തിരുനെല്ലി ആശ്രമം സ്കൂളിനായി നിർമ്മിച്ച കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ:മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുനെല്ലി : ആശ്രമം സ്കൂളിനായി മക്കിമലയിൽ നിർമ്മിച്ച കെട്ടിടങ്ങൾ നശിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
വയനാട് ജില്ലാ കളക്ടറും മാനന്തവാടി ട്രൈബൽ ഡവലപ്മെമെന്റ് ഓഫീസറും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.സുൽത്താൻ ബത്തേരിയിൽ അടുത്ത മാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയിലേക്ക് മാറ്റുന്നതിനായി കോടികൾ ചെലവഴിച്ച് നിർമ്മാണം തുടങ്ങിയ കെട്ടിടങ്ങളാണ് കാട് മൂടി കിടക്കുന്നത്.ഇവിടെ കലിംഗ മോഡൽ സർവകലാശാലയാണ് വിഭാവനം ചെയ്തത്. ഇതിനിടയിൽ ആറളം ഫാമിലേക്ക് സ്കൂൾ മാറ്റാൻ തീരുമാനിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *