മാനന്തവാടി : അഞ്ച് വർഷം വിജയകരമായി പൂർത്തികരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ബ്ലോക്ക് സെക്രട്ടറിയും, ഓഫീസ് സ്റ്റാഫ് അംഗങ്ങളും ഹൃദ്യമായ യാത്രയയപ്പ് നൽകി.അഞ്ചുവർഷത്തെ അനുഭവങ്ങൾ പങ്കുവെച്ച് ഭരണസമിതി അംഗങ്ങൾ ഒത്തുചേർന്നു.ബ്ലോക്ക് സെക്രട്ടറി കെ കെ രാജേഷ് മുഴുവൻ അംഗങ്ങളെയും
മൊമെന്റോ നൽകി ആദരിച്ചു.മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷനായി.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതി,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി,ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ,മെമ്പർമാരായ ഇന്ദിര പ്രേമചന്ദ്രൻ,പി ചന്ദ്രൻ,പി കെ അമീൻ,രമ്യ താരേഷ്,അസീസ് വാളാട്,ജോയ്സി ഷാജു,ബി എം വിമല,വി ബാലൻ,എന്നിവർ സന്നിഹിതരായിരുന്നു.ജോ.ബിഡിഒ അലി വള്ളി നന്ദി പറഞ്ഞു.
