കൽപ്പറ്റ : പങ്കാളിത്ത പെൻഷൻ പിൻവലിക്കുക സ്റ്റാറ്റ്യുട്ടറി പെൻഷൻ പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി നാളെ നവംബർ 1 നു വയനാട് ജില്ലാ കളക്ടറേറ്റ് പടിക്കൽ പങ്കാളിത്ത പെൻഷനിൽ പെട്ടു വിരമിച്ച ജീവനക്കാരുടെ നേതൃത്വത്തിൽ യാചന സമരം നടത്തും. ക്ഷേമ പെൻഷൻ പോലും 2000/- രൂപാ നൽകുന്ന സമയത്ത് 10 വർഷത്തോളം സർക്കാരിന് വേണ്ടി സേവനം ചെയ്തിട്ട് വളരെ തുച്ഛമായ വേതനമാണ് വിരമിച്ച പല ജീവനക്കാരും കൈ പറ്റുന്നത്.ഒരു നേരത്തെ മരുന്നിനു പോലും പലർക്കും ലഭിക്കുന്ന തുക തികയാത്ത അവസ്ഥയാണ് ഈ സാഹചര്യത്തിൽ കേരള പിറവി ദിനത്തിൽ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേരള നിയമ സഭയിലേക്കും പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെ സംഘടനയായ SNPSECK യുടെ നേതൃത്വത്തിൽ വിരമിച്ച ജീവനക്കാരുടെ യാചന സമരം നടത്തുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
