പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം ഉടൻ യാഥാർഥ്യമാക്കണം:എസ്ഡിപിഐ

പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം ഉടൻ യാഥാർഥ്യമാക്കണം:എസ്ഡിപിഐ

സുൽത്താൻ ബത്തേരി : കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്ന് എസ്ഡിപിഐ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 30 വർഷം മുമ്പ് തറക്കല്ലിട്ട പദ്ധതി അധികൃതരുടെ അനാസ്ഥ കാരണം ഇന്ന് വിസ്മൃതിയിലായെന്നും കമ്മിറ്റി ആരോപിച്ചു.വയനാട്ടിലെ പുൽപ്പള്ളിക്ക് സമീപമുള്ള പെരിക്കല്ലൂരിനെയും കർണാടകയിലെ എച്ച്.ഡി. കോട്ടെ താലൂക്കിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമായാൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും.ബൈരക്കുപ്പയിലെ ഏകദേശം 10,000 പേർക്കും പെരിക്കല്ലൂരിലെ 28,000-ഓളം പേർക്കും യാത്രാസൗകര്യം വർധിക്കും.

നിലവിൽ,ഏകദേശം 200 വിദ്യാർഥികൾ ഉൾപ്പെടെ പ്രതിദിനം 300 മുതൽ 350 പേർ വരെ ജീവൻ പണയപ്പെടുത്തി വള്ളങ്ങളിലാണ് കബനി നദി മുറിച്ചുകടക്കുന്നത്.മഴക്കാലത്ത് കബനി നദി കവിഞ്ഞൊഴുകുമ്പോൾ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന യാത്രാക്ലേശത്തിന് ഈ പാലം ഒരു ശാശ്വത പരിഹാരമാകും.പാലം പൂർത്തിയാകുന്നതോടെ സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാദൂരം ഏകദേശം 50 കിലോമീറ്റർ കുറയും.ഇത് പ്രദേശത്തിന്റെ സാമ്പത്തിക,വാണിജ്യ മേഖലകൾക്ക് വലിയ ഉത്തേജനം നൽകും.അതിനാൽ,പദ്ധതി യാഥാർഥ്യമാക്കാൻ കേരള-കർണാടക സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.മണ്ഡലം ആക്ടിങ് പ്രസിഡന്റ് സാദിഖ് മണിക്കോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി കെ.മഹ്‌റൂഫ്, മണ്ഡലം സെക്രട്ടറി മൻസൂർ,ജലീൽ,അസൈനാർ, മജീദ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *