തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വലിയ ഇടിവ് രേഖപ്പെടുത്തി.ഇന്ന് ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,080 രൂപയായി.ഇന്നലെ 520 രൂപയുടെ കുറവുണ്ടായിരുന്നു.ഒരു ഗ്രാം സ്വർണത്തിന് 90 രൂപ കുറഞ്ഞ് 11,135 രൂപയാണ് ഇന്നത്തെ വില.തുടർച്ചയായ വിലയിടിവ് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.ഒക്ടോബർ 21-ന് സ്വർണവില സർവകാല റെക്കോർഡായ 97,360 രൂപയിൽ എത്തിയിരുന്നു.പണിക്കൂലി കൂടി ചേരുമ്പോൾ വില ഒരു ലക്ഷം കടന്നത് വിപണിയെ സ്തംഭനാവസ്ഥയിലാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് ഇപ്പോൾ വില കുറയുന്നത്.
