മേപ്പാടി : ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി.ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന പ്രസ്തുത കോഴ്സിന്റെ ഉദ്ഘാടനവും ഓറിയന്റേഷൻ ചടങ്ങും പ്രിൻസിപ്പാൾ പ്രൊഫസർ ഡോ.ലാൽ പ്രശാന്ത് എം.എൽ. നിർവ്വഹിച്ചു.വൈസ് പ്രിൻസിപ്പാൾ ഡോ.ജിജി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.ജീവാ ജെയിംസ്,ഫാർമസി പ്രാക്ടീസ് വിഭാഗം മേധാവി ഡോ.നീതു ജെ,എം.ഫാം (ഫാർമസ്യൂട്ടിക്സ്) കോഴ്സ് കോ-ഓർഡിനേറ്റർ ഡോ.ടീന രാജു,ദിലിൻ പി എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നിലവിൽ എം ഫാം ഫാർമസി പ്രാക്ടീസ് കോഴ്സ് ഇവിടെ നിലവിലുണ്ട്.
