കരിപ്പൂരിൽ വൻ ലഹരി വേട്ട;നാല് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കരിപ്പൂരിൽ വൻ ലഹരി വേട്ട;നാല് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട നാല് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി.ഒരു കിലോയ്ക്ക് ഒരു കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. മസ്‌കറ്റിൽ നിന്ന് ബാങ്കോക്ക് വഴി പുലർച്ചെ 3:20ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ യാത്രക്കാരനായ രാഹുൽ രാജ് എന്നയാളാണ് പിടിയിലായത്.
എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് ലഗേജ് ബാഗിൽ പല കവറുകളിലായി ഒളിപ്പിച്ച നിലയിൽ 3.98 കിലോ കഞ്ചാവ് കണ്ടെത്തിയത്.ഇയാൾ ലഹരിക്കടത്ത് ശൃംഖലയിലെ ഒരു കാരിയർ മാത്രമാണോ എന്ന് അധികൃതർ സംശയിക്കുന്നു.മുൻപും സ്ത്രീകളെ ഉപയോഗിച്ചും പാഴ്‌സൽ വഴിയും കഞ്ചാവ് കടത്താൻ ശ്രമങ്ങൾ നടന്ന പശ്ചാത്തലത്തിൽ,കരിപ്പൂർ കേന്ദ്രീകരിച്ച് വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *