വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയയാൾ പിടിയിൽ

വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയയാൾ പിടിയിൽ

തലപ്പുഴ : സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച്‌ വിൽപ്പന നടത്തിയ കേസിലുൾപ്പെട്ട ശേഷം വിദേശത്തേക്ക് മുങ്ങിയയാൾ പിടിയിൽ.ബത്തേരി പള്ളിക്കണ്ടി കായാടൻ വീട്ടിൽ മുഹമ്മദ്‌ യാസിൻ (23) നെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിൽ ITC കമ്പനിയുടെ ബ്രാൻഡ് ആയ GOLD FLAKE സിഗരറ്റുകൾ എന്ന് തോന്നിക്കുന്ന തരത്തിലുള്ള സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാർക്ക് വില്പന നടത്തുകയായിരുന്നു.മേൽ വിവരമറിഞ്ഞ ITC കമ്പനിയുടെ അംഗീകൃത വിതരണക്കാർ സ്ഥലത്ത് എത്തിയ്യതോടെ സിഗരറ്റ് പാക്കറ്റുകൾ ഉപേക്ഷിച്ച് ഇയാൾ മുങ്ങുകയായിരുന്നു.ശേഷം കേസിലുൾ പ്പെട്ടതറിഞ്ഞ് വിദേശത്തേക്ക്(ഖത്തർ) കടക്കുകയുമായിരുന്നു.ഇയാൾക്കായി പോലീസ് ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചതിൽ പ്രകാരം ഇന്നലെ(14.10.2025) കരിപ്പൂർ എയർപോർട്ടിൽ എത്തിയ വിവരം ലഭിക്കുകയും പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *