പുൽപ്പള്ളി : വയനാട് റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം പ്രാദേശിക ചരിത്രരചന മത്സരത്തിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഗായത്രി ഗിരീഷ് രണ്ടാം സ്ഥാനവും,എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. തുടർച്ചയായി മൂന്നാം തവണയാണ് ഗായത്രി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്.തുടർച്ചയായി രണ്ടുദിവസങ്ങളായി നടക്കുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.കുടിയേറ്റ ഗ്രാമമായ പെരിക്കല്ലൂരിന്റെ സാമൂഹികം,സാംസ്കാരികം,രാഷ്ട്രീയം,വിദ്യാഭ്യാസം എന്നിവയുടെ വിശദമായ ചരിത്രങ്ങൾ അമ്പതോളം പേജിൽ എഴുതി ആണ് ഈ വിജയം കരസ്ഥമാക്കിയത്.നവംബറിൽ പാലക്കാട് ജില്ലയിൽ വെച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഗായത്രി ഗിരീഷ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
