മാനന്തവാടി : ആർ ബി ഐ-യുടെയും കേരളാപോലീസിന്റെയും സംയുക്തഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക അവബോധന പരിപാടി സംഘടിപ്പിച്ചു.മാനന്തവാടി പഴശ്ശി ഗ്രന്ഥലയത്തിൽ നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് നിർവഹിച്ചു.ആർ ബി ഐ ജനറൽ മാനേജർ മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ വി ജലീൽ വർധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകളെകുറിച്ചും തട്ടിപ്പ് തടയാനും ജാഗ്രത പാലിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു.ബാങ്കിംഗ് സുരക്ഷയെക്കുറിച്ചും സേവനങ്ങളെ ക്കുറിച്ചും ആർ ബി ഐ മാനേജർ അഖിൽ സംസാരിച്ചു.ആർ ബി ഐ ജനറൽ മാനേജർ മുഹമ്മദ് സാജിദ് സംശയങ്ങൾക്കുള്ള മറുപടി വിശദീകരിച്ചു.200 ഓളം പേർ പങ്കെടുത്ത ക്ലാസിൽ ലീഡ് ബാങ്ക് മാനേജർ മുരളീധരൻ സ്വാഗതവും സത്യൻ മാഷ് നന്ദിയുമർപ്പിച്ചു സംസാരിച്ചു.
