പനമരം : വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി പനമരം ഫിറ്റ്ക്കാസ ടർഫിൽ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് കൽപ്പറ്റ ഡിവൈഎസ്പി പി.എൽ.ഷൈജു ഉദ്ഘാടനം ചെയ്തു.സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീം, സ്‌പോർട്‌സ് സംഘാടക സമിതി അംഗങ്ങളായ ബിപിൻ സണ്ണി,ഇർഷാദ് മുബാറക്,നൗഫൽ,എം. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.മത്സരത്തിൽ ബത്തേരി സബ് ഡിവിഷൻ,ഡി.എച്ച്.ക്യൂ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു.
എട്ടിന് വൈകീട്ട് കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു: പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു നിർവഹിക്കും.മുൻ ഇന്ത്യൻ വനിതാ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റൻ പി.എസ്.ജീന മുഖ്യാഥിതിയാകും.ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനലും അന്ന് നടക്കും.ഒമ്പതിന് അത്‌ലറ്റിക് മീറ്റും നടക്കും.സമാപന സമ്മേളനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്‌ഘാടനം ചെയ്യും.
