലെ ഉത്പാദനം പകുതിയായി കുറയും.സാധാരണയായി മഴ കുറവുള്ള സമയത്ത് ഓരോ ജനറേറ്ററുകളായി അറ്റകുറ്റപ്പണി നടത്തുകയാണ് പതിവ്.എന്നാൽ ഇത്തവണ ശക്തമായ മഴ ലഭിച്ചതും ഉത്പാദനം വർധിപ്പിക്കേണ്ടി വന്നതും കാരണം അറ്റകുറ്റപ്പണികൾ വൈകുകയായിരുന്നു.ഇതാണ് മൂന്ന് ജനറേറ്ററുകളുടെയും പ്രവർത്തനം ഒരുമിച്ച് നിർത്തേണ്ട സാഹചര്യത്തിലേക്ക് നയിച്ചത്. അടച്ചിടുന്നതോടെ സംസ്ഥാനത്ത് ഒരു മാസം കൊണ്ട് ഏകദേശം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *