കൽപ്പറ്റ : 2002ൽ ആരംഭിച്ച എക്സൈസ് കലാകായികമേള ഇത് ആദ്യമായാണ് വയനാട്ടിൽ നടക്കുന്നത്.മുണ്ടേരി എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ 17 -ന് വൈകുന്നേരം 4 മണിക്ക് മന്ത്രി എം ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ വേദികളിലായി 1500 ലധികം എക്സൈസ് ജീവനക്കാർ പങ്കെടുക്കും.ഗെയിംസ് മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തും.19-ന് വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.എക്സൈസ് കലാ കായിക മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനായി കേരള എക്സൈസ് മാനുവൽ പ്രകാരം എക്സൈസ് മീറ്റ് എന്ന പേരില ആൻഡ്രോയിഡ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്.പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെ ആപ് ലോഞ്ചിംഗ് ഉത്തരമേഖല എക്സൈസ് ജോയിൻറ് കമ്മീഷണർ എം സുഗുണൻ നിർവഹിച്ചു.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ ജെ ഷാജി,ജനറൽ കൺവീനർ ടി സജുകുമാർ,കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ആർ മോഹൻ കുമാർ,സ്റ്റേറ്റ് സ്പോർട്സ് ഓഫീസർ കെ ആർ അജയ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
