ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും

കൽപ്പറ്റ : ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി നടത്തിയ വ്യത്യസ്തങ്ങളായ പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച 2 വീതം വളണ്ടിയർമാരെ ക്ലസ്റ്റർ തലത്തിലേക്ക് തിരഞ്ഞെടുത്തു.ക്ലസ്റ്റർ തലത്തിൽ നിന്നും തെരഞ്ഞെടുത്ത രണ്ട് വീതം വളണ്ടിയർമാരെ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു. ജില്ലാതലത്തിൽ തെരഞ്ഞെടുത്ത എം സിദ്ധാർത്ഥ് 21,22 തീയതികളിൽ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന സംസ്ഥാന കാർണിവലിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ലീഡറാണ് സിദ്ധാർത്ഥ്. എൻഎസ്എസ് ജില്ലാ മീഡിയ വിങ്ങിന്റെ ലീഡറുമാണ് സിദ്ധാർത്ഥ്.പ്രസ്ഥാന കാർണിവൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.രണ്ടുദിവസങ്ങളിൽ നടക്കുന്ന കാർണിവലിൽ 14 ജില്ലകളിൽ നിന്നുള്ള സാംസ്കാരിക പരിപാടികൾ അരങ്ങേറും.വയനാട് ജില്ലയിൽ നിന്നും പിണങ്ങോട് സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗോത്ര താളം അരങ്ങേറും .

Leave a Reply

Your email address will not be published. Required fields are marked *